എന്റെ മോള് ശിക്ഷ അനുഭവിക്കേണ്ട ഒരു കാര്യമില്ല്യാ ട്ടാ…
എന്താണ് വേണ്ടതെന്ന് അച്ഛനറിയാം..
അച്ഛനിണ്ടടാ കൂടെ…
നമ്മളല്ലാതെ മൂന്നാമതൊരാൾ ഇതറിയാൻ ഇടവരരുത്…
ചെയ്യ്തവൻ ആരായാലും പുറത്ത് പറയീല്ലെന്ന്…ഈ അച്ഛനൊറപ്പുണ്ട്…
പക്ഷേ നമ്മൾ സൂക്ഷിക്കണം..!
പിന്നെ ആർക്കും സംശയം തോന്നാത്ത രീതിയിലായിരിക്കണം…
ഇനിയുള്ള നിന്റെ ഓരോ പ്രവർത്തികളും..
കടിച്ച് കീറാൻ കാത്തിരുപ്പുണ്ട് പുറമെ..
എന്തിനും പോന്ന കുറേ പരദൂഷണ പരനാറി ചാവാലി പട്ടികൾ…
അതിനാൽ ഇനിമുതൽ പതിവിലും ഉല്ലാസവതിയായി.. കാണണം അച്ഛന് നിന്നെ..
കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി കരുതിയാൽ മതി.. അച്ഛന്റെ മോള്…
എല്ലാത്തിനും ഒരു വഴി അച്ഛൻ കണ്ടുവെച്ചിട്ടുണ്ട്….
എന്റെ മോളെ കളങ്കത്തിന്റെ ഒരു കയത്തിലേക്കും ഈ അച്ഛൻ തള്ളി വിടില്ല..
ആരോ വരുന്നുണ്ടെന്നാ തോന്നണത്…
മോള് ആദ്യംതന്നെ പോയി ആ മുഖമൊന്ന് കഴുകിട്ടു വാ…
എന്നിട്ട് നല്ല കുട്ടിയായി അച്ഛന് ഒരു ചായ ഇട്ടോണ്ട് വന്നേ…
ഉണ്ണികൾ സ്ക്കൂള് വിട്ട് വരണുണ്ടെന്നാ തോന്നണെ…
അപ്പൊ എല്ലാം പറഞ്ഞപോലെ…
മോളുടെ മരണത്തിന് ശേഷം മാധവേട്ടൻ ഇപ്പഴാണ് വീണ്ടും സ്വർണ്ണ പണികൾ കുറേശ്ശെ തുടങ്ങി വെച്ചത്…