ശ്രീരാമജയം 61

പുലമ്പലുകൾക്കും അടക്കം പറച്ചിലുകൾക്കുമൊടുവിൽ നേരിൽ നിന്ന് ശബ്ദിക്കാൻ തുടങ്ങി.

രക്തച്ചുവയുള്ള ഘഡ്ഗവും കയ്യിലേന്തി നിയന്ത്രണമില്ലാതെ ചലിയ്ക്കുന്ന നാവുകളെ അറുത്തെടുക്കുവാൻ കൊട്ടാരം വിട്ടിറങ്ങി.

രാജ്യവും പദവിയും ചേർന്നൊരുക്കിയൊരു കനൽ ചങ്ങലയിൽ ചലിക്കുവാനാവാതെ പിടയുന്ന കാലുകളെ ഏന്തി വലിച്ചുകൊണ്ട് മൈഥിലിയുടെ മുന്നിൽ എത്തിച്ചു.
ഊരാക്കുടുക്കുകളിൽ കുരുങ്ങിക്കിടക്കുന്ന ശ്രീരാമനെന്ന ഭർത്താവിന്റെ മുഖത്തെ അവൾ സഹതാപത്തോടെ നോക്കി നിന്നു.

അവളിലെ അഗ്നി ഇപ്പോഴും കെട്ടിട്ടില്ലേ? ആ കണ്ണുകളിൽ അവ ഇപ്പോഴും എരിയുന്നുണ്ടാവും. സീത കരഞ്ഞില്ല. അവൾ നിലവിളിച്ചില്ല. അവളുടെ വയറിലേക്ക് ശ്രീരാമന്റെ കൈകൾ ചേർത്തു വെച്ചു.

ലങ്കയ്ക്ക് നേരെ പോർ തൊടുത്തവന്റെ കൈകൾക്ക് ബലക്ഷയം ബാധിച്ചു. അസുരന്മാർക്ക് നേരെ ഇടതടവില്ലാതെ അസ്ത്രമെയ്തവന്റെ കൈകൾ ചെറിയ ഞരക്കങ്ങളിൽ വിറച്ചു.

കണ്ണുകളിൽ നീർതിളക്കം.

അടർന്നു നിലത്തു വീണു പൊട്ടി ചിതറിയ കണ്ണുനീരിനുള്ളിൽ അവന്റെ മനസ്സ് ശ്വാസമില്ലാതെ പിടഞ്ഞു.
സീതയുടെ കൈകൾ അവന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി.

വാവിട്ടു കരഞ്ഞുകൊണ്ട് അവളുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചുകൊണ്ട് അവൾക്ക് വിട നൽകുന്നേരം അയോദ്ധ്യാ സിംഹാസനം അവനു നേർക്കു നിന്നുകൊണ്ട് പരിഹസിച്ചു ചിരിക്കുകയായിരുന്നു.

അധികാരത്തിൽ അടങ്ങി പോയ പ്രണയത്തെയും സ്നേഹത്തെയും തന്റെയുള്ളിലെ ഹൃദയത്തിൽ കൂടൊരുക്കി അതിൽ താഴിട്ട് പൂട്ടി.

ചിരാതിലെ കുഞ്ഞുവെട്ടം തേടി എത്തിയ ഈയാം പാറ്റകൾ അഗ്നിയിൽ വീണ്എരിഞ്ഞു ചിറകുകൾ കത്തി നശിക്കുന്നു.
പ്രണയ സാഫല്യവും വിരഹവും ആഗ്രഹങ്ങളും കാമവും സ്നേഹവും അധികാരത്തിൽ ചുട്ടെരിക്കപ്പെട്ടു.

സ്ത്രീയെ ബഹുമാനിക്കുന്നവൻ!
മാതാപിതാക്കളെ ബഹുമാനിക്കുന്നവൻ!
ഗുരുക്കളെയും സമൂഹത്തേയും ഈശ്വര തുല്യമായി ആരാധിക്കുന്നവൻ!

അവനെ ലോകം ഉത്തമൻ എന്ന് വിളിച്ചു വിശേഷിപ്പിച്ചു.
ഉത്തമ പുരുഷൻ!

ലക്ഷ്മണൻ ശൂർപ്പണഘയുടെ മുലയും മൂക്കും ഛേദിച്ചപ്പോഴും താൻ ഉത്തമൻ തന്നെയായിരുന്നുവോ?

പ്രാണാനായി കരുതിയവളെ നിറ ഗർഭത്തോടെ വനത്തിലേക്ക് അയക്കുമ്പോഴും അവനെ ലോകം വാഴ്ത്തി ഉത്തമ പുരുഷൻ!

സംശയത്തിന്റെ നിഴലിൽ അവൾക്കൊരു  ജീവിതം നൽകാതെ അവൻ ചെയ്ത കർമ്മത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കി കാണിക്കാൻ ആർക്കാണ് ആഗ്രഹമുണ്ടായിരുന്നത്?

തന്റെ വാക്കുകൾക്ക് ആരും കാതോർത്തിരുന്നില്ലേ?
തന്നെ കേൾക്കാൻ ആരും തയ്യാറായില്ലേ?

പിന്നെ എന്തിനാണ് അത്രയും വലിയൊരു പദവി?

രാമന്റെ മനസ്സകം തമ്മിൽ തമ്മിൽ യുദ്ധം ചെയ്തു. അവന്റെ വിചാരങ്ങൾ കൂട്ടിമുട്ടി തീപ്പൊരി ചിതറി.

11 Comments

  1. കൈലാസനാഥൻ

    ഉദാത്തമായ ചിന്ത. പക്ഷേ പുരാണേതിഹാസങ്ങളെ അതിന്റെ പൗരാണിക അർത്ഥതലങ്ങളേയും കാലഘട്ടത്തേയും കൂടി മനസ്സിലാക്കി വായിച്ചാൽ രാമൻ ഉത്തമപുരുഷൻ തന്നെയാണ്. എന്നാൽ ആധുനിക കാലഘട്ടവുമായി താരതമ്യം ചെയ്താൽ അതായത് ഇന്നത്തെ നിയമ വ്യവസ്ഥിതിയുമായി തുലനം ചെയ്യുന്നതിനാലാണ് രാമൻ ഉത്തമ പുരുഷനല്ലാതാക്കുന്നത്. ആധുനിക ഇസങ്ങളുടേയും സെമറ്റിക് മത ചിന്തകളുടെ അതിപ്രസരണങ്ങൾ കൊണ്ടും ദലിത് പിന്നാക്ക പക്ഷ ചിന്തകരുടേയും ചില രാഷ്ട്രീയ ഗൂഡ ലക്ഷ്യങ്ങളാലും രാവണൻ ഉത്തമനാകുന്നു. ആകെ മൊത്തത്തിൽ നോക്കിയാൽ അതിലെ കഥാതന്തു മനുഷ്യ മനസ്സുകളുടെ വികാരവിചാരങ്ങൾ തന്നെയാണ്. രാവണൻ പണ്ഡിതേ ശ്രേഷ്ഠൻ തന്നെയാണ്. അസ്ത്ര ശസ്ത്ര ശാസ്ത്രങ്ങളുടെ മൂർദ്ധന്യ ഭാവം തന്നെയായിരുന്നു. രാവണൻ വീഴുന്നത് അതും സ്വസഹോദരന്റെ ചതിയിലൂടെ തന്നെ. ആ സമയവും രാമൻ സഹോദരൻ ലക്ഷ്മണനെ കൊണ്ട് രാവണന്റെ കാലടികളിൽ സാഷ്ടാംഗം പ്രണമിച്ച്‌ ശിഷ്യനാകാൻ പ്രേരിപ്പിച്ച് കല്പിക്കുകയും രാവണന്റെ അറിവുകൾ നേടുകയും ചെയ്തതായും പറഞ്ഞിട്ടുണ്ട്. പഠിക്കുന്നവന്റെയും പഠിതാവിന്റെയും വീക്ഷണ മനുസരിച്ചായിരിക്കും ആരാണ് ഉത്തമപുരുഷൻ എന്ന് നിർണ്ണയിക്കപ്പെടുക. ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പണ്ഡിതർ രാമായണത്തിന്റെ അന്തസത്ത വിശദീകരിക്കുന്നതും ഒക്കെ കേട്ടാൽ രാമൻ തന്നെയാണ് മാതൃക എന്ന് എന്റെ മതം. ഈ കള്ള കർക്കിടകത്തിൽ രാമായണ മാസം ആയി ആചരിക്കുന്ന സമയത്ത് ഇങ്ങനെയൊരു ചിന്തയ്ക്ക് പ്രസക്തിയുണ്ട്. എല്ലാ തലങ്ങളിലുമുള്ള ചിന്താധാരകളെ തുലനം ചെയ്ത് നല്ലത് മാത്രം എന്ന് അവനവന് തോന്നുന്നത് മറ്റൊരുവന് ഉപദ്രവമാകാതെ സ്വീകരിക്കുക. ഇതു പോലെയുള്ള ചിന്തകൾ പലർക്കും പലതും പഠിക്കുവാനുള്ള ഉത്തേജനം ആകും. വീണ്ടും വരിക ഇടയ്ക്കിടെ ഇത്തരം ചിന്താശകലങ്ങളുമായി ആശംസകൾ. ഈ രാമായണ മാസം മാനവന്റെ മനസ്സിലെ ദുഷിപ്പ് എന്ന “രാ ” അതായത് ഇരുട്ട് മാഞ്ഞു പോയി വെളിച്ചം ഉണ്ടാകട്ടെ എന്ന് കൂടി ആശംസിക്കുന്നു.

  2. “ഉത്തമപുരുഷൻ”
    രാവണൻ ആയിരുന്നില്ലേ അത് ഈ ലോകത്തിലെ ശ്രെഷ്ഠമായതെലാം ലങ്കക്ക് വേണമെന്നവൻ ആഗ്രഹിച്ചു അവളും സ്രഷ്ടമാണല്ലോ. പക്ഷെ അതിനുമപ്പുറം ഇഷട്ടം തുറന്നുപറയാൻചെന്ന സഹോദരിയുടെ മുലയും മൂക്കും ലക്ഷ്മണൻ ഛേദിച്ചപ്പോൾ അതിനൊരു മറുവാക്കാണ് സീതാപരോഹണം എന്നൊരു ഭാഷ്യവുമുണ്ട് ( ഓരോ നാട്ടിലും ഓരോ കഥയാണേ – “രാവണൻ ന്റെ മകളല്ലെ സീതാമ്പ്പെട്ടിയാര്” – കമ്പ രാമായണം ).ശെരിയ സ്വന്തം ഇഷ്ടപ്രകാരമല്ല സീത ലങ്കയിലെത്തിയത് പക്ഷെ ഒരു നോക്കു കൊണ്ടോ വാക്ക് കൊണ്ട് അവൻ അവളെ പ്രാപിച്ചതായി എന്റെ അറിവില്ലില്ല.

    ഒരിക്കൽ വനവാസം എടുത്തവന്നാലേ രാമൻ ശഖിയാണ് വലുതെങ്കിൽ സിംഹസനം ഉപേക്ഷിച്ചാൽ പോരെ അത് അവനു തടസമോ, അധികാരത്തിൽ അടങ്ങി പോയ പ്രണയം സ്നേഹത്തെ താഴിട്ട് പൂട്ടിയത്ര എന്തൊരു ബാലീശമാണല്ലെ. തെറ്റ് ചെയ്തവനെ കാലം ഇകഴ്ത്തുക്കതന്നെ ചെയ്യും രാമന്റെ ജീവിതം അതിന് സാക്ഷ്യം. അസുരനും മനുഷ്യനും ജനിക്കുന്നത് വംശം കൊണ്ടല്ല മനസുക്കൊണ്ടെന്ന് രാമൻ ജീവിച്ചു കാണിച്ചുതന്നു.
    “ഇതെന്റെ പക്ഷം”

    ഈ വിഷയത്തിൽ ഞാൻ ഒരുപാട് തർകിച്ചിട്ടുള്ളതാ, രാമൻ ഒരു നല്ല രാജാവായിരികാം ആ കർമത്തിൽ വിജയിച്ചു പക്ഷെ ജീവിതത്തിൽ….. അവസാനത്തെ ആശ്രയം ജീവ ത്യാഗം. രാമന് ഇതിനേക്കാളേറെ നല്ല വഴിയുണ്ടായിരുന്നില്ലെ. പിന്നെ രാവണൻ സീതയെ അപഹരിച്ചത് തെറ്റെങ്കിൽ രാമനെന്തു പക്ഷമാണുള്ളത്.

    പിന്നെ ഞാനൊരു സാധാ മനുഷ്യനാണ് എനിക്കാ കാഴ്ചപ്പാടിലെ കാണാൻ സാധിക്കൂ.

    ഏട്ടന്റെ ഈ ഉദ്യമത്തിന് ????. ജഗത് ഗുരു എന്തായി…….

    1. (തുടക്കത്തിൽ എഴുത് പിശാച് വന്നതാ ?) ഇനി വായിക്കാം ?

      “ഉത്തമ പുരുഷനായി രാമനുമില്ല രാവണനുമില്ല”

      രാവണൻ അത് ഈ ലോകത്തിലെ ശ്രെഷ്ഠമായതെലാം ലങ്കക്ക് വേണമെന്നവൻ ആഗ്രഹിച്ചു അവളും സ്രഷ്ടമാണല്ലോ. പക്ഷെ അതിനുമപ്പുറം ഇഷട്ടം തുറന്നുപറയാൻചെന്ന സഹോദരിയുടെ മുലയും മൂക്കും ലക്ഷ്മണൻ ഛേദിച്ചപ്പോൾ അതിനൊരു മറുവാക്കാണ് സീതാപരോഹണം എന്നൊരു ഭാഷ്യവുമുണ്ട് ( ഓരോ നാട്ടിലും ഓരോ കഥയാണേ – “രാവണൻ ന്റെ മകളല്ലെ സീതാമ്പ്പെട്ടിയാര്” – കമ്പ രാമായണം ).ശെരിയ സ്വന്തം ഇഷ്ടപ്രകാരമല്ല സീത ലങ്കയിലെത്തിയത് പക്ഷെ ഒരു നോക്കു കൊണ്ടോ വാക്ക് കൊണ്ട് അവൻ അവളെ പ്രാപിച്ചതായി എന്റെ അറിവില്ലില്ല.

      ഒരിക്കൽ വനവാസം എടുത്തവന്നാലേ രാമൻ ശഖിയാണ് വലുതെങ്കിൽ സിംഹസനം ഉപേക്ഷിച്ചാൽ പോരെ അത് അവനു തടസമോ, അധികാരത്തിൽ അടങ്ങി പോയ പ്രണയം സ്നേഹത്തെ താഴിട്ട് പൂട്ടിയത്ര എന്തൊരു ബാലീശമാണല്ലെ. തെറ്റ് ചെയ്തവനെ കാലം ഇകഴ്ത്തുക്കതന്നെ ചെയ്യും രാമന്റെ ജീവിതം അതിന് സാക്ഷ്യം. അസുരനും മനുഷ്യനും ജനിക്കുന്നത് വംശം കൊണ്ടല്ല മനസുക്കൊണ്ടെന്ന് രാമൻ ജീവിച്ചു കാണിച്ചുതന്നു.
      “ഇതെന്റെ പക്ഷം”

      ഈ വിഷയത്തിൽ ഞാൻ ഒരുപാട് തർകിച്ചിട്ടുള്ളതാ, രാമൻ ഒരു നല്ല രാജാവായിരികാം ആ കർമത്തിൽ വിജയിച്ചു പക്ഷെ ജീവിതത്തിൽ….. അവസാനത്തെ ആശ്രയം ജീവ ത്യാഗം. രാമന് ഇതിനേക്കാളേറെ നല്ല വഴിയുണ്ടായിരുന്നില്ലെ. പിന്നെ രാവണൻ സീതയെ അപഹരിച്ചത് തെറ്റെങ്കിൽ രാമനെന്തു പക്ഷമാണുള്ളത്.

      പിന്നെ ഞാനൊരു സാധാ മനുഷ്യനാണ് എനിക്കാ കാഴ്ചപ്പാടിലെ കാണാൻ സാധിക്കൂ.

      ഏട്ടന്റെ ഈ ഉദ്യമത്തിന് ????. ജഗത് ഗുരു എന്തായി…….

  3. നിധീഷ്

    ????

  4. രാവണൻ നല്ലവൻ ആണെന്ന ശ്രുതി വളരെ തെറ്റാണ്… ഒരു ഋഷി പത്നിയെ പ്രാപിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ ശാപം കൊണ്ടാണ് രാവണൻ സീതയുടെ സമ്മതത്തിനായി കാത്തിരുന്നത്…

    ശ്രീ രാമന് മുന്നിൽ കർമം ആണോ കുടുംബം ആണോ എന്ന ചോദ്യം മുന്നിൽ വന്നു…

    ഒരു രാജാവിന്ക സ്വന്തം രാജ്യത്തിനു ശേഷം കുടുംബം… അങ്ങനെ കർമ്മം തന്നെയാണ് ധർമം എന്ന് മനസ്സിലാക്കി രാജ്യത്തിന് വേണ്ടി സീതയെ ഉപേക്ഷിച്ചു…

    സീത കരഞ്ഞിരുന്നോ… ഇല്ലാ എന്നാണ് എന്റെ പക്ഷം… രാമനെ സീതയോളം അറിയുന്ന ആരും ഉണ്ടാവില്ല… രാജ ധർമം പാലിക്കാൻ കുടുംബം കളഞ്ഞേ മതിയാവു…

    അവസാനമായി… രാമൻ ജയിച്ചോ… ഒരു രാജാവായിട്ടാണെൽ ജയിച്ചു… ഒരു മനുഷ്യൻ ആയിട്ടാണെൽ….ഇല്ലാ… അത് കൊണ്ട് ആണല്ലോ സരയുവിൽ അദ്ദേഹത്തിന് ജീവ ത്യാഗം ചെയ്യണ്ട വന്നത്…

    ഉത്തമ പുരുഷൻ എന്ന് പറയാൻ കാരണം ശ്രീ രാമൻ ഒരു മനുഷ്യൻ ആയിരുന്നു…കർമത്തിന് മുന്നിൽ മനുഷ്യ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞത് കൊണ്ട് കർമത്തിന് മുൻതൂക്കം നൽകിയതിനാൽ അദ്ദേഹം ഉത്തമ പുരുഷനായി… ❤️

  5. ?സിംഹരാജൻ

    ദേവ ദേവൻ ❤️?,

    രാവണൻ അല്ലെ യഥാർത്ഥ വിജയി???!!!! രാവണൻ തന്നെ!!!!

    സീതക്ക് വേണ്ടി യുദ്ധo ചെയ്തു രാമൻ നാളുകളോളം രാവണനോട്… എന്നാൽ
    സീതയെ സംരക്ഷിക്കേണ്ട രാമൻ തന്നെ രാവണനിൽ നിന്നും രക്ഷിച്ച സീതയുടെ പവിത്രതയെ സംശയിക്കുന്നു… ഇതാണ് സത്യം… അല്ലങ്കിൽ സീതയെ ഒറ്റക്ക് വനത്തിൽ ഉപേക്ഷിക്കേണ്ട കാര്യം എന്താണ്… ഇതിൽ എന്ത് ഞായമാണ് രാമന് പറയാൻ ഉള്ളത്…. രാവണന്റെ പത്തു തലയുടെ ബുദ്ധി മെനഞ്ഞെടുത്ത ഒരു ഊരാക്കെണിയാണ് രാമന്റെ മനസ്സിൽ സീതയുടെ പവിത്രതയിൽ സംശയത്തിന്റെ പുൽനാമ്പ് മുളപ്പിച്ചത്!!!

    ചില ഹിസ്റ്ററി കഥകളിൽ രാമന്റെ പ്രജകൾ സീതയെ കുറിച്ച് അപവാദം പറയുന്നത് രാമൻ കേൾക്കാൻ ഇട ആവുകയും അങ്ങനെ ഈ വിഷയം രാമന്റെ പദവിയെ പോലും വെല്ലു വിളിക്കുന്നു…രാമൻ രാജ്യ ധർമ്മം പാലിക്കുവാൻ സീതയെ ലക്ഷ്മണനോടൊപ്പം
    വനത്തിൽ അയക്കുന്നു… ലക്ഷ്മണൻ സീതയെ ( നിറ ഗർഭിണി ) വനത്തിൽ ഒറ്റക്കാക്കി തിരികെ പോരുന്നു…. ഇതാണ് കഥ…..
    ഒരു പക്ഷെ രാവണൻ ആയിരുന്നു രാമന്റെ സ്ഥാനത്ത് എങ്കിൽ തന്റെ പാതിയെ കുറിച്ച് പറഞ്ഞ പ്രജകളുടെ നാവ് തല്ക്ഷണം അറിഞ്ഞു വീഴ്‌തുമായിരുന്നു…അഥവ സീതയെ ഒറ്റക്ക് ആക്കാതെ രാവണനും സീതക്കൊപ്പം വനത്തിൽ പോയേനെ ❤️….
    അല്ലാതെ വെല്ലോരും പറയുന്നത് കേട്ട് ഒരു ഞരമ്പ് രോഗി ആകാൻ രാവണനെ
    കിട്ടില്ല ?……!!!

    Pever from free fire kerala കമ്മ്യൂണിറ്റി ❤️?

    1. ?സിംഹരാജൻ

        ? മാറിപ്പോയി

Comments are closed.