വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1181

ഞാൻ ജോലി എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം എന്ന് പറഞ്ഞിരുന്നു.. റെസ്യുമെ അയച്ചു തന്നിരുന്നു..”

അവൻ കോഫീ മെല്ലെ ഒന്ന് കുടിച്ചു..

“പിന്നെ ഞാൻ ഒരു വൈകുന്നേരം അവനെ അങ്ങോട്ട് ആണ്‌ വിളിച്ചത്.. അവന്റെ അബ്രോഡ് എക്സ്പീരീയൻസ് എല്ലാം ചേർത്ത് വളരെ എളുപ്പം ആയിരുന്നു ജോലി കിട്ടാൻ..

സാലറി തന്നെ രണ്ടു ലക്ഷം അടുത്ത് വരുന്ന ജോലി.

ഉടനെ ജോയിൻ ചെയ്യണം.. അങ്ങനെ ഒക്കെ ആയിരുന്നു കമ്പനി ഡിമാൻഡ്സ്..”

“എന്നിട്ട്..?”

അവൾ ആകാംഷയോടെ അവനെ നോക്കി..

“അവൻ ചോദിച്ചത് നിന്നെ ഒപ്പം കൊണ്ടുപോകാൻ പറ്റുമോ എന്നാണ്.. ഞാൻ പറഞ്ഞു ഇല്ല.

ജോലി ഓയിൽ ഫീൽഡ് റിലേറ്റഡ് ആയത്കൊണ്ട് ആ കമ്പനി ഭാര്യമാരെ കൊണ്ടുപോകാൻ അനുവദിക്കില്ല..

അത് ഞാൻ അവനോടു പറഞ്ഞു..”

അവൻ ഒന്ന് നിർത്തി.. വാച്ചിൽ സമയം നോക്കി..

“അവൻ പറഞ്ഞത് നിന്നെ വിട്ടിട്ട് വരാൻ പറ്റില്ല എന്നായിരുന്നു..”

അത് കേട്ടപ്പോൾ വൈഷ്ണവി ശ്വസിക്കാൻ പോലും മറന്ന് ഇരുന്നുപോയി..

“എന്ത്..?”

അവൾ മെല്ലെ ചോദിച്ചു..

“യെസ്.. നിന്നെ വിട്ടിട്ടു വരാൻ പറ്റില്ല. ആകെ ഇപ്പോൾ അവന് ഒരാൾ ഉണ്ടെന്നു പറയാൻ ഉണ്ടെങ്കിൽ അത് നീയാണ്..
നിന്നെ വിട്ടിട്ടു വരാൻ പറ്റില്ല. അവൾ പാവമാണ്..

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.