വന്ന പാടെ രണ്ടെണ്ണത്തിനും പൊതിരെ കൊടുത്തു…
തന്നെയുമല്ല രണ്ടിന്റെയും ഫോണെടുത്ത് …ഞാനാ കിണറ്റിൽ കൊണ്ടു പോയിട്ടു…
വൃത്തികെട്ടവനാ ആ പണിക്കാരൻ ചെക്കൻ..
വീട്ടീൽ കേറ്റാൻ കൊള്ളാത്ത വർഗ്ഗം…
അറിയാൻ അല്പം വൈകി പോയി..
ഫൂ….ഇനി നിന്നെ ഈ ഭാഗത്ത് കണ്ട് പോകരുത്…
ചെകുത്താനുണ്ടായവനെ….!
മാധവേട്ടൻ അത് പറഞ്ഞ് തിരിഞ്ഞതും..!
അകത്തേക്ക് ഓടിക്കയറിയ ആ പണി ക്കാരൻ പയ്യൻ…
അവിടെ എവിടെ നിന്നോ തപ്പിയെടുത്ത….
ഒരു കത്രിക നിമിഷ നേരത്തിനുള്ളിൽ…
മാധവേട്ടന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി…വലിച്ചൂരി പുറത്തേക്കു പാഞ്ഞുപോയി…!
ചുടു രക്തം കണാരേട്ടന്റെ മുഖത്തേക്ക് ചീറ്റി.പിന്നെ..
മുഖത്ത് നിന്ന് താഴേക്ക് ഒലിച്ചിറങ്ങി…!
രക്തത്തിൽ കുതിർന്നു നിൽക്കുന്ന കണാരേട്ടന്റെ കൈകളിലേക്ക്…
വല്ലാത്തൊരു അലർച്ചയോടെ മാധവേട്ടൻ കുഴഞ്ഞ് വീണു….
തുടരും