ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010

വിങ്ങിപ്പൊട്ടി നിന്നിരുന്ന അവൾ ആ ഫോട്ടോ കൂടി കണ്ടയുടനെ ശ്രീധരനെ കെട്ടിപ്പിടിച്ചു. കുറെ നേരം കരഞ്ഞശേഷം ആണ് പിടി വിട്ടത്.  അവളുടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽനിന്നും കണ്ണുനീർ പ്രവാഹമുണ്ടായി.

എന്തായാലും പിന്നീട്  അതേപ്പറ്റി ഒരു സംസാരവും ഉണ്ടായില്ല.

ഒരു ദിവസം ഞങ്ങളുടെ ബ്രാഞ്ചിൽ വന്ന ശ്രീനിവാസനെ “മീറ്റ് ശ്രീധരൻ – എൻ അണ്ണൻ, ബെസ്ററ് ഫ്രണ്ട് ആൻഡ് കൊള്ളീഗ്” എന്നു പറഞ്ഞു അവൾ പരിചയപ്പെടുത്തി.

കല്യാണ നിശ്ചയം ഒക്കെ പെട്ടെന്നായിരുന്നു. കല്യാണത്തിന് രണ്ടാഴ്ചകൾക്ക് മുമ്പ് അവൾ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം ഭർത്താവിന്റെ സ്ഥാപനത്തിൽ ഡയറക്ടർ ആകുമത്രേ.

ഇപ്പോഴും അവരുടെ കൂടെ സംസാരിയ്ക്കാറുണ്ട് – അവൾ ഗർഭിണിയായതിനാൽ കല്യാണത്തിന് വന്നില്ല, അതിനു ഭയങ്കര സങ്കടം ആയിരുന്നു.

എന്തോക്കെയോ ഓർത്തു കിടന്ന ശ്രീധരൻ എപ്പോഴോ ഉറങ്ങിപ്പോയി.

ഫോൺ ബെൽ അടിയ്ക്കുന്ന ഒച്ചകേട്ടു ശ്രീധരൻ ഉണർന്നു. നോക്കുമ്പോൾ സമയം നാലുമണി. കൃഷിഭവനിൽ നിന്നും അവർ അഞ്ചു മണിയ്ക്കു വരും. എഴുനേറ്റു മേൽ കഴുകി മുണ്ടു മാറ്റി ടി ഷർട്ട് ഇട്ടുകൊണ്ട് വെളിയിലേക്കു വന്നു.

അമ്മ കൊടുത്ത ചായ കുടിച്ചിട്ടു പശുക്കളെ വളർത്തുന്ന പറമ്പിലേയ്ക്കു നടന്നു. പശുക്കൾക്കും എരുമകൾക്കും പ്രത്യേക ഭാഗങ്ങൾ ഉണ്ട്. നാടൻ, സിസിബ്രവ്ണ്, ജേർസി ഉൾപ്പെടെ ഇരുപതോളം പശുക്കൾ ഉണ്ട്. പത്തോളം എരുമകളും. പത്തു പശുക്കളെയും അഞ്ചു എരുമകളെയും കറക്കുന്നുണ്ട് മുന്നൂറു ലിറ്ററോളം പാൽ അടുത്തുള്ള പാൽ സൊസൈറ്റിയിൽ കൊടുക്കുന്നുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ പാതി അങ്ങനെയേ അവയുടെ തീറ്റയ്ക്കും കുടിയ്ക്കും ഉള്ള സാധനങ്ങൾ വാങ്ങാൻ ചെലവാകും. അതുകൊണ്ടുതന്നെ പശുക്കളും എരുമകളും നല്ല ആരോഗ്യമായിട്ടിരിയ്ക്കുന്നു. കുറച്ചു മൂരികളും പോത്തുകുട്ടന്മാരും ബ്രീഡിങ്നായി ഉണ്ട്. മാസത്തിലൊരിക്കൽ ഡോക്ടർ വന്നു എല്ലാ മൃഗങ്ങളെയും പക്ഷികളെയും പരിശോധിയ്ക്കും.

(കുറച്ചു കാട് കയറുന്നു, അല്ലെ? കൃഷി, മൃഗം വളർത്തൽ ഒക്കെ ഒരു സ്വപ്നം ആണ്. ഞങ്ങളുടെ നാട്ടിൽ സപ്പോർട്ട് സ്റ്റാഫ് നെ കിട്ടാൻ വലിയ പാടാണ്, ഇല്ലെങ്കിൽ ഈയുള്ളവൻ ഇറങ്ങിയേനെ.)

ഫാമിൽ ജോലിചെയ്യുന്ന വേലുച്ചാമി അണ്ണനോടും വെള്ളമ്മ അക്കാവോടും കുറച്ചു നേരം സംസാരിച്ച ശേഷം ശ്രീധരൻ വീട്ടിലേയ്ക്കു പോന്നു. അപ്പോഴേയ്ക്കും കൃഷി ഭവൻ കാരുടെ ജീപ്പ് എത്തി.

വാഴ തെങ്ങ് ഒക്കെ പരിശോധിച്ചശേഷം കുറച്ചു മണ്ണ് സാമ്പിൾ എടുത്തു. ഓഫീസിൽ പുതുതായി വന്ന ചില മുളക് പച്ചക്കറികൾ ഇവയെപ്പറ്റി സംസാരിച്ചു. അവർ ചായയും സ്‌നാക്‌സും കഴിച്ച ശേഷം തിങ്കളാഴ്ച ഓഫീസിൽ വരണം എന്ന് പറഞ്ഞിട്ടു ഇറങ്ങി.

അമ്മയോട് പറഞ്ഞിട്ട് ശ്രീധരൻ വായനശാലയിലേയ്ക്ക് നടന്നു. കൂട്ടുകാർ വന്നിട്ടുണ്ട്. കുറച്ചു നേരം സംസാരിച്ച ശേഷം തിരികെ പോന്നു. എന്തോ ഒരു സുഖമില്ലായ്ക, മനസ്സിനാണ്. സ്വയം ആശ്വസിപ്പിയ്ക്കാൻ നോക്കിയിട്ടും ഒന്നും ശരിയാകുന്നില്ല.

ഫോൺ ബെൽ അടിച്ചു – ജോർജ് ആണ്. ആളൊരു രസികനാണ്. നന്നായി സംസാരിയ്ക്കും. ആരെയും കുറ്റം പറയില്ല. പുള്ളിയുടെ സംസാരം കേട്ടാൽ തന്നെ ആളെ സ്നേഹിച്ചു പോകും. കൃഷി പാഷനും പ്രൊഫഷനും ആണ്. കൈതച്ചക്ക, റബർ, അരി, ചേന, നേന്ത്രവാഴ, അങ്ങനെ പലതും. കുറച്ചു എക്സ്‌പോർട് ബിസിനസ് വേറെ. ഭാര്യയെ സ്നേഹിച്ചും, പാചകം ചെയ്തു കൊടുത്തും ഒക്കെ കൊഞ്ചിച്ചു കൊണ്ട് നടക്കുന്നു. (ആള് ഭയങ്കര റൊമാന്റിക് ആണ് കേട്ടോ. വലിയ കള്ളൻ)

“എന്താണ് ശ്രീധരാ മൂന്നാമത്തെ ദിവസം ഇങ്ങനെ തനിയെ നടക്കുന്നത്? ദേവിയുടെ ദേവനായി കൂടെത്തന്നെ നടക്കണ്ടേ? ഞങ്ങൾ ഒത്തിരി പ്രതീക്ഷിച്ചു.” എന്ന് തുടങ്ങിയ ജോർജിന്റെ തമാശ കലർന്ന സംഭാഷണം ടെൻഷന്റെ അളവു കുറച്ചു. “അടുത്തയാഴ്ച മുണ്ടക്കയത്തിനു വരൂ, ഞങ്ങൾ ഈസ്റ്റർ വരെ ശുദ്ധ പച്ചക്കറികളാണ്. എന്റെ ഭാര്യയും ഒരു സാമ്പാർ പ്രിയയാണ് കേട്ടോ”

അങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന ജോർജ് അടിക്കടി തമാശകൾ പൊട്ടിച്ചു ശ്രീധരന്റെ പിരിമുറുക്കം ഒത്തിരി കുറച്ചു.

26 Comments

  1. ഒരു തെറ്റ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്.
    അത് കറക്ട് ചെയ്തു.
    കുറച്ചു എഡിറ്റുകൾ വേറെയും.
    Apologies for any inconvenience.

    1. ഒന്നാമത്തെ പേജ് പിന്നെ 11 12 (അവസാന പേജുകൾ) ദയവായി വീണ്ടും വായിയ്ക്കുക.

      1. Next part?

        1. Will come soon ?
          Busy with some urgent work ?

          1. Next part eppo varum… Still waiting

        2. udane idaam.
          Alpam thirakku kooduthal

  2. അശ്വിനി കുമാരൻ

    Santhosh ser, കഥ Starting ഗംഭീരം…?
    ഇഷ്ടമായി… ❤️
    എന്നാലും ലാസ്റ്റ് പേജിൽ എന്തോ error വന്നത് പോലെ ഉണ്ടല്ലോ… ബാക്കി ഒന്നും കാണുന്നില്ലല്ലോ. അതോ അവിടെ വെച്ച് നിർത്തിയതാണോ..
    എന്തായാലും വെയ്റ്റിംഗ് for next part. ഇനി ശ്രീധരൻ സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുമോ…?

    1. Nope dear

      Kadha full upload cheyyaan nokkiyappol error vannirunnu
      Athukonduthanne khandasha aakki.

      Will conclude soon
      Thx for the comments

  3. സന്തോഷേ ???.
    നല്ല തുടക്കം.. നാടും നാട്ടിൻപുറവും ഒക്കെയായി നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ഈ ശ്രീധരൻ… നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃക ആണ് . ജീവിക്കാൻ govt ജോബ് തന്നേ വേണം എന്നില്ല .. കൃഷിയും നല്ലൊരു തൊഴിൽ ആണ് എന്നൊരു സന്ദേശം.. പിന്നെ ഇങ്ങനെ ഒക്കെ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ വേണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ.. വേണേൽ ലീസ് ന് എടുത്താലും ഇതൊക്കെ ചെയ്യാം… അതുപോട്ടെ..
    കഥ ഉഗ്രൻ ആയി ഗുഡ് സ്റ്റാർട്ട്‌.. ?.. ഒരു സംശയം ഈ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമോ ശ്രീദേവി??… സ്വപ്നം അതുപോലെ ഫലിക്കണമെന്നില്ല… പിന്നെ എന്തോ സസ്പെൻസ് മുന്നിൽ വെച്ചാണല്ലോ ഈ ഏൻഡ്.. നടക്കട്ടെ… ഇവിടെ ഇഷ്ടപെട്ട എഴുത്തുകാർ എഴുത്ത് നിറുത്തി എന്ന് തോന്നിയത്കൊണ്ട് PL..പോയി ആ വായന എന്നാലും ഇടയ്ക്കു വന്നു നോക്കും.. അങ്ങനെ രാവിലെ വന്നപ്പോൾ ആണ് കണ്ടേ.
    ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ VRS. Edukkum.. പിന്നെ കൃഷി ആ പ്ലാൻ.. ആലപ്പുഴയിൽ തന്നേ… ഒരു മൾട്ടി ഫാം…
    തന്റെ ജോർജ് മത്തായിയുടെ ഫാം ഒന്ന് പോയികാണണം പറ്റിയാൽ ഒരു പട്ടികുഞ്ഞിനേം വാങ്ങണം.. സമയം പോലെ പറ… ????. പോകാം..
    ഒത്തിരി ഇഷ്ട്ടം ആയി കെട്ടോ
    ❤❤❤❤❤❤❤❤❤❤
    സ്നേഹം മാത്രം..
    ജോർജ്..

    1. സ്നേഹം നിറഞ്ഞ ജോർജ്.
      കൃഷി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒത്തിരിയൊന്നും സ്ഥലം ഇല്ല അതുകൊണ്ടുതന്നെ കയ്യിലുള്ള മഹാലക്ഷ്മിയെ (ജോലി)വിട്ടു ആ ഐശ്വര്യ ലക്ഷ്മി (കൃഷി) കൂടെ പോകാൻ പറ്റില്ല. ലീസ് എടുക്കാൻ ഒന്നും അത്ര ധൈര്യം പോരാ. ആശംസകൾ നേരുന്നു എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറയെ പേര് ജോലി വിട്ടു കൃഷിയിൽ ഇറങ്ങിയിട്ടുണ്ട് ബന്ധുക്കളിൽ പലരും കൃഷി ചെയ്യാൻ വിമുഖത കാട്ടുന്നു. എന്താണെന്നറിയില്ല.
      Thanks for the lovely comments

      Please wait nad read ????

  4. മണവാളൻ

    ഏട്ടാ പൊളിച്ചു…..?
    ടെക്നിക്കൽ error ആണ് അല്ലേ… Next പാർട്ടിന് waiting

    1. Yes Aniya
      lots of issues this time. 🙂
      Thanks da

    2. മണവാളൻമണവാളൻApril 25, 2022 at 4:38 pm Edit
      ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ
      ——

      That’s okay ???
      Appreciate the kind help

    1. 🙂

  5. സന്തോഷ് ജി.. ❤

    നല്ല കഥ..

    സ്വപ്നം കണ്ടത് പോലെ ആകുമോ..?

    ബാക്കി വിട്ടുപോയത് ആണോ.. അല്ലെങ്കിൽ സസ്പെൻസ് ആക്കി നിറുത്തിയത് ആണോ??

    1. nandi Reghu Kuttee — jeevithamalle saho – kurachokke suspense vende?

      server entho prashnamundennu thonnunnu, response not good.

      muzhuvan idaanaayirunnu plan, something went wrong. athukondu part aakki. baakki udane idaan nokkaam —

        1. 🙂

  6. നന്ദി bro ഉടനെ ഇടാം.
    ചില ആക്സസ് പ്രശ്നങ്ങൾ.
    സെർവർ രേസ്പോണ്സ് മോശം. മുഴുവനും ഇടാൻ പറ്റുന്നില്ല

  7. അരുത് അബു എന്നോട്ഇത് വേണ്ടിന്നില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ദി മുട്ടി രാത്രി വായിച്ചപ്പോ ബാക്കി ഇല്ല ?.

    1. Sorry Unais
      Mukalilathe reply thaankalkkyirunnu
      Will come back soon

      1. മണവാളൻ

        സന്തോഷ് ഏട്ടാ മുദ്ര മാറി പോയി ?

        1. Ohhhh
          sorry, njaan sradhichilla 🙁
          apologies… viral maarippoyi, alle — choonduviral aanennaanu karuthiyathu…

          1. ippol maatti, ketto. Thanks dear

          2. മണവാളൻ

            ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ

Comments are closed.