അവൾ അലറുന്നത് പോലെയാണ് അത് ചോദിച്ചത്..
അവൻ ആകെ പരിഭ്രമിച്ചുപോയി..
“മാം..? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..?”
അരികിൽ ഉണ്ടായിരുന്ന ഒരാൾ അവരുടെ അടുത്തേക്ക് എത്തി..
“നോ.. ഇല്ല..”
അവൾ പെട്ടെന്ന് പറഞ്ഞു വീണ്ടും അവനെ നോക്കി.
“പ്ലീസ്..? ഒന്ന് പറ..?”
“വാ നമുക്ക് അവിടെ ഇരിക്കാം..”
ഒരു കോഫീ ഷോപ്പ് കാണിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടി..
അവർ അവിടേക്ക് ചെന്ന് ഇരുന്നു.. അവൻ കോഫീ പറഞ്ഞു രണ്ടുപേർക്കും.
“നിങ്ങൾ തമ്മിൽ.. പിരിഞ്ഞോ..?”
അവന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ഉള്ള മാനസിക നിലയിൽ അല്ലായിരുന്നു അവൾ.
“നിങ്ങൾ ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ അവനെ ഞാൻ കണ്ടിരുന്നു. ടൗണിൽ വച്ചു..
അന്ന് അവൻ എങ്ങനെ എങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കണം എന്ന് പറഞ്ഞിരുന്നു. എന്റെ നമ്പർ എഴുതി എടുത്തു ഫോൺ ഇല്ലെന്നു പറഞ്ഞിട്ട്..”
അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ആകാംഷയോടെ ഇരുന്നു.
“അതിന് ശേഷം ഒരു ദിവസം എനിക്ക് പുതിയ ഒരു നമ്പറിൽ നിന്നും വിളി വന്നു. അവൻ ആയിരുന്നു.
❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
Ooiii next part eppozhaa iddunnee