ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന ഉറപ്പോടെ..
ഫോൺ ശബ്ദിച്ചപ്പോൾ അവൾ അതെടുത്തു ചെവിയിൽ വച്ചു..
“എല്ലാം ഓക്കേ അല്ലേടാ..?”
“അതെ.. ഞാൻ കയറിയിട്ട് വിളിക്കാം..”
ഭദ്രയോട് മറുപടി പറഞ്ഞ് അവൾ ഫോൺ ജീൻസിന്റെ പോക്കറ്റിൽ വച്ചു..
അവൾ പതിയെ അകത്തേക്ക് നടന്നു..
ആളുകൾ കാത്തിരിക്കുന്ന ഭാഗത്ത് നിന്നും മാറി അവൾ ഇരുന്നു. തനിച്ചു ഇരിക്കാൻ ആയിരുന്നു അവൾക്ക് അപ്പോൾ തോന്നിയത്.
മനസിനെ എത്രത്തോളം നിർവികാരം ആക്കാൻ കഴിയുമോ അത്രത്തോളം അവൾ അങ്ങനെ ഇരുന്നു..
ഒരു ചിന്തയും മനസ്സിൽ വരാൻ പാടില്ല..
“വിഷ്ണുവിന്റെ… വൈഫ്..?”
ഒരു ആൺ ശബ്ദമാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്..
തല താഴ്ത്തി ഇരുന്ന അവൾ അവൾ ഞെട്ടി പിടഞ്ഞു തല പൊക്കി നോക്കി.
സുമുഖനായ ഒരു ചെറുപ്പക്കാരൻ.. അവളെ സംശയത്തോടെ നോക്കുന്നു..
“അല്ലെ..? വിഷ്ണുവിന്റെ വൈഫ്..? വൈഷ്ണ.. അങ്ങനെ എന്തോ അല്ലെ പേര്..?”
അയാൾ വീണ്ടും ചോദിച്ചു..
“വൈഷ്ണവി..”
അവൾ പതിയെ പറഞ്ഞു..
“ആഹ് അങ്ങനെ വരട്ടെ.. അല്ല.. നാട് മൊത്തം അറിഞ്ഞ ഒരു കല്യാണം ആയിരുന്നു നിങ്ങളുടെ..”
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee