വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

അവളെ ഇനി എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്ന് ഭദ്രക്ക് അറിയാമായിരുന്നു..

ഒത്തിരി ആലോചിച്ചു എടുത്ത ഒരു തീരുമാനം ആണ്‌..

“അഹ് എനിക്ക് എന്റെ.. അല്ല.. ആ വീട്ടിൽ ഒന്ന് പോണം.. ഒന്ന് കുളിക്കട്ടെ..”

ഭദ്രയോട് അത് പറഞ്ഞ് അകത്തേക്ക് പോയവളെ അവൾ ഒന്ന് നോക്കി നിന്നു..

വൈഷ്ണവി കുളിച്ചു വന്ന ഉടനെ തന്നെ അവർ യാത്ര പുറപ്പെട്ടു..

അതെത്തി നിന്നത് വൈഷ്ണവിയുടെ വീട്ടിൽ ആണ്‌..

അവൾ ഒരു ഭാവവ്യത്യാസവും കൂടാതെ ഇറങ്ങിയപ്പോൾ ഭദ്ര അല്പം പേടിയോടെ ആണ് ഇറങ്ങിയത്..

അവളുടെ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല..

“നിന്നെ ആരാ ഇവിടേക്ക് വിളിച്ചത്..? നാണം കെട്ടവളെ.. ഇറങ്ങി പോ..!!!!”

ഭദ്ര അത് ചിന്തിച്ചു തീരും മുൻപേ അലർച്ച കേട്ട് അവൾ ഞെട്ടിപ്പോയി..

വൈഷ്ണവിയുടെ വഴി മുടക്കി ഭദ്രകാളിയെ പോലെ നിൽക്കുന്ന അവളുടെ അമ്മ..

“കയറി താമസിക്കാൻ വന്നതല്ല..”

വൈഷ്ണവി അത് പറഞ്ഞ് അവരെ തട്ടി മാറ്റി അകത്തേക്ക് കയറി..

അവർക്ക് പെട്ടെന്ന് അവളുടെ ആ പ്രവർത്തി കണ്ടു എന്താ ചെയ്യേണ്ടത് എന്നറിയാതെ തറഞ്ഞു നിൽക്കേണ്ടി വന്നു..

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.