വേട്ട – 4 24

കദനങ്ങളെല്ലാം ഉള്ളിലൊതുക്കി ഒരു ജോക്കറിന്റ വേഷം..

നാട്ടുകാരുടെ മുന്നിൽ.. മനോഹരമായി ആ മനുഷ്യൻ ആടി തിമിർത്തു…

മക്കൾ ഇതുവരെ സ്ക്കൂൾ വിട്ട് വന്നില്ലെന്ന് തോന്നുന്നു…

അകത്ത് കയറിയതും നീലിമ അച്ഛന്റ കാൽക്കൽ വീണ് വിതുമ്പി…

അന്ന് രാത്രി ചന്ദ്രൂനെ കാണാൻ പോയതും…

അവനോടുള്ള ഇഷ്ടവും..

തുടർന്നുണ്ടായ നാടകീയമായ സംഭവങ്ങളും..

അവൾ ഒറ്റ ശ്വാസത്തിൽ…

കൂട്ടുകാരനോടെന്ന പോൽ .. അച്ഛനോടവൾ പറഞ്ഞു തീർത്തു..

എല്ലാം കേട്ടു കഴിഞ്ഞ…ആ പിതാവ്..

തന്റെ പൊൻമകളെ…

ഇരു കൈകളാൽ കോരിയെടുത്ത് തന്റെ നെഞ്ചോടു ചേർത്തു…

ആ പിതാവും മകളോടൊപ്പം…. നിശബ്ദമായി കണ്ണീരൊഴുക്കി…

പെട്ടന്ന്…

മകളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി…

മോളേ നീ കരച്ചിൽ നിർത്തടാ..

ആരെങ്കിലും വരുന്നതിനു മുമ്പ് ആ കണ്ണീര് തുടച്ചേ..

ഒന്നുമില്ലടാ… നിനക്കൊന്നും സംഭവിച്ചിട്ടില്ല..

എന്റെ മക്കളെ അച്ഛന് വിശ്വാസാ…

ഏതോ ഒരു ചെറ്റ ചെയ്ത ചെറ്റത്തരത്തിന്…