അവന് തന്നെ ഇഷ്ടമായിരുന്നോ.. അത്രക്ക് നല്ല ജോലി തനിക്ക് വേണ്ടി മാറ്റി വെക്കണം എങ്കിൽ..?
പക്ഷെ അവന് തന്നെ വെറുപ്പ് അല്ലെ..? ദേഷ്യം അല്ലെ അവന്..?
അവൾക്ക് പ്രാന്ത് പിടിച്ചത് പോലെ തോന്നി..
ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും ആയി അവൾ അവിടെ ഇരുന്നു.
അവൾക്കുള്ള ഫ്ലൈറ്റിന്റെ ഗേറ്റ് ഓപ്പൺ ചെയ്ത അന്നൗൺസ്‌മെന്റ് വന്നപ്പോൾ ആണ് അവൾ ഞെട്ടി എഴുന്നേറ്റത്..
യാന്ദ്രികമായി അവൾ അവിടേക്ക് നടന്നു..
അവളുടെ മുഖം കണ്ടു പലരും അവളെ ഒന്ന് നോക്കി..
എന്നാൽ എയർപോർട്ടിൽ അത് സ്ഥിരം കാഴ്ചയാണ്..
കരഞ്ഞു കൊണ്ട് പോകുന്നവരും സന്തോഷത്തിൽ തിരികെ വരുന്ന ആളുകളും സ്ഥിരം യാത്ര ചെയ്യുന്ന ആളുകളുടെയും എയർപോർട്ട് ജീവനക്കാരുടെയും സ്ഥിര കാഴ്ചയാണ്.
അവളെ കാത്തു നിന്ന ഒരു പെൺകുട്ടി അവളുടെ പാസ്സ്പോർട്ടും ബോർഡിങ് പാസും ചെക്ക് ചെയ്ത ശേഷം പുഞ്ചിരിയോടെ അവൾക്ക് ഉള്ള വഴി കാണിച്ചു കൊടുത്തു.
അവൾ ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് ഉള്ള പ്രതേക പാസ്സേജ് വഴി മെല്ലെ അകത്തേക്ക് നടന്നു…സ്വപ്നത്തിൽ എന്നവണ്ണം..
ഫ്ലൈറ്റിലേക്ക് കയറുന്ന വാതിലിന്റെ അവിടെ എയർഹോസ്റ്റസ് നിന്നിരുന്നു..
സുന്ദരമായ ഒരു പുഞ്ചിരിയോടെ അവൾ വൈഷ്ണവിയെ സ്വീകരിച്ചു..
അവൾ കൈനീട്ടിയപ്പോൾ ഒരു യന്ത്രത്തെപോലെ അവൾ നേരത്തെ ചെക്ക് ചെയ്ത ബോർഡിങ് പാസ്സ് അവൾക്ക് നേരെ നീട്ടി..
“പ്ലീസ് കം വിത്ത് മി മാം..”
അവൾ വശ്യമായ ചിരിയോടെ അവളെ വിളിച്ചു..
വൈഷ്ണവി മെല്ലെ ഒരു കാൽ ഫ്ലൈറ്റിലേക്ക് വച്ചു..
അവളുടെ മനസ്സിൽ അപ്പോൾ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു..
വിഷ്ണുവിന്റെ മുഖം മാത്രം..
തുടരും
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee