നിന്നെ അവന് വേണം.. എല്ലാം നഷ്ടപ്പെട്ടു എങ്കിലും അവൾ ഉണ്ടെടാ എന്റെ ഒപ്പം എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ജോലി അവൻ വേണ്ട എന്ന് വച്ചു..
ഇത് നിന്നോട് പറഞ്ഞില്ലായിരുന്നോ..?”
അത് കേട്ട് അവളുടെ ഹൃദയം പൊട്ടി പോകുന്ന മട്ടിൽ ആഞ്ഞു അടിച്ചു.
അവളുടെ കണ്ണുകൾ കുത്തി ഒഴുകി….
“ഇല്ല.. ഒന്നും.. പറഞ്ഞില്ല.. അറിഞ്ഞില്ല..ഒന്നും.. അറിഞ്ഞില്ല..”
അവൾ തേങ്ങലോടെ പറഞ്ഞു..
അവൻ അതിശയത്തോടെ ഫോൺ എടുത്ത് വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു നോക്കി..
“സ്വിച്ച് ഓഫ് ആണ്..”
അവൻ അത് പറഞ്ഞതും ഉടനെ ഒരു അനൗൺസ്മെന്റ് വന്നു.
അവന് പോകാനുള്ള ഫ്ലൈറ്റ് ആയതുകൊണ്ട് അവൻ എഴുന്നേറ്റു..
“നീ പിണങ്ങി പോകുകയാണ് എന്ന് എനിക്ക് തോന്നുന്നു.
പാവമാണ് അവൻ. ഒന്ന് തിരിച്ചു പോയി സംസാരിക്ക്.. അവന് നിന്നെ ഇഷ്ടമാണ്. ഇഷ്ടമല്ലാത്തവരെ വിഷ്ണു കെയർ ചെയ്യില്ല..
അത് എനിക്ക് നന്നായി അറിയാം.. സമയമില്ല.. പൊയ്ക്കോട്ടേ.. ടേക്ക് കെയർ…ചിന്തിക്കാൻ ഇനിയും സമയമുണ്ട്..”
അവൻ അതുകൂടെ അവളോട് പറഞ്ഞു ദൃതിയിൽ നടന്നു അവന്റെ ഫ്ലൈറ്റ് വരുന്ന ഗേറ്റിലേക്ക് പോയപ്പോൾ അവൾ അവിടെ തറഞ്ഞു ഇരുന്നു.
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee