ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010

————- പൊതു വിജ്ഞാനത്തിലേയ്ക്കായി —-

നാട്ടിൽ നല്ല പേരും വിലയും ധനസ്ഥിതിയും ഒക്കെയുള്ള ശ്രീധരൻ എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്. മാതാപിതാക്കൾക്ക് ഒറ്റമകൻ. ഏക്കറുകളോളം കൃഷി സ്ഥലമുണ്ട്. നെൽപ്പാടം കുറച്ചേയുള്ളൂ – നല്ല നെല്ലുകുത്തരി കഴിയ്ക്കണം എന്ന ആഗ്രഹം ഉള്ളതിനാൽ വാങ്ങിയതാണ്. പിന്നെ നിറയെ എരുമകളും പശുക്കളുമൊക്കെ യുള്ള ഒരു വലിയ പറമ്പ് (ഫാം എന്നു വിളിച്ചോളൂ) വേറെയുണ്ട്.

CA കമ്പ്ലീറ്റ് ചെയ്തിട്ടു CMA CS രണ്ടും ചെയ്തു. കൂടാതെ ഒരു ബിസിനസ് സ്കൂളിൽ നിന്നും MBA ഫിനാൻസ് റാങ്കോടെ പാസ്സായി. കൂട്ടത്തിൽ അഞ്ചു വർഷത്തോളം ഒരു MNC ബാങ്കിന്റെ CFO ആയിട്ടു ചെന്നൈയിൽ ജോലിചെയ്തു. ജോലി സംബന്ധമായി നിരവധി വിദേശയാത്രകളും നടത്തിയിട്ടുണ്ട്. അസൂയാവഹമായ ക്യാരീർ.

എട്ടക്ക ശമ്പളം ശമ്പളം വാങ്ങി ചെന്നൈയിൽ താമസിച്ചു ജോലി ചെയ്യുമ്പോൾ ആണ് അച്ഛന് സുഖമില്ലാതെ ആയത്. അതുകൊണ്ടു ജോലി മതിയാക്കി കഴിഞ്ഞ ആറു മാസങ്ങളായി പ്രൊഫെഷൻ പാഷൻ ഇവരണ്ടും ഫിനാൻസിൽ നിന്നും കൃഷിയാക്കി.

തിരികെ നാട്ടിൽ വന്നയുടനെ കുറച്ചു കൂടി സ്ഥലം വാങ്ങി കൃഷി വിപുലീകരിച്ചു. കൊക്കോ, റബര്, കാപ്പി, കപ്പ, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൂവ, വാഴ, പിന്നെ പലവക പച്ചക്കറികൾ അങ്ങനെ മിശ്ര / കടും കൃഷിയാണ്.

കൃഷി ഭവനിൽ നിന്നും വന്നവർ കുളത്തിൽ മത്സ്യം താറാവ് ഒക്കെ വളർത്താൻ പറഞ്ഞു – നാടൻ കോഴിയും. നല്ല സ്കോപ്പ് ഉള്ളതാണത്രേ. ഇറച്ചിയ്ക്കായും മുട്ടയ്ക്കായും വളർത്തൽ ഉള്ള വേണ്ടാ എന്നു വെച്ചു. നാലഞ്ചു പോരുകോഴികൾ (പൂവങ്കോഴികൾ), ഖൽഗങ്ങൾ ഒക്കെ ഉണ്ട്, കൃഷി സ്ഥലത്തെ പുഴു ശല്യം ഒരു പരിധിവരെ കുറയ്ക്കാൻ അവ സഹായിയ്ക്കും. കുളത്തിൽ മീനുകളും ഉണ്ട് – ഒരു രസത്തിനായി വളർത്തുന്നു.

പിന്നെ ഫാമിന്റെ സംരക്ഷണത്തിനൊക്കെയായി നല്ല അഞ്ചു നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. ഒത്തിരി മരങ്ങൾ, കുറ്റിക്കാടുകൾ, പുല്ലു വളർത്തൽ ഒക്കെ ഉള്ളതുകൊണ്ട് കുറുക്കന്മാർ, കീരി ഇവയുടെ ശല്യം ഉണ്ട്. നായകൾ എപ്പോഴും ഫാമിനു ചുറ്റും റോന്തു ചുറ്റിക്കൊള്ളും. മറ്റു ശല്യങ്ങൾ ഇല്ല.

മുണ്ടക്കയത്തുള്ള കർഷക ഫ്രണ്ട് ജോർജു മത്തായിയുടെ ഫാർമിൽ ഉള്ള ഒരു നായകളുടെ കുട്ടികൾ ആണിവ. കൊമ്പ, ചിപ്പിപ്പാറ ഇനത്തിലുള്ള നാടൻ വേട്ട നായകളും നാടൻ നായയും. ഇവർ കോട്ടയത്ത് വെച്ച് നടന്ന ഒരു കാർഷിക സമ്മേളനത്തിൽ വെച്ചു പരിചയപ്പെട്ടവർ ആണ്.

——————– Reference:

https://en.wikipedia.org/wiki/Kombai_dog

https://en.wikipedia.org/wiki/Chippiparai

https://en.wikipedia.org/wiki/Indian_pariah_dog

————–

നടപ്പു പെട്ടെന്നു തീർത്തു തിരികെ വന്നു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു കുളിച്ചു റെഡിയായി വന്നു. പണ്ട് മുതലേ മുണ്ടാണ് കൂടുതൽ ഇഷ്ടം. ജീൻസ്‌ ധരിക്കാറേയില്ല. ജോലി ചെയ്യുമ്പോൾ ഒക്കെ സ്യൂട് പാന്റ്സ് ഒക്കെ ധരിക്കുമായിരുന്നു. ഇപ്പോൾ അതൊന്നും വേണ്ടല്ലോ.

ക്രീം കളർ ഷർട്ടും അതെ കളർ വേഷ്ടിയും കെട്ടി താഴേയ്ക്കിറങ്ങി വന്നപ്പോൾ മുൻപിൽ അമ്മ.

26 Comments

  1. ഒരു തെറ്റ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്.
    അത് കറക്ട് ചെയ്തു.
    കുറച്ചു എഡിറ്റുകൾ വേറെയും.
    Apologies for any inconvenience.

    1. ഒന്നാമത്തെ പേജ് പിന്നെ 11 12 (അവസാന പേജുകൾ) ദയവായി വീണ്ടും വായിയ്ക്കുക.

      1. Next part?

        1. Will come soon ?
          Busy with some urgent work ?

          1. Next part eppo varum… Still waiting

        2. udane idaam.
          Alpam thirakku kooduthal

  2. അശ്വിനി കുമാരൻ

    Santhosh ser, കഥ Starting ഗംഭീരം…?
    ഇഷ്ടമായി… ❤️
    എന്നാലും ലാസ്റ്റ് പേജിൽ എന്തോ error വന്നത് പോലെ ഉണ്ടല്ലോ… ബാക്കി ഒന്നും കാണുന്നില്ലല്ലോ. അതോ അവിടെ വെച്ച് നിർത്തിയതാണോ..
    എന്തായാലും വെയ്റ്റിംഗ് for next part. ഇനി ശ്രീധരൻ സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുമോ…?

    1. Nope dear

      Kadha full upload cheyyaan nokkiyappol error vannirunnu
      Athukonduthanne khandasha aakki.

      Will conclude soon
      Thx for the comments

  3. സന്തോഷേ ???.
    നല്ല തുടക്കം.. നാടും നാട്ടിൻപുറവും ഒക്കെയായി നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ഈ ശ്രീധരൻ… നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃക ആണ് . ജീവിക്കാൻ govt ജോബ് തന്നേ വേണം എന്നില്ല .. കൃഷിയും നല്ലൊരു തൊഴിൽ ആണ് എന്നൊരു സന്ദേശം.. പിന്നെ ഇങ്ങനെ ഒക്കെ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ വേണ്ടേ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നേ ഉള്ളൂ.. വേണേൽ ലീസ് ന് എടുത്താലും ഇതൊക്കെ ചെയ്യാം… അതുപോട്ടെ..
    കഥ ഉഗ്രൻ ആയി ഗുഡ് സ്റ്റാർട്ട്‌.. ?.. ഒരു സംശയം ഈ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആകുമോ ശ്രീദേവി??… സ്വപ്നം അതുപോലെ ഫലിക്കണമെന്നില്ല… പിന്നെ എന്തോ സസ്പെൻസ് മുന്നിൽ വെച്ചാണല്ലോ ഈ ഏൻഡ്.. നടക്കട്ടെ… ഇവിടെ ഇഷ്ടപെട്ട എഴുത്തുകാർ എഴുത്ത് നിറുത്തി എന്ന് തോന്നിയത്കൊണ്ട് PL..പോയി ആ വായന എന്നാലും ഇടയ്ക്കു വന്നു നോക്കും.. അങ്ങനെ രാവിലെ വന്നപ്പോൾ ആണ് കണ്ടേ.
    ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ VRS. Edukkum.. പിന്നെ കൃഷി ആ പ്ലാൻ.. ആലപ്പുഴയിൽ തന്നേ… ഒരു മൾട്ടി ഫാം…
    തന്റെ ജോർജ് മത്തായിയുടെ ഫാം ഒന്ന് പോയികാണണം പറ്റിയാൽ ഒരു പട്ടികുഞ്ഞിനേം വാങ്ങണം.. സമയം പോലെ പറ… ????. പോകാം..
    ഒത്തിരി ഇഷ്ട്ടം ആയി കെട്ടോ
    ❤❤❤❤❤❤❤❤❤❤
    സ്നേഹം മാത്രം..
    ജോർജ്..

    1. സ്നേഹം നിറഞ്ഞ ജോർജ്.
      കൃഷി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒത്തിരിയൊന്നും സ്ഥലം ഇല്ല അതുകൊണ്ടുതന്നെ കയ്യിലുള്ള മഹാലക്ഷ്മിയെ (ജോലി)വിട്ടു ആ ഐശ്വര്യ ലക്ഷ്മി (കൃഷി) കൂടെ പോകാൻ പറ്റില്ല. ലീസ് എടുക്കാൻ ഒന്നും അത്ര ധൈര്യം പോരാ. ആശംസകൾ നേരുന്നു എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറയെ പേര് ജോലി വിട്ടു കൃഷിയിൽ ഇറങ്ങിയിട്ടുണ്ട് ബന്ധുക്കളിൽ പലരും കൃഷി ചെയ്യാൻ വിമുഖത കാട്ടുന്നു. എന്താണെന്നറിയില്ല.
      Thanks for the lovely comments

      Please wait nad read ????

  4. മണവാളൻ

    ഏട്ടാ പൊളിച്ചു…..?
    ടെക്നിക്കൽ error ആണ് അല്ലേ… Next പാർട്ടിന് waiting

    1. Yes Aniya
      lots of issues this time. 🙂
      Thanks da

    2. മണവാളൻമണവാളൻApril 25, 2022 at 4:38 pm Edit
      ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ
      ——

      That’s okay ???
      Appreciate the kind help

    1. 🙂

  5. സന്തോഷ് ജി.. ❤

    നല്ല കഥ..

    സ്വപ്നം കണ്ടത് പോലെ ആകുമോ..?

    ബാക്കി വിട്ടുപോയത് ആണോ.. അല്ലെങ്കിൽ സസ്പെൻസ് ആക്കി നിറുത്തിയത് ആണോ??

    1. nandi Reghu Kuttee — jeevithamalle saho – kurachokke suspense vende?

      server entho prashnamundennu thonnunnu, response not good.

      muzhuvan idaanaayirunnu plan, something went wrong. athukondu part aakki. baakki udane idaan nokkaam —

        1. 🙂

  6. നന്ദി bro ഉടനെ ഇടാം.
    ചില ആക്സസ് പ്രശ്നങ്ങൾ.
    സെർവർ രേസ്പോണ്സ് മോശം. മുഴുവനും ഇടാൻ പറ്റുന്നില്ല

  7. അരുത് അബു എന്നോട്ഇത് വേണ്ടിന്നില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ദി മുട്ടി രാത്രി വായിച്ചപ്പോ ബാക്കി ഇല്ല ?.

    1. Sorry Unais
      Mukalilathe reply thaankalkkyirunnu
      Will come back soon

      1. മണവാളൻ

        സന്തോഷ് ഏട്ടാ മുദ്ര മാറി പോയി ?

        1. Ohhhh
          sorry, njaan sradhichilla 🙁
          apologies… viral maarippoyi, alle — choonduviral aanennaanu karuthiyathu…

          1. ippol maatti, ketto. Thanks dear

          2. മണവാളൻ

            ? വേറെ ആരും കണ്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി. എൻ്റെ msg ഓക്കേ പറ്റുമെങ്കിൽ dlt ആക്കിക്കോ

Comments are closed.