ശവക്കല്ലറ – 4 13

” അറിയില്ല ചേട്ടാ ഇപ്പോൾ ഫാദർ വിളിച്ചു പറഞ്ഞതാ എന്തായാലും പോയി നോക്കാം ”

സ്റ്റേഷനിൽ ഉണ്ടായിരുന്ന മൂന്ന് കോൺസ്റ്റബിൾമാരും വിനോദും കൂടെ ജീപ്പിൽ കേറി ഭാർഗവൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു

അവർ അവിടെ ചെല്ലുമ്പോൾ ഇല്ലിക്കുളം ഗ്രാമം മുഴുവൻ അവിടെ ഉണ്ടായിരുന്നു

പോലീസിനെ കണ്ടപ്പോൾ ആളുകൾ ഒഴിഞ്ഞുമാറികൊടുത്തു

പാറയുടെ തുമ്പത്ത് പോയി നോക്കിയപ്പോൾ കണ്ടു താഴെ വരെ ആളുകൾ നിറഞ്ഞിരിക്കുന്നു

വിനോദ് നോക്കിയിട്ട് കാറ്റിൽ പാറുന്ന വസ്ത്രം മാത്രമേ കണ്ടുള്ളു

” എങ്ങനെയാ താഴേക്കു പോകുന്നത്? ”

ആരോടെന്നില്ലാതെ ആൾകൂട്ടം നോക്കി വിനോദ് ചോദിച്ചു

വറീത് ആണ് മറുപടി പറഞ്ഞത്

” സാറെ ആ കുറ്റിക്കാട് കഴിഞ്ഞാൽ അങ്ങോട്ട്‌ ഇറങ്ങാനുള്ള പടികൾ ഉണ്ട് ”

” ആരാ ബോഡി ആദ്യം കണ്ടത് ”

” ഞാൻ തന്നെയാ സാറെ ”
” പശുവിനെ തീറ്റിക്കാൻ താഴേക്കു പോയി തിരിച്ചു കയറാൻ നോക്കിയപ്പോളാ കണ്ടത് ”

“ഉം താനും വാ കൂടെ താഴേക്കു ”

താഴേക്കു ചെന്നതും വിനോദ് മുകളിലേക്ക് നോക്കി

“അങ്ങനെ ഒരു മരം ഉള്ളത് മുകളിൽ നിന്നും നോക്കിയാൽ കാണാൻ പറ്റില്ല

കാലു തെന്നി വീണതാകുമോ അതോ ആത്മഹത്യയോ? ”

വിനോദ് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വറീത് വിളിച്ചത്

” സാറെ പണ്ട് ഇവിടെ ഒരുപാട് പേര് മുങ്ങി മരിച്ചിട്ട് ഉണ്ട്
മരിച്ചവരുടെ ബോഡി ഒന്നും കിട്ടിയട്ടില്ല ” കയത്തിൽ വീണാൽ തിരിച്ചു കിട്ടില്ല എന്നാ നാട്ടുകാർ പറയുന്നത് അത്രയ്ക്കും ആഴം ഉണ്ട്

3 Comments

  1. Next part pleass

  2. Dark knight മൈക്കിളാശാൻ

    Super thrilling story

    1. അരുൺ nair

      താങ്ക്സ്

Comments are closed.