വൈഷ്ണവം 13 (മാലാഖയുടെ കാമുകൻ) 1085

“അവന്റെ സന്തോഷം കണ്ടില്ലേ..?”

വൈഷ്ണവി അസൂയയോടെ സങ്കടത്തോടെ അത് പറഞ്ഞപ്പോൾ ഭദ്രക്ക് ചിരിയാണ് വന്നത്.

“എന്നാലും വിഷ്ണു..? എനിക്കൊന്നും മനസിലാകുന്നില്ല..”

ഭദ്ര തല കുടഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ വിഷ്ണുവും ആ പെൺകുട്ടിയും ചായ കുടിച്ചു എഴുന്നേൽക്കുന്നത് കണ്ടു..

“ദേ അവർ പോകുന്നു..”

ഭദ്ര അവിടേക്ക് നോക്കി പറഞ്ഞപ്പോൾ വൈഷ്ണവി കണ്ണ് തുടച്ചു അവിടേക്ക് നോക്കി.

അവർ റോഡ് മുറിച്ചു കടന്ന് പോകുന്നതും കാറിൽ കയറുന്നതും അത് നല്ല സ്പീഡിൽ അകന്ന് പോയതും അവർ കണ്ടു..

ഭദ്ര സീറ്റിലേക്ക് ചാരി ഇരുന്നു.

“നോട് ബാഡ് ഏഹ്..? അപ്പോൾ അവൻ വെറുമൊരു ഹോട്ടൽ പണിക്കാരൻ അല്ല.. ഡാം.. ഹി ഈസ്‌ ഗുഡ്..”

അവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ വൈഷ്ണവി അവളെ ഒന്ന് നോക്കി..

അവളുടെ മനസ് മുഴുവൻ സ്വർണ നിറമുള്ള മുടിക്കാരിയിൽ ആയിരുന്നു..

അവളും വിഷ്ണുവും തമ്മിൽ എന്ത് ബന്ധം ആണ്‌ ഉള്ളത് എന്ന് കണ്ടുപിടിക്കണം എന്നത് മാത്രമായിരുന്നു അവൾ മനസ്സിൽ ചിന്തിച്ചത്..

“എന്നാലും ഒരു പാവം പോലെ വന്നിട്ട്.. ഇപ്പൊ ധാ ഏതോ പടത്തിൽ പൃഥിവിരാജ് വന്നത് പോലെ.. അല്ല ഇനി അതുപോലെ എങ്ങാനും ആണോ..?”

ഭദ്ര അതും പറഞ്ഞു വൈഷ്ണവിയെ നോക്കി..

“ഞാൻ പടമൊന്നും കാണാറില്ല.. പോകാം..”

അവൾ അടഞ്ഞ സ്വരത്തിൽ അത് പറഞ്ഞപ്പോൾ അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് ഭദ്രക്ക് മനസിലായി..

അവർ തിരികെ വീട്ടിലേക്ക് വണ്ടി ഓടിച്ചു..

വളരെ പതുക്കെയാണ് അവർ പോയത്..

രണ്ടുപേരും ഒന്നും മിണ്ടിയില്ല..

വണ്ടി ഗേറ്റ് കിടന്നപ്പോൾ വിഷ്ണുവിന്റെ എൻഫീൽഡ് ബൈക്ക് മിറ്റത്തിന്റെ ഒരു കോണിൽ കിടക്കുന്നുണ്ട്..

വൈഷ്ണവി എന്തോ പറയാൻ വന്നതും അവൻ മോളെയും കൊണ്ട് അകത്ത് നിന്നും ഇറങ്ങി വന്നു..

42 Comments

  1. ദേ… പിന്നേം ട്വിസ്റ്റ്‌….. അവനും അപ്പോൾ ഒരു കൊച്ച് അംബാനി ആരുന്നല്ലേ….

  2. ശശി പാലാരിവട്ടം

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

  3. ഇപ്പോൾ ഈ സൈറ്റിൽ കയറുന്നതു രണ്ടു പേർക്ക് വേണ്ടി ആണ് ഒന്നു എംകെ 2 ഹർഷൻ… എംകെ വീണ്ടും വന്നു ഹർഷൻ എന്നു വരും ആർക്കെങ്കിലും അറിയാമോ

    1. Harshan bro ee sitel ini stories publish cheyyilla. Aparajithanile Dr.Roy-yude cheriya oru story “MALAKA” vere siteil upload cheythittind. Chilappol Dec last aparajithan aaa siteil prethishikam ennum update ind

      1. Ath etha site

      2. ഏത് സൈറ്റ് ആണ്

        1. കാർത്തിവീരാർജ്ജുനൻ

          Pi

  4. കുന്തംവിറ്റ ലുട്ടാപ്പി

    അപരാജിതന്റെ വല്ലോ വിവരവും ഉണ്ടോ. എന്ന് ഇറങ്ങും എന്ന് അറിയാൻ പറ്റുമോ

    1. Aparajitan ini ee sitel varillanna kette. H

        1. കാത്തിരുന്ന ഞങ്ങൾ എന്ത് ചെയ്യണം , മണ്ടന്മാർ അല്ലേ ?

          1. Ivide varum, ezhuthikkondirikkuvanu

        2. കാർത്തിവീരാർജ്ജുനൻ

          Pi lanu bro

      1. കുന്തംവിറ്റ ലുട്ടാപ്പി

        അപ്പൊ ഏത് സൈറ്റ് ഇൽ ആണ് വരുന്നത്

        1. കാർത്തിവീരാർജ്ജുനൻ

          Pi il aanu bor

      2. Pi andhe full sitename parya bro

      3. Ivideye aadhyam post cheyyukayollu ennanu harshan bro paranjirikkunnath, ezhuthikkondirikkukayanu,full theerthittu orumichu upload chryyum

  5. Hi MK Bro

    ഓ അപ്പം ജർമനിപ്പെണ്ണ് അങ്ങനെ ക്രിസ്തുമസ്സിനെ എതിരേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞുവല്ലേ…
    പിന്നെ ബ്രോയുടെ ജീവിതം സന്തോഷകരമായി പോകുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.❤️

    ഈ ലക്കം പൊതുവേ ഒരു ന്യൂട്രൽ ഫീലിൽ പോയതായി തോന്നി. മോശമാണെന്നല്ലാട്ടോ ഉദ്ദേശിച്ചത്. അതായത് അധികം ഇമോഷണൽ swings, dramaയും ഒന്നുമില്ലാതെ ശാന്ത സുന്ദരമായി കടന്നുപോയ ഒരു easy reading episode.

    പിന്നെ എടുത്തു പറയാൻ തോന്നിയത് is the way you unfold certain sequence of events – which I really found very interesting. പരിപ്പുവട ഒരു കടി കടിക്കുക…നേരെ കണ്ണ് ഒരു മനോഹരമായ കെട്ടിടത്തിൽ ചെന്നുടക്കുക. എല്ലാം ഒരു മാസ് ഫീലുള്ള സീക്വൻന്സിനുള്ള preparation ആയിരുന്നു അല്ലേ. പക്ഷേ to be honest ആ build അത്രക്ക് … I mean 100% convincing ആയിരുന്നോ എന്നറിയില്ല. May be it’s just me.

    പിന്നെ ആരെടേയ് ഈ പുതിയ അവതാരം… സ്വർണ്ണമുടിക്കാരി… പെട്ടെന്ന് മനസ്സ് മെയവൂണിലേക്കു പോയി… ആ പെണ്ണ് ഒരു നിമിഷം സ്കാർലെറ്റ് ആയിരുന്നുവെങ്കിൽ എന്നും വെറുതെ ഒന്നു മോഹിച്ചു പോയി.?

    ഒരുപാട് സ്നഹത്തോടെ

    സംഗീത്

    1. Scralet …oole arkkum marakkan pattoola le ..enikkum pattnilla avle marakkan…enik niyogathil eattavum ishttm scarletine ahn…?

      1. Man share your feelings.❤️

      2. നിയോഗം അതൊരു കാലം തന്നെ ആയിരുന്നു… ഒരു തരം ഉൽസവ ലഹരിയായിരുന്നു… എഴുത്തുകാരും വായനക്കാരും എല്ലാം ഒരുമിച്ച് മാവേലി നാടു വാണീടും കാലം പോലെയായിരുന്നു… അതായത് എല്ലാവരും ലിംഗ ജാതി മത ദ്വേഷമേതുമില്ലാതെ സോദരത്വേന പരസ്പരം കമന്റ്ച്ചിരുന്നൊരു കാലം…. എന്തു പറയാൻ ഒരുപക്ഷേ ഗിരീഷ്ജീയുടെ വാക്കുകൾ കടമെടുത്താൽ…
        ഓർമ്മകൾക്കെന്തു സുഗന്ധം
        എൻ ആത്മാവിൻ നഷ്ട സുഗന്ധം…

        ഇനിയിങ്ങനെയൊരു സർഗ്ഗഭാവനയുടെ
        ശാസ്ത്ര സങ്കൽപങ്ങളാൽ തീർത്തൊരു
        സാഹിത്യ പ്രപഞ്ചം ചമച്ചീടുവാൻ
        ആ വിസ്വമയ പ്രപഞ്ചത്തിൽ
        തൻ സഹൃദയ വായനക്കാർക്കായ് വീണ്ടും
        ഒരു വായന തൻ വസന്തം വിരിയിക്കുവാൻ…..

        വരില്ലേ നീ വരില്ലേ
        വർണ്ണ ശബളമാം ചിറകുകൾ വീശി ഈ
        പ്രമദവനിയിൽ നിൻ മാലാഖകകളുമായ്
        പ്രിയ കാമുക….

  6. Suppeerrrr

  7. ബി എം ലവർ

    ❤️

  8. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    //“അതൊരു പെണ്ണിന്റെ പേരിൽ ആണ്‌.. ഒരു തമിഴത്തി..”//
    ഇത് മാത്രം മതിയായിരുന്നല്ലോ.

    റോസായോ ചെമ്പകമോ
    ഈ പേര് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ ?

    ഈ ബിൽഡിങ് ഉം ആയി ബന്ധം ഉള്ള വ്യക്തി വിഷ്ണു ആണേലും.
    ഇനി അത് വിഷ്ണു അല്ലേലും
    വിഷ്ണു വിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും അല്ലേ
    (വിഷ്ണുവിന് കുറച്ച് rest ഒക്കെ കൊടുക്കാം ?)

    ഇനി വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും
    ജീവിതം എങ്ങനെ മാറി മറിയും എന്ന് അറിയാൻ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  9. ❤❤❤❤❤❤️?❤️?

  10. കമ്പിളിക്കണ്ടം ജോസ്

    waiting bro…

  11. Delay ayi vannalum pages kuttu
    Min 20pages
    ⭐⭐⭐⭐⭐

    1. ,??????????ലേറ്റയി വന്നാലും ലേറ്റെസ്റ്റായി വരുന്ന് അറിയാം പക്ഷെ പേജ് കുറഞ്ഞല്ലോ കാമുകാ

  12. Waiting for next part ???????????

  13. ചേട്ടോ. പൊളി പക്ഷെ പുതിയ കഥാപാത്രങ്ങൾ ഓക്കേ വന്നാലോ പണി ആകുമോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

  14. Twist നിങ്ങടെ മെയിൻ ആണല്ലോ… ഇനിയും ഒരാഴ്ച കാത്തിരിക്കണം അല്ലെ ?

  15. ❤❤❤❤❤

  16. Ennum nokkum story vanno vanno enn….iea partum kidilam?

  17. ???? വമ്പൻ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല…next പെട്ടെന്ന് തരുമോ?പേജ് കൂട്ടി എഴുതാൻ കഴിയുമോ

  18. ❤️❤️❤️

  19. Ethum polichu… Vayikumbol ellam manasil kanan kazhiyunud.. Athane ee ezhuthinte gunam… Orupad santhosham pettanu vannathil.. Aduthathum vegam varum enn pretheekshikunnu

  20. Sandhooshaayi peruth sandhooshaayi ???

  21. അപ്പൂട്ടൻ

    കുറെ നാളിന് ശേഷം ഇത്തരം ഒരു കഥ വായിക്കാൻ കിട്ടിയത്. എല്ലാ രണ്ടുദിവസം കൂടി ഇരിക്കുമ്പോഴും നോക്കും എം കെ കൊണ്ടുവന്നിട്ടുണ്ടോ ഇന്നു കഥ എന്ന്. തങ്ങളുടെ ബിസി നിറഞ്ഞ രാജ്യസേവനത്തിനിടയ്ക്ക് ഇങ്ങനെയുള്ള കഥകൾ വായിക്കുമ്പോഴാണ് മനസ്സിനൊരു സന്തോഷം… എല്ലാവിധ ആശംസകളും നേരുന്നു?? സ്നേഹപൂർവ്വം അപ്പൂട്ടൻ❤

  22. Dear മലഖേ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നെ ഫുൾ കൺഫ്യൂഷൻ ആക്കുകയാണോ കഴിഞ്ഞ പാർട്ട്‌ വരെ നല്ല രീതിയിൽ അങ്ങ്പോയി ഓക്ക് ആയിരുന്നു ഇവിടെ ആ ബിൽഡിങ് and ചായ കട ഭാഗം വന്നപ്പോൾ ആകെ ഒരു ഇത് ഇനി ഇവർ ഇരട്ടകൾ ആണോ എന്തായാലും ഒരു കാര്യം

    പേജ് കുറഞ്ഞു കഴിഞ്ഞ അഴിച്ച അത്യാവിശം നല്ല രീതിയിൽ പേജ് ഉണ്ടായിരുന്നു ഈ പ്രാവിശ്യം ഇല്ല
    ബാക്കി ഭാഗം ഇത്രെയേ ലേറ്റ് ആക്കരുത് ????? സ്നേഹത്തോടെ സ❤️?❤️?

Comments are closed.