ഭദ്ര വിതുമ്പലോടെ അവളെ കെട്ടിപിടിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു..
“പോണം ഡാ.. എനിക്ക് പറ്റാഞ്ഞിട്ടാ..
അത്രക്ക് കുറ്റബോധം ഉണ്ട്..
കൂടാതെ അവന് എന്നെ ഇഷ്ടമൊന്നും ഉണ്ടായിട്ട് അല്ല.
അവൻ രക്ഷപെടട്ടെ..
ചങ്ക് തകർന്നിട്ടും മനഃപൂർവം ആണ് അന്ന് അവനെ കുറ്റപ്പെടുത്തി അവിടെ നിന്നും വന്നത്.. വയ്യടീ..”
വൈഷ്ണവി വിഷമത്തോടെ പറഞ്ഞു കണ്ണുനീർ കൈകൊണ്ടു തുടച്ചു.
ഭദ്ര പിന്നെ ഒന്നും പറഞ്ഞില്ല..
“ഇതാ..”
അവൾ ഒരു ഹാൻഡ് ബാഗ് എടുത്ത് വൈഷ്ണവിയുടെ കയ്യിൽ കൊടുത്തു.
“വിളിക്കാം.. എനിക്കും നീയേ ഉള്ളു..”
അത് മാത്രം പറഞ്ഞ് അവൾ ട്രോളിയും വലിച്ചു തിരിഞ്ഞു നോക്കാതെ എയർപോർട്ടിന്റെ ഉള്ളിലേക്ക് നടന്നു കയറിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് വണ്ടിയിൽ ചാരി നിന്നു..
വൈഷ്ണവി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് അകത്തേക്ക് ചെന്ന് ബോർഡിങ് പാസ്സ് വാങ്ങി..
“മാം.. ദുബൈ എത്തിയാൽ അവിടെ നിന്നും ഒന്നര മണിക്കൂർ കഴിഞ്ഞാണ് പാരിസിലേക്ക് ഉള്ള ഫ്ലൈറ്റ്.. ഹാപ്പി ജേർണി..”
വിമാന കമ്പനിയിലെ ഒരു ചെറുപ്പക്കാരൻ വന്ന് അത് ഒന്ന് ഓർമിപ്പിച്ചപ്പോൾ അവൾ പുഞ്ചിരിയോടെ തല കുലുക്കി അകത്തേക്ക് നടന്നു..
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee