വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

നാട്ടിൽ ബിസിനസ്‌ ചെയ്യണം എന്നു ആഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നതും. നൗ വിൽ യു ലീവ് മി അലോൺ..???”

അവസാനം എത്തിയപ്പോൾ അവളുടെ സ്വരം വല്ലാതെ ഉയർന്നിരുന്നു..

അയാൾ ആകെ എന്തോപോലെ ആയിപോയി.

“സോറി.. ഞാൻ.. സോറി.. അവൻ ഇല്ലാത്തത് കൊണ്ട് എനിക്ക് പെട്ടെന്ന്.. അത്രക്ക് ഇഷ്ടമായിരുന്നില്ലേ നിന്നെ.. അപ്പോൾ നിങ്ങളെ ഒറ്റക്ക് വിടുമെന്ന് വിശ്വാസം വന്നില്ല. സോറി.. ബൈ..”

അത് പറഞ്ഞ ഉടൻ അയാൾ ചമ്മൽ മറക്കാൻ വേണ്ടി അവിടെ നിന്നും വേഗത്തിൽ നടന്നു നീങ്ങി..

അവൾ ഒന്ന് ഞെട്ടി..

പകച്ചു നോക്കി അയാളെ..

എന്താണയാൾ പറഞ്ഞത്..?

“ഹേയ്..”

അവൾ എഴുന്നേറ്റ് ഓടി അയാളുടെ കൈയിൽ പിടിച്ചു തിരിച്ചു..

പെട്ടെന്ന് ഉള്ള ആവേശത്തിൽ അവൾ പോലും അറിയാതെ ചെയ്ത ഒരു കാര്യം..

ആളുകൾ അത് ശ്രദ്ധിച്ചു.

“മിസ്സ്‌.. ഞാൻ പറഞ്ഞില്ലേ.? സോറി..”

അവൻ പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് ചുറ്റിനും നോക്കി..

“നോ നോ. വാട്ട്‌ ഡിഡ് യു സെ..? അവന്..അവന് എന്നെ ഇഷ്ടമായിരുന്നു എന്ന്.. പറഞ്ഞോ..? അതോ ഞാൻ തെറ്റി കേട്ടതാണോ..? പ്ലീസ് ഒന്ന് പറ..”

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.