വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

അത് കേട്ടപ്പോൾ അവരുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായി.
എന്നാലും അവർ പ്രതികരിച്ചില്ല..

“ഒന്നുകൂടെ പറയാം.. ഞാൻ ആണ് തെറ്റുകാരി. അവൻ പാവം ആണ്‌. എല്ലാം എന്റെ തെറ്റാണ്.

എന്നെങ്കിലും അത് നിങ്ങൾക്ക് മനസിലാകും..”

അത് പറഞ്ഞു വൈഷ്ണവി തിരികെ നടന്നു..

അവരെ നോക്കാൻ പോലും നിന്നില്ല.

“പറഞ്ഞില്ലേ വരണ്ട എന്ന്..? നിന്റെ അമ്മ പിന്നെയും കൊള്ളാം.. ഇത് അതിലും അപ്പുറം ആണ്‌..”

ഭദ്ര അവരെ പുച്ഛത്തോടെ നോക്കി ചെന്ന് വണ്ടിയിൽ കയറി.

വൈഷ്ണവിയും കയറി..

അവൾ സങ്കടത്തോടെ അവിടെ പാർക്കിങ്ങിൽ കിടക്കുന്ന അവന്റെ വണ്ടിയെ നോക്കി..

“ഞാൻ കാരണം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയോ കാറോ തൊടാൻ പോലും പറ്റാത്ത അവസ്ഥ ആയിപോയല്ലോ അല്ലെ അവന്റെ..?”

സ്വയം ആയിരുന്നു ആ ചോദ്യം..

ഭദ്ര ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു വിട്ടു..

പോകുന്ന വഴിയിൽ ഇരുവരും നിശബ്ദർ ആയിരുന്നു..

•••

ഒരു ആഴ്ച്ചക്ക് ശേഷം..

ഭദ്ര വണ്ടി പാർക്ക്‌ ചെയ്തപ്പോൾ വൈഷ്ണവി ഇറങ്ങി..

ആളുകളുടെ തിരക്ക്..

അവൾ ഡിക്കി തുറന്ന് ഒരു ട്രോളി പുറത്തേക്ക് എടുത്തു നിലത്തു വച്ച ശേഷം ഭദ്രയെ നോക്കി..

“ഡാ.. പോവല്ലേ നീ..? എന്റെ ഒപ്പം നിന്നൂടെ..? ഇനിയും സമയം ഉണ്ട്..”

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.