നീലിയുടെ അച്ഛൻ കണാരേട്ടനും..മാധവേട്ടനും നല്ല സുഹൃത്തുക്കളാണ്…
മാധവേട്ടന്റെ പറമ്പിലെ ഒട്ടുമിക്ക പണികളും.. കണാരേട്ടനാണ് ചെയ്തു കൊടുക്കാറ്….
തൊഴിലാളി മുതലാളി എന്നതിലുപരി…
ഒരു പ്രത്യേകമായൊരു ആത്മ ബന്ധം അവർ വേറെ സൂക്ഷിക്കുന്നുണ്ട്…
ഭാര്യ മാരുടെ കാര്യത്തിൽ രണ്ടാളും ഒരേ തൂവൽ പക്ഷികളാണ്..
ഭാര്യ മരിച്ചു പോയവനും.. ഭാര്യ തളർന്നു പോയവനും…
മാധവേട്ടനെ ഒന്ന് കാണാൻ വേണ്ടിയാണ്.. നീലിമയുടെ അച്ഛൻ കണാരേട്ടൻ കവലയിലെ ക്ക് പോയത്…
എന്താണാവൊ…കടയുടെ മുന്നിലൊരു ആൾ കൂട്ടം…
കണാരേട്ടൻ പിന്നെ ഒന്നും നോക്കിയില്ല…
വേഗം കടയിലേക്ക് വെച്ചു പിടിച്ചു….
അടുത്ത് ചെന്നപ്പഴൊ..?
പണികാരൻ ചെക്കനും മാധവേട്ടന്റെ മോനും നിന്ന് കരയുന്നു…
നാട്ടുകാർ കുറിച്ച് പേര് അവിടെ മാനം നോക്കി നിക്കണുണ്ട്…
എന്ത് കാണാൻ നിൽക്കാ എല്ലാവരും…
ഒന്ന് പോയേടപ്പാ….!
മാധവേട്ടൻ അല്പം കലിപ്പ്…
നാട്ടുക്കാരുടെ മുന്നിലേക്കിട്ടു….
ഇത് നല്ല കൂത്ത്..
ഇപ്പ ഞങ്ങ നാട്ടുക്കാരായ കുറ്റക്കാര്…
എന്തെങ്കിലും ഒരാവശ്യം വന്നാൽ അപ്പൊ ഇനി മുതൽ നാട്ടുകാര് വേണ്ടെ തനിക്ക്…