വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1182

വൈഷ്ണവം 7

മാലാഖയുടെ കാമുകൻ

Previous Part


“നീ കാര്യമായിട്ട് ആണോ..? എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. പാവം അവൻ..കഷ്ടം ഉണ്ട് വൈഷ്ണു..”

ഗിയർ മാറ്റി വണ്ടി അല്പം കൂടെ സ്പീഡിൽ ആക്കി ഭദ്ര തല ചെരിച്ചു അവളെ നോക്കി..

കണ്ണടച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചുടുനീർ കുത്തിയൊഴുകുന്നു..

“സത്യത്തിൽ.. ഞാൻ.. ഞാൻ ആണ്‌ എല്ലാത്തിനും കാരണം..

കഞ്ചാവ് കൈവശം വെക്കുന്നത് മുതൽ അത് മറ്റൊരാൾക്ക്‌ കൊടുക്കുന്നത് വരെ ജാമ്യം പോലും ഇല്ലാത്ത കേസ് ആണെന്ന് എനിക്കറിയാം ഭദ്ര..

മതി.. അവന്റെ ലൈഫ് ഇനിയും എനിക്ക് നശിപ്പിക്കാൻ വയ്യ.. എല്ലാം ക്ഷമിച്ചു എന്നെ ഭാര്യ ആയി കൊണ്ടുനടക്കാൻ വിഷ്ണു ദൈവം ഒന്നും അല്ലല്ലോ.. ഒരു മനുഷ്യൻ അല്ലെ..?

ഞങ്ങളുടെ വിവാഹം കഴിഞ്ഞു പക്ഷെ രജിസ്റ്റർ ചെയ്തിട്ടില്ല..

അവൻ വേറെ ഒരാളെ കണ്ടു പിടിക്കട്ടെ.. വയ്യ.. നീറി നീറി എനിക്ക് വയ്യ ഭദ്ര..കുറ്റബോധം കൊണ്ട് ഞാൻ മരിച്ചു പോവും..”

അത് പറഞ്ഞ് മുഖം പൊത്തി അലറി കരയുന്ന വൈഷ്ണവിയെ സങ്കടത്തോടെ നോക്കി ഭദ്ര കാർ വഴിയരികിൽ നിർത്തി അവളെ കരയാൻ വിട്ടു..

വിഷമങ്ങൾ കരഞ്ഞു തീരട്ടെ എന്ന് കരുതി..

“നിനക്ക് കാണണോ അവനെ.? ഞാൻ സംസാരിക്കാം..”

അവസാനം എന്നവണ്ണം അവൾ ഒരു ചോദ്യം കൂടെ ചോദിച്ചു.

58 Comments

  1. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. Ooiii next part eppozhaa iddunnee

Comments are closed.