ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010

ചെന്നെയിൽ തന്റെ കൂടെ ജോലിചെയ്തിരുന്ന റീടെയ്ൽ ബിസിനസ് മാനേജർ ശ്രീലക്ഷ്മിക്കു തന്നോടു താത്പര്യം ഉണ്ടായിരുന്നു. പക്ഷെ അവളെ ഒരിക്കലും അങ്ങനൊന്നും കണ്ടിട്ടില്ല. ബാംഗ്ലൂർ IIM ൽ നിന്നും ക്യാമ്പസ് റിക്രൂട്ടിട്മെന്റിൽ നിന്നും സെലക്ട് ആയവൾ ആണവൾ. ഒരു പക്ഷെ തനിക്കു വളരെ അനുയോജ്യ. ഇരുനിറമുള്ള അതിസുന്ദരി. വലിയ സുന്ദരമായ കണ്ണുകൾ. കൃഷ്ണഭക്തയായ ട്രഡീഷണൽ പെൺകുട്ടി. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഒക്കെയുണ്ടെങ്കിലും അവൾ വളരെ ലാളിത്യം പുലർത്തുന്നു.

പലരും തന്നോട് അവളെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞിട്ടുമുണ്ട്. ചെന്നൈ തിരുവള്ളിക്കെണിയ്ക്കടുത്തു താമസിച്ചുകൊണ്ടിരുന്ന അവളുടെ മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ശനിയാഴ്ചകളിൽ തിരുവള്ളിക്കെണി പെരുമാളേ സേവിച്ച ശേഷം പലപ്പോഴും അവരെ കാണാറുണ്ടായിരുന്നു.

അവളുടെ നോട്ടത്തിൽ ചിലപ്പോൾ എന്തോ ഒരു ചോദ്യം ഉണ്ടായിരുന്നു. തന്നെ കാണുമ്പോൾ കണ്ണുകളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്നതു പോലെ ഒരു നോട്ടം. ഒരിക്കലും അവളോട് സൗഹൃദ പരിധി വിട്ടു സംസാരിച്ചിട്ടില്ല.

പിന്നീടവളെ പെണ്ണുകാണാൻ ചെന്നെയിലെ ഒരു പ്രശസ്ത സോഫ്റ്റ്‌വെയർ കമ്പനിയുടെ സിഇഒ ആയ ശ്രീനിവാസൻ വന്നുവെന്നറിഞ്ഞു. അടുത്ത ദിവസം ജോലിയ്ക്കുവന്ന അവൾ തന്റെ ക്യാബിനിൽ വന്നു എന്തോ പറയാൻ തുടങ്ങി, പിന്നെ പോയി.

അന്നത്തെ ഞായറാഴ്ച പെരുമാൾ സേവ കഴിഞ്ഞു വെളിയിൽ വരുമ്പോൾ എന്നെ പ്രതീക്ഷിച്ചെന്നോണം അവൾ നിൽപ്പുണ്ടായിരുന്നു. ആ മിഴികൾ എന്തോ പറയുന്നു, അതെനിയ്ക്കു മനസ്സിലായി.

“എന്ന ശ്രീധരാ എനക്ക് എന്നെടാ കുറയ്? ഉനക്ക് എന്നെ ഏന്ടാ പുടിയ്ക്കല? ഉന്മേലെ നാൻ ഉയിരേ വച്ചിരുക്കെന്റു തെരിയലൈയാടാ? യൂ നോ ഐ ആം മാഡ്‌ലി ഇൻ ലവ് വിത്ത് യൂ, ബട്ട് വൈ ദിസ് ഡെലിബറേട് ഡിസ്റ്റൻസിങ്?

ആ സുന്ദരമായ കണ്ണിൽ നിന്നും ഒരു തുള്ളി വെളിയിൽ വന്നു “നീ എൻ കരം പിടിച്ചു ഉൻ ആത്തുക്കു കൊണ്ടുപോകും നാൾ എപ്പ വരുംന്നു എണ്ണിയിട്ടേ ഇരുന്തേൻ നാൻ. പെരുമാള്ക്കു താൻ എന്നോടയ കഷ്ടം തെരിയും.”

ഞാൻ എല്ലാം കേട്ടുകൊണ്ട് നിന്നു. അവളുടെ സങ്കടം പറഞ്ഞു തീരട്ടെ എന്നു കരുതി. അവളുടെ കൈ പിടിച്ചു മുൻപോട്ടു നടന്നു പെരുമാളിന്റെ തെപ്പക്കുളം ചുറ്റി വന്നു. അടുത്ത സ്ട്രീറ്റിൽ ആണ് അവളുടെ വീട്. ഞങ്ങൾ അങ്ങോട്ട് പോയി.

“വൈ ആർ യു സൊ സൈലന്റ് ശ്രീധരാ, ഡോണ്ട് യു ഹാവ് എനിതിങ് ടു ടെൽ മി?”

അപ്പോഴേയ്കും ഞങ്ങൾ അവളുടെ വീടിനടുത്തു വന്നിരുന്നു. അവളുടെ അപ്പാവും അമ്മാവും എന്നെ വരവേറ്റു. “ഉക്കാറുങ്ക തമ്പി, സട്രൂ കോഫി ശാപ്പിടുങ്ക.” അവളുടെ അമ്മ പറഞ്ഞു.

ഉടൻ തന്നെ ഒരു പിച്ചള ഡവറയിൽ ആവിപറക്കുന്ന കുംഭകോണം ഫിൽറ്റർ കാപ്പി വന്നു. കാപ്പിപ്പൊടിയും ചിക്കറിയും കലർന്ന ഗന്ധം മനസ്സിനും ശരീരത്തിനും ഒരു പുതു ഉന്മേഷം നൽകി.

അവളുടെ അപ്പാ സംസാരിയ്ക്കാൻ തുടങ്ങി:
“കണ്ണാ യു നോ അവളോടയ മാരിയേജ് ഫിക്സ് പണ്ണ നേക്ക് റൊമ്പ ആശയ്. അനാ അവ ഇന്നും ഒന്നുമേ സോല്ലവില്ലയ്. അന്ത പയ്യൻ റൊമ്പ നല്ലവൻ. കൊഞ്ചം യോസിച്ചു ഡിസിഷൻ സൊല്ല സൊല്ലിയിരുക്കാറു. ലൂക്സ് ലൈക് ഷി ഈസ് നോട് ഇന്റെരെസ്റ്റഡ്. വേറെ യാരു മേലെയാവത് കാതൽ കീതൽ ഉണ്ടാന്നും തെറിയലൈ. എങ്കളുക്കു റൊമ്പ വയസ്സായിടുത്തു. ഇവ കല്യാണം പാത്തു പേരന് പേത്തി കൂടെ വിളയാടിയതുക്കപ്പുറം വൈകുണ്ഠ ലോകം അടയണം – ദാറ്റീസ് ഔർ വിഷ്.”

“എല്ലാം ശരിയാകും അപ്പാ, അവ റൊമ്പ നല്ല പൊണ്ണു, ഇന്റലിജന്റ് ആൻഡ് ബോൾഡ്. എപ്പ എന്ന വേണും എൻപതു അവള്ക്കു നന്നാ തെറിയും”. ശ്രീധരൻ പറഞ്ഞു.

ഉടനെ അങ്ങോട്ടു ചീറിവന്ന ലക്ഷ്മി ശ്രീധരന്റെ തലയിൽ ആഞ്ഞൊരു തട്ടു തട്ടിയിട്ടു പറഞ്ഞു. “ഐ നോ വാട്ട് ഐ നീഡ്, ഐ വാണ്ട് ടു മാരി യു – നാൻ ഉങ്കിട്ടെ സൊന്നതും അതു താനേ?”

അങ്ങനെയേ അമ്പരന്നു നിൽക്കുന്ന അവളുടെ അച്ഛനെയും അമ്മയെയും നോക്കി അവൾ തുടർന്നു : “അപ്പാ അമ്മാ മന്നിയുങ്ക, എനക്ക് ശ്രീധരനെ റൊമ്പ പുടിക്കും. ആണാ ഇവനുക്ക് എന്നൈ പുടിക്കവേയില്ല. നാരായണാ, ഇതുക്കു മേലെ നാൻ എന്ന സോൽരത്‌?”

അവളുടെ അച്ഛൻ തെല്ലു നിസ്സഹായതയോടെ എന്നെ നോക്കി.  അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.

ശ്രീധരൻ പറഞ്ഞു – “ലക്ഷ്മിക്കുട്ടീ (താൻ അവളെ അങ്ങനെയാണ് വിളിക്കുന്നത്) ഉന്നൈ നാൻ ഒരു നല്ല ഫ്രണ്ടാ, എൻ തങ്കയാ താൻ പാത്തതുണ്ട്.”

ഒന്നു നിർത്തിയിട്ടവൻ തുടർന്നു “ഐ ആം ദി ഒൺലി സൺ ടു മൈ പേരെന്റ്സ്, പോസ്റ്റ് മൈ ബർത്ത്, എ യങർ സിസ്റ്റർ വാസ്ബോ ൺ ടു മൈ പേരെന്റ്സ്. അവാ പെയർ ശ്രീലക്ഷ്മി. എനക്കവൾ ലക്ഷ്മിക്കുട്ടി. ആണാ രണ്ടാം വയതിലെയെ അവാ എങ്കളെ വിട്ടു വൈകുണ്ഠ ലോകം പൂകിയിട്ടാ. അവൾ കണ്കളും ഉന്നൈ മാതിരി പെരിയ കൺകൾ. ഉന്നൈ പാത്തപ്പോഴുത്തു അവ ഇന്ത അണ്ണനെ പാക്ക മറു പിറവി എടുത്തു വന്തതാക്കുംന്നു നിനച്ചെൻ – എന്നൈ നീ മന്നിച്ചിട്. നീ അപ്പടിയെല്ലാം സൊല്ലകൂടാത് കണ്ണാ. ഹൌ യു എക്സ്പെക്ട് മി ടു മാരി മൈ ഓൺ സിസ്റ്റർ”.

അത്രയും പറഞ്ഞു നിർത്തിയിട്ടു ശ്രീധരൻ  പഴ്സിൽ നിന്നും ഒരു ചെറിയ ലാമിനേറ്റഡ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്തു കാണിച്ചു. വലിയ കണ്ണുകളുള്ള ഒരു സുന്ദരി പെൺകുട്ടി – കണ്ടാൽ ശ്രീലക്ഷ്മിയുടെ ചെറിയകാലത്തുള്ള ഒരു ഫോട്ടോ ആണെന്നു തോന്നും.

26 Comments

  1. ഒരു തെറ്റ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്.
    അത് കറക്ട് ചെയ്തു.
    കുറച്ചു എഡിറ്റുകൾ വേറെയും.
    Apologies for any inconvenience.

    1. ഒന്നാമത്തെ പേജ് പിന്നെ 11 12 (അവസാന പേജുകൾ) ദയവായി വീണ്ടും വായിയ്ക്കുക.

      1. Next part?

        1. Will come soon ?
          Busy with some urgent work ?

          1. Next part eppo varum… Still waiting

        2. udane idaam.
          Alpam thirakku kooduthal

  2. അശ്വിനി കുമാരൻ

    Santhosh ser, കഥ Starting ഗംഭീരം…?
    ഇഷ്ടമായി… ❤️
    എന്നാലും ലാസ്റ്റ് പേജിൽ എന്തോ error വന്നത് പോലെ ഉണ്ടല്ലോ… ബാക്കി ഒന്നും കാണുന്നില്ലല്ലോ. അതോ അവിടെ വെച്ച് നിർത്തിയതാണോ..
    എന്തായാലും വെയ്റ്റിംഗ് for next part. ഇനി ശ്രീധരൻ സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുമോ…?

    1. Nope dear

      Kadha full upload cheyyaan nokkiyappol error vannirunnu
      Athukonduthanne khandasha aakki.

      Will conclude soon
      Thx for the comments

  3. സന്തോഷേ ???.
    നല്ല തുടക്കം.. നാടും നാട്ടിൻപുറവും ഒക്കെയായി നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ഈ ശ്രീധരൻ… നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃക ആണ് . ജീവിക്കാൻ govt ജോബ് തന്നേ വേണം എന്നില്ല .. കൃഷിയും നല്ലൊരു തൊഴിൽ ആണ് എന്നൊരു സന്ദേശം.. പിന്നെ ഇങ്ങനെ ഒക്കെ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ വേണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ.. വേണേൽ ലീസ് ന് എടുത്താലും ഇതൊക്കെ ചെയ്യാം… അതുപോട്ടെ..
    കഥ ഉഗ്രൻ ആയി ഗുഡ് സ്റ്റാർട്ട്‌.. ?.. ഒരു സംശയം ഈ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമോ ശ്രീദേവി??… സ്വപ്നം അതുപോലെ ഫലിക്കണമെന്നില്ല… പിന്നെ എന്തോ സസ്പെൻസ് മുന്നിൽ വെച്ചാണല്ലോ ഈ ഏൻഡ്.. നടക്കട്ടെ… ഇവിടെ ഇഷ്ടപെട്ട എഴുത്തുകാർ എഴുത്ത് നിറുത്തി എന്ന് തോന്നിയത്കൊണ്ട് PL..പോയി ആ വായന എന്നാലും ഇടയ്ക്കു വന്നു നോക്കും.. അങ്ങനെ രാവിലെ വന്നപ്പോൾ ആണ് കണ്ടേ.
    ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ VRS. Edukkum.. പിന്നെ കൃഷി ആ പ്ലാൻ.. ആലപ്പുഴയിൽ തന്നേ… ഒരു മൾട്ടി ഫാം…
    തന്റെ ജോർജ് മത്തായിയുടെ ഫാം ഒന്ന് പോയികാണണം പറ്റിയാൽ ഒരു പട്ടികുഞ്ഞിനേം വാങ്ങണം.. സമയം പോലെ പറ… ????. പോകാം..
    ഒത്തിരി ഇഷ്ട്ടം ആയി കെട്ടോ
    ❤❤❤❤❤❤❤❤❤❤
    സ്നേഹം മാത്രം..
    ജോർജ്..

    1. സ്നേഹം നിറഞ്ഞ ജോർജ്.
      കൃഷി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒത്തിരിയൊന്നും സ്ഥലം ഇല്ല അതുകൊണ്ടുതന്നെ കയ്യിലുള്ള മഹാലക്ഷ്മിയെ (ജോലി)വിട്ടു ആ ഐശ്വര്യ ലക്ഷ്മി (കൃഷി) കൂടെ പോകാൻ പറ്റില്ല. ലീസ് എടുക്കാൻ ഒന്നും അത്ര ധൈര്യം പോരാ. ആശംസകൾ നേരുന്നു എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറയെ പേര് ജോലി വിട്ടു കൃഷിയിൽ ഇറങ്ങിയിട്ടുണ്ട് ബന്ധുക്കളിൽ പലരും കൃഷി ചെയ്യാൻ വിമുഖത കാട്ടുന്നു. എന്താണെന്നറിയില്ല.
      Thanks for the lovely comments

      Please wait nad read ????

  4. മണവാളൻ

    ഏട്ടാ പൊളിച്ചു…..?
    ടെക്നിക്കൽ error ആണ് അല്ലേ… Next പാർട്ടിന് waiting

    1. Yes Aniya
      lots of issues this time. 🙂
      Thanks da

    2. മണവാളൻമണവാളൻApril 25, 2022 at 4:38 pm Edit
      ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ
      ——

      That’s okay ???
      Appreciate the kind help

    1. 🙂

  5. സന്തോഷ് ജി.. ❤

    നല്ല കഥ..

    സ്വപ്നം കണ്ടത് പോലെ ആകുമോ..?

    ബാക്കി വിട്ടുപോയത് ആണോ.. അല്ലെങ്കിൽ സസ്പെൻസ് ആക്കി നിറുത്തിയത് ആണോ??

    1. nandi Reghu Kuttee — jeevithamalle saho – kurachokke suspense vende?

      server entho prashnamundennu thonnunnu, response not good.

      muzhuvan idaanaayirunnu plan, something went wrong. athukondu part aakki. baakki udane idaan nokkaam —

        1. 🙂

  6. നന്ദി bro ഉടനെ ഇടാം.
    ചില ആക്സസ് പ്രശ്നങ്ങൾ.
    സെർവർ രേസ്പോണ്സ് മോശം. മുഴുവനും ഇടാൻ പറ്റുന്നില്ല

  7. അരുത് അബു എന്നോട്ഇത് വേണ്ടിന്നില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ദി മുട്ടി രാത്രി വായിച്ചപ്പോ ബാക്കി ഇല്ല ?.

    1. Sorry Unais
      Mukalilathe reply thaankalkkyirunnu
      Will come back soon

      1. മണവാളൻ

        സന്തോഷ് ഏട്ടാ മുദ്ര മാറി പോയി ?

        1. Ohhhh
          sorry, njaan sradhichilla 🙁
          apologies… viral maarippoyi, alle — choonduviral aanennaanu karuthiyathu…

          1. ippol maatti, ketto. Thanks dear

          2. മണവാളൻ

            ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ

Comments are closed.