അതല്ലെടി ഇന്ന് പ്രത്യേക രുചി.
ഹോ സുഹിപ്പിച്ചതാണല്ലെ….
അല്ലടി വാവേ സത്യം.
ആ എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ ഇക്കാ…
എന്ത് പറ്റി….
പിന്നെ എന്റെ വിരലിൽ കടിച്ചാ വേദനിക്കൂല്ലേ.
ആ സഹിച്ചോ..
എന്നാല് ഇങ്ങള് ഒറ്റക്ക് വാരി തിന്നാ മതി.ഞാൻ പൂവാ….
ഹാ പോവല്ലെ വാവേ.ഇയ്യ് ഇവിടെ ഇരിക്ക്. ഇനി ഞാൻ നിനക്ക് വരി തരാ.
അയ്യടാ ഇങ്ങള് ഒറ്റക്ക് വാരി തിന്നാൽ മതി.
പിണങ്ങാതെ നീ ഇവിടെ ഇരിക്ക്. നമ്മുക്ക് ഒരു കുട്ടി ഉണ്ടാവുന്നത് വരെ അല്ലെ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ….
ഇക്കാ ഇങ്ങളോട് ഞാൻ ഒരു കാര്യം ചോദിച്ചാ സങ്കടാവോ….
ഇല്ലാ നീ പറ….
നമ്മുക്ക് ഇനി ഒരു കുട്ടി ഉണ്ടാവോ.
എന്താ നീ അങ്ങനെ ചോദിച്ചത്….
നമ്മുടെ കല്ല്യാണം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞില്ലെ. ഇനിയും ഒരു കുട്ടി..
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കണ്ട. കല്ല്യാണം കഴിഞ്ഞിട്ട് എത്രയോ കൊല്ലം കഴിഞ്ഞ് കുട്ടികൾ ഉണ്ടായവരുണ്ട്.
അതല്ല ഇക്കാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇങ്ങള് ദേഷ്യപ്പെടരുത്….
എന്താ….. പറ……
നമ്മുക്ക് ഒരു കുട്ടിയെ ദത്തെടുത്താലോ…..
എന്നിട്ട്. ആ കുട്ടി നമ്മുടെ സ്വന്തം കുട്ടി ആവോ.
എനിക്കറിയാം ഇക്കാ…. ഇത്രകാലം ഇക്കാ ഞാൻ കഴിച്ചിരുന്ന മരുന്നല്ലാം നമ്മുക്ക് കുട്ടികൾ ഉണ്ടാവാനുള്ള മാരുന്നല്ലാന്ന്. പിന്നെ ഇക്കാക്ക് വിഷമം ആവണ്ടാ എന്ന് കരുതിയാ ഞാൻ ഒന്നും പറയാതെ കഴിച്ചിരുന്നത്. എനിക്ക് അറിയാം ഇക്കാ ഇനി ഒരിക്കലും നമ്മുക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന്.
വാവേ ആര് പറഞ്ഞു നമുക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന്. കുട്ടികളെയെല്ലാം തരുന്നത് പടച്ചോനല്ലെ അവൻ തരാതിരിക്കില്ല.
ഇല്ല ഇക്കാ ആ പടച്ചവൻ തന്നെ തീരുമാനിച്ചതാ നമുക്ക് കുട്ടികൾ വേണ്ടാ ന്ന്.
വാവേ…നമുക്ക് ഒരു കുഞ്ഞ് ഉണ്ടായില്ലെങ്കിലും നിനക്ക് ഞാനും എനിക്ക് നിയ്യും ഉണ്ടല്ലോ. മരണം വരേ പരസ്പരം ഇണങ്ങിയും പിണങ്ങിയും ജീവിക്കാം. എനിക്ക് കൊഞ്ചിക്കാനും ലാളിക്കാനും ഒരു കൊച്ചു കുട്ടി ആയും സ്നേഹിക്കാനും എന്റെ ജീവന്റെ പാതിയായി നിയ്യും ഉണ്ടല്ലോ. മരണം വരേ എനിക്ക് നീ മതി.നീ മാത്രം.
അതെ മതി ഇന്ന് നല്ലൊരു ദിവസ്സമായിട്ട് ഇങ്ങനെ ഇരിക്കാനാണോ പെരുപാടി. വാ നമുക്ക് ഇന്നലത്തെ ബാക്കി വെച്ച കലാ പെരിപാടി ഒന്ന് അവസാനിപ്പിക്കണ്ടേ.
അയ്യടാ ഈ ചെങ്ങായിക്ക് ഈ ഒറ്റ കാര്യം മാത്രമേ വിചാരമുള്ളൂ…
എന്റെ വാവേ ഇയ്യ് ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചല്ലോ….
അങ്ങനെ ഒരു വലിയ പ്രശ്നം തീർന്നു. ഇത് എങ്ങനെ അവളോട് തുറന്ന് പറയും എന്ന് കരുതി ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു.
ഇനി മരണം വരെ സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും സ്‌നേഹത്തോടെ സന്തോഷത്തോടെ ജീവിക്കണം എനിക്ക്.
അവസാനത്തെ വരികൾ ഒരുപാട് ഇഷ്ട്ടമായി