ടീ ഭാര്യേ .. ഇക്കാടെ വാവ എവിടെ..
ആ വന്നു സുഹിപ്പിക്കാൻ.
എന്താടി നിനക്ക് സുഹിച്ചില്ലെ…
വിട് മനുഷ്യാ ആദ്യം പോയി ആ പല്ല് ഒന്ന് തേച്ചിട്ട് വാ. വായ നാറീട്ടു വയ്യ.
ആണെങ്കിൽ സഹിച്ചോ.
ദേ നിങ്ങള് പോയി കുളിച്ചിട്ട് വരുന്നുണ്ടോ.
എന്നാ നിയ്യും വാ നമ്മുക്ക് ഒരുമിച്ച് കുളിക്കാം.
ഹാ അത് നടന്നത് തന്നെ. ഇങ്ങളെ പോലെ അല്ല എന്റെ കുളി ഒരു വട്ടം കഴിഞ്ഞതാ.
അതിനെന്താ ഒരു വട്ടം കൂടി കുളിക്കാലോ.
അയ്യടാ എനിക്കൊന്നും വയ്യാ. മോൻ പോയി ഒറ്റക്ക് കുളിച്ചാ മതി.
ഉം ശെരി. എന്നാ ഞാൻ പോയി കുളിക്കാലെ..
അതാ നല്ലത്.
ഹോ ഇത്ര പെട്ടെന്ന് കുളി കഴിഞ്ഞോ.
പിന്നെ. അല്ലാ ഇന്നെന്താ പെരുപാടി.
എവിടേക്കൊക്കെയാ പൂവൻ പ്ലാൻ.
എവിടേക്കും പോണ്ട. ഇന്നെങ്കിലും കുറച്ച് സമയം എന്റെ അടുത്ത് ഇരുന്നാൽ മതി.
വെറുതെ നിന്റെ അടുത്ത് ഇരുന്നാൽ മതിയോ അതോ.
ആ പൂതി മനസ്സിലിരിക്കത്തെയുള്ളൂ. വെറുതെ ഇരിക്കണ്ട. ഉച്ചക്കുള്ള കറിക്ക് അരിയാനുള്ള പച്ചക്കറി അവിടെ ഇരിപ്പുണ്ട് അതെല്ലാം എടുത്ത് ഒന്ന് അരിയ്. ഇന്നെങ്കിലും ഒന്ന് ഭാര്യയെ അടുക്കളയിൽ ഒന്നു സഹായിക്ക്.
ഓ മാഡം പറയുന്ന പോലെ.
നല്ലകുട്ടിയായി പറയുന്നതെല്ലാം അനുസരിക്ക്. പിന്നെ ശ്രദ്ധിക്കണം കൈ ഒന്നും മുറിക്കരുത്.
ഓ ശരി…. ഉത്തരവ്.
അല്ലാ ഇക്കാ എനിക്കൊരു സംശയം.
ഉം… എന്താ….
ഇക്കാ എന്നെ കളിആക്കുന്നതാണോ…
ഹേയ് നിനക്ക് തോന്നുന്നതാവും. നിന്നെ ഞാൻ കളിയാക്കോ.
ഉം.. ഉം…
ആ എന്റെ കൈ…
എന്താ ഇക്കാ. അയ്യോ ചോരാ.ഞാൻ പറഞ്ഞതല്ലെ ശ്രദ്ധിക്കണമെന്ന് ഇപ്പോ എന്തായി. നന്നായി മുറിഞ്ഞെന്നാണ് തോന്നുന്നത്.
ഹേയ് സാരല്ല്യാ. ചെറുതായി ഒന്ന് മുറിഞ്ഞിട്ടേ ഉള്ളൂ.
ഇക്കാ എണീറ്റെ മതി സഹായിച്ചത്. പോയി അവിടെ പോയി ഇരിക്ക് ബാക്കി ഞാൻ ചെയ്‌തോളാ.
കൊഴപ്പല്ല്യാ. അത് ഇപ്പോ മാറും.
വേണ്ട ഇക്കാ എണീക്ക്.
ഈ പെണ്ണിനെ കൊണ്ട് തോറ്റു. അതിനെന്തിനാ നീ കരയുന്നത്.
ഞാൻ കാരണമല്ലെ. സോറി ഇക്കാ. ഒരുപാട് വേദനിച്ചോ. ഞാൻ തമാശക്ക് പറഞ്ഞതല്ലെ.
എന്റെ പോത്തെ എനിക്ക് ഒരു കൊഴപ്പവും ഇല്ലാ. നീ കരയാതെ.
ഇക്കാ അവിടെ പോയി ഇരിക്ക്. എല്ലാം ശെരിയായിട്ട് ഞാൻ വിളിക്കാം…
ഉം ശെരി.
( കുറച്ച് സമയത്തിന് ശേഷം )
ഇക്കാ ഇങ്ങക്ക് കഴിക്കാൻ പറ്റുന്നുണ്ടോ.
ആ എനിക്ക് കൊഴപ്പോന്നൂല്ല്യാ. നീ കഴിക്ക്.
അല്ലാ ഇങ്ങള് വെറുക്കനെ പറയാ. ഞാൻ വാരി തേരാ.
ആ……അത് നല്ല കാര്യമാണ്.
ഓ…
ഇന്ന് എന്താണാവോ നീ ഉണ്ടാക്കിയ ആഹാരത്തിന് ഒരു പ്രത്യേക രുചി.
അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ…
അത് ചിലപ്പോ നിന്റെ കൈ കൊണ്ട് വാരി തരുന്നത് കൊണ്ടാവും.
അപ്പോ ഇത്ര നാളും ഞാൻ ഉണ്ടാക്കിയ ആഹാരത്തിന് ഒരു രുചിയും ഉണ്ടായിരുന്നില്ലേ.
അവസാനത്തെ വരികൾ ഒരുപാട് ഇഷ്ട്ടമായി