വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

“എനിക്ക് ഒരു സ്ഥലത്ത് കൂടെ പോകാൻ ഉണ്ട്..”

വണ്ടി തിരിച്ചു മുൻപോട്ട് എടുക്കുമ്പോൾ വൈഷ്ണവി അത് പറഞ്ഞു.

ഭദ്രക്ക് അത് എവിടേക്ക് ആണെന്ന് ഊഹിക്കാമായിരുന്നു..

•••

വിഷ്ണുവിന്റെ വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..

അവർ അവളെ കണ്ടിട്ട് ദേഷ്യത്തോടെ മുഖം തിരിച്ചു..

അവർ എവിടെ ആയിരുന്നു എന്നോ വിഷ്ണു എവിടെ എന്നോ ചോദിക്കാത്തത് ഭദ്രയിൽ അത്ഭുതം ഉണ്ടാക്കി..

മനുഷ്യർ ഇങ്ങനെ മാറുമോ..

അവന്റെ ചേച്ചിയെ എവിടെയും കണ്ടില്ല.. അച്ഛനും ഇല്ലെന്ന് തോന്നി.

“ഒരു കാര്യം പറയാൻ ആണ് വന്നത്.. ഒന്നും മനപ്പൂർവം ആയിരുന്നില്ല.. എന്നോട് ക്ഷമിക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷെ അവനോട് ക്ഷമിക്കണം..”

വൈഷ്ണവി അവന്റെ അമ്മയുടെ മുഖത്തു നോക്കി അത് പറഞ്ഞപ്പോൾ അവർ മുഖം തിരിച്ചു..

“അവൻ നിന്നെ പറഞ്ഞു വിട്ടതാകും അല്ലെ..? ഇനി അങ്ങനെ ഒരു മകൻ ഞങ്ങൾക്ക് ഇല്ല എന്ന് പറഞ്ഞോളൂ.. കുടുംബത്തിന്റെ മാനം തകർത്ത നായ…”

അവർ ഒരു ദയയും ഇല്ലാതെ സംസാരിച്ചപ്പോൾ വൈഷ്ണവി ഒന്ന് ചിരിച്ചു.

“നിങ്ങളും എന്റെ അമ്മയുമൊക്കെ ഒരുപോലെ ആണ്..

ഇപ്പോൾ നിങ്ങളുടെ മകൻ ജീവനോടെ ഇല്ല എന്ന് പറഞ്ഞാൽ പോലും നിങ്ങൾക്ക് സന്തോഷമേ ഉണ്ടാകു.. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു ഇരുന്നോ..”

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.