വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

അല്പം കഴിഞ്ഞപ്പോൾ അകത്തു നിന്നും ഒരു കൊച്ചു ബാഗ് എടുത്താണ് വൈഷ്ണവി വന്നത്.

“എന്റെ പാസ്സ്പോർട്ടും സർട്ടിഫിക്കെറ്റുകളും മാത്രം കൊണ്ടുപോകുന്നു.. ഗുഡ് ബൈ അമ്മ..”

വൈഷ്ണവി അത് മാത്രം പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ മുഖം തിരിച്ചു നിന്നു..

എന്തോ ഓർത്തപോലെ വൈഷ്ണവി പെട്ടെന്ന് തിരിഞ്ഞു നിന്നു.

“നിങ്ങൾ എന്റെ അമ്മതന്നെ ആണോ..?”

അവളുടെ പെട്ടെന്നുള്ള ആ ചോദ്യം അവരെ ഉലച്ചുകളഞ്ഞു..

“അല്ല.. ഞാൻ ആരെയും കൊന്നിട്ടില്ല.. രാജ്യദ്രോഹം ഒന്നും ചെയ്തിട്ടില്ല..

പിന്നെ ഗർഭം.. കല്യാണം കഴിക്കാതെ ഇത് ഉണ്ടാവാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ..

അപ്പോഴേക്കും ഇത്രനാളും എനിക്ക് വേണ്ടി മാത്രം ജീവിച്ചു എന്ന് പറഞ്ഞ നിങ്ങൾ ഇപ്പോൾ ഞാൻ എവിടെ ആയിരുന്നു ചത്തോ അതോ ജീവിച്ചോ എന്ന് പോലും അന്വേഷിക്കാതെ ഇരുന്നപ്പോൾ തോന്നിയ ഒരു സംശയം മാത്രം…

അപ്പൊ ശരി.. ഇനി നിങ്ങൾ എന്നെ കാണില്ല.. അല്ല.. ചത്തുപോയ മകളെ എന്തിനാ കാണുന്നത് അല്ലെ..?”

അത് പുച്ഛത്തോടെ പറഞ്ഞ അവൾ വേഗം ചെന്നു വണ്ടിയിൽ കയറിയപ്പോൾ ഭദ്രയും അവളുടെ അമ്മയും പകച്ചു നിന്നു..

ഭദ്ര തിരികെ ചെന്നു വണ്ടിയിൽ കയറിയപ്പോൾ അവളുടെ അമ്മ അനക്കം പോലും ഇല്ലാതെ അവിടെ നിന്നു…

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.