വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

“ഐ ലവ് ഹിം.. എന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛൻ ആണ്‌..

പക്ഷെ എനിക്ക് ഇനി അവനെ കാണണ്ട.. ഒരിക്കലും..”

അവൾ പതിയെ കണ്ണുകൾ അടച്ചു അത് പറഞ്ഞപ്പോൾ ഭദ്ര ദീർഘ നിശ്വാസത്തോടെ കാർ മുൻപോട്ട് എടുത്തു..

വൈഷ്ണവി കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു..

കാർ മെല്ലെ അകന്ന് അകന്ന് പോയി..

•••

വിഷ്ണു അവിടെ ഇരുന്നു..

സമയം എത്ര കടന്നു പോയി എന്ന് പോലും അവന് ഓർമ ഇല്ലായിരുന്നു..

മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്ന് അല്പം പച്ചവെള്ളം എടുത്തു കുടിച്ചു..

കരയാൻ തോന്നി അവന്..

ആരും ഇല്ലാത്തവനെപ്പോലെ..

കരഞ്ഞു അവൻ.. ബെഡിൽ കിടന്ന് അലറി അലറി കരഞ്ഞു..

മതിവരുവോളം..

•••

“എന്താ നിന്റെ തീരുമാനം..?”

ഒരു ചൂരൽ കസേരയിൽ കണ്ണടച്ചു ഇരുന്ന് കൈ വയറ്റിൽ വച്ചു എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവിയോട് ഭദ്ര ചോദിച്ചു..

അവൾ ഭദ്രയെ ഒന്ന് നോക്കി..

“ഒരു മാറ്റവും ഇല്ല.. അത് തന്നെ..”

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു..

“നിനക്ക് അവനെ കാണണോ..?”

“വേണ്ട..ആരെയും എനിക്ക് കാണണ്ട..”

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ ഭദ്ര അവളെ ഒന്ന് നോക്കി പിൻവലിഞ്ഞു..

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.