അവൾക്ക് അയാൾ ആ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. അത് അവളുടെ മുഖത്ത് പ്രകടമായി.
“അല്ല.. പറഞ്ഞു എന്നെ ഉള്ളു.. സോറി. എവിടെക്കാ..?”
അവൻ അവളുടെ കയ്യിൽ ഇരുന്ന ബോർഡിങ് പാസ്സ് വാങ്ങി നോക്കി.
അവളുടെ സമ്മതം ഇല്ലാതെ.. അവളെ അത് ദേഷ്യം പിടിപ്പിച്ചു.
“ദുബൈ..? ആഹാ കൂൾ.. അവിടെ എന്താ..?”
അയാൾ അത് ചോദിച്ചപ്പോൾ അവൾക്ക് അവനെ ചീത്ത പറയാൻ ആണ് തോന്നിയത്..
എന്നാൽ അവൾ ആത്മനിയന്ത്രണം പാലിച്ചു..
“നോ.. പാരിസ് ആണ് ഡെസ്റ്റിനേഷൻ.. വിയ ദുബൈ..”
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“വാട്ട്..? പാരിസ്..? പക്ഷെ ഇത് ഒരാളുടെ ടിക്കറ്റ് മാത്രം അല്ലെ ഉള്ളു..? അവന്റെ എവിടെ..? അവൻ വരുന്നില്ലേ..? ഒറ്റക്കാണോ പോകുന്നത്..? ജോലിക്ക് ആണോ..? എങ്ങനെ കിട്ടി വിസ..?”
അയാൾ ഒറ്റ വായിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾക്ക് വീണ്ടും അരിശം വന്നു.
“ഫോർ യുവർ ഇൻഫർമേഷൻ.. നിങ്ങൾ അതിര് കടക്കുന്നു മിസ്റ്റർ.
പ്ലീസ് ലീവ് മി അലോൺ. ഫ്രാൻസിൽ പോകാൻ എനിക്ക് പ്രതേക വിസ ഒന്നും വേണ്ട.
എന്റെ പത്താം വയസ് മുതൽ ഞാൻ എന്റെ അമ്മയുടെ ഒപ്പം ജീവിച്ച രാജ്യമാണ് അത്..
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee