വെറുതെ അല്ല ഭാര്യ… 34

 

ഇക്കാ എഴുന്നേൽക്കുന്നുണ്ടോ. ഇന്നലെ കിടക്കുമ്പോൾ പറഞ്ഞതെല്ലാം മറന്നല്ലെ. ഇന്നലെ കിടക്കുമ്പോൾ എന്തെല്ലാം പഞ്ചാര വാക്ക് പറഞ്ഞാ കിടന്നത്. ഇന്നലെ മനുഷ്യനെ ഉറക്കീട്ടില്ല. എന്നിട്ട് ഇപ്പോ കിടക്കണത് കണ്ടില്ലേ. പോത്തു പോലെ. മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ചൂടുള്ള ചായ തലയിൽ ഒഴിക്കും.

എന്റെ പൊന്നു ഭാര്യേ ഒരു പത്തു മിനിറ്റ് കൂടി കിടക്കട്ടെ. ഇന്ന് ഒഴിവല്ലെ.

വേണ്ട എണീക്ക്. ഇന്നലെ എന്നോട് എന്താ പറഞ്ഞത്.

ആ എനിക്ക് ഓർമ്മയില്ല.

ഉണ്ടാവില്ല കാര്യം നടക്കാൻ നിങ്ങള് അങ്ങനെ പലതും പറയും എന്ന് എനിക്ക് അറിയാം. എന്നാൽ എനിക്ക് ഓർമ്മയുണ്ട്. മോൻ മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഇത് വരെ പറഞ്ഞ പോലെ ആവില്ല ഞാൻ ശരിക്കും ഒഴിക്കും.

ന്റെ സുമി മോളെ നീ ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ ഞാനൊന്ന് കുറച്ച് സമയം ഉറങ്ങട്ടെന്നു.

അങ്ങനെ ഇപ്പോ മോൻ സുഹിക്കണ്ട. എന്നെയും ഉറങ്ങാൻ സമ്മതിച്ചില്ലല്ലോ പാതിരാത്രി വരെ.

അത് പിന്നെ…

ഒരു പിന്നെയും ഇല്ലാ. എണീക്ക് മനിഷ്യ. ഇന്നത്തെ ദിവസ്സം വെല്ല ഓർമ്മയും ഉണ്ടോ.

പിന്നേ……സുനാമി വന്ന കൊല്ലവും ദിവസ്സവും ആരെങ്കിലും മറക്കോ. അതല്ലെ ഞമ്മള് ഇന്നലെ ആഘോഷിച്ചത്.

അയ്യടാ നല്ല തമാശ. മനുഷ്യൻ വെറും വയറ്റിൽ തമാശ പറയാൻ കിടക്കാ. ന്റെ പടച്ചോനെ ഏത് സമയത്താണാവോ ന്റെ ബാപ്പാക്ക് ഇതിനെ എന്റെ തലയിൽ വെച്ച് തരാൻ തോന്നിയത്. അന്ന് മുതൽ തുടങ്ങിയതാ എന്റെ കഷ്ട്ടകാലം.

നിന്റെ അല്ല എന്റെ കഷ്ട്ടകാലം എന്ന് പറ.

അതെ നിങ്ങള് എന്താണെങ്കിൽ ചെയ്യ്. ഞാൻ പൂവാ എനിക്ക് അടുക്കളയിൽ പണിയുണ്ട്. എന്തായാലും ഇന്ന് ലോകം അവസാനിക്കാനൊന്നും പോകുന്നില്ലല്ലോ. ഇനിയും വരും എന്റെ അടുത്തേക്ക് അപ്പോ കാണിച്ച് തരാട്ട ഞാൻ.

ഹേയ് അങ്ങനെ പറയരുത്.

ഇനി അങ്ങനെ പറയൂ. കൊരങ്ങാ…. ഇങ്ങള് ഇങ്ങളെ ഇഷ്ട്ടം പോലെ ഉറങ്ങിക്കോ ഞാൻ പൂവാ. ഇനി മുത്തേ ചക്കരേ ഇക്കാടെ വാവേ എന്നൊക്കെ വിളിച്ച് എന്റെ പിറകെ വാ.

അതെ നിങ്ങള് വേറേ ഒന്നും വിചാരിക്കണ്ടാട്ടൊ അവൾ സ്നേഹം കൂടുമ്പോ എന്നെ അങ്ങനെയൊക്കെ യാ വിളിക്കാ.ശെരിക്കും പറഞ്ഞാ അതൊക്കെ കേൾക്കാൻ വേണ്ടിയാ ഞാൻ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്. അവൾ ഒരു പാവമാ ഇങ്ങനെ ഒക്കെ പറയുമെങ്കിലും കുറച്ച് കഴിഞ്ഞാ എന്റെ അടുത്ത് വന്ന് കുറേ സോറി ഒക്കെ പറയും.
ആ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഇന്നാണ് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികം. ഇന്ന് ഒരു അവധി ദിവസ്സം കൂടി ആയത് കൊണ്ട് അവളുമായി പുറത്തൊക്കെ ഒന്നു പോകാം എന്ന് പറഞ്ഞിരുന്നു അതിന്റെ ഒരു തിക്കും തിരക്കുമാണ് ഇവിടെ കണ്ടത്. അവൾക്ക് പേടിയാണ് മൂന്ന് വർഷമായിട്ടും ഇതു വരെ ഒരു കുഞ്ഞിക്കാല് പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ്. ഇനി ഒരു കുഞ്ഞില്ലാത്തതു കൊണ്ട് അവളോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നുള്ള പേടി. അതുകൊണ്ട് എന്നെ സ്‌നേഹിച്ചു കൊല്ലാ പാവം. ഒരുപാട് ഡോക്ടറെ കണ്ടു പക്ഷെ എനിക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പ്രശ്നം അവൾക്കാണത്രെ.ഇനിയൊരു കുഞ്ഞ് ഉണ്ടാവുക എന്നത് സംശയമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ അവൾക്ക് അതൊന്നും അറിയില്ല. മരുന്ന് കഴിച്ചാൽ മാറുമെന്നാണ് അവളോട് പറഞ്ഞിരിക്കുന്നത്. പാവം എന്നും കുറേ വിറ്റാമിന്റെ ഗുളിക കഴിപ്പിക്കും കുട്ടികൾ ഉണ്ടാവാനാണെന്നും പറഞ്ഞ്. അവൾക്കറിയില്ലല്ലോ ഞങ്ങൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന്. എന്നാലും എനിക്ക് അതിൽ വിഷമമൊന്നും ഇല്ലാട്ടോ.എന്റെ കുട്ടി അവളാണ് . ശെരിക്കും പറഞ്ഞ ഇപ്പോഴും കുട്ടിത്തം മാറാത്ത ഒരു ഭാര്യയാണ് അവൾ.ചില നേരത്തെ അവളുടെ വാശി കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും.
അതെ ഞാൻ എണീക്കട്ടെ ചിലപ്പോ അവൾ പറഞ്ഞപോലെ ചൂടുള്ള ചായയും ആയി വരും എനിക്ക് കുടിക്കാനല്ല എന്റെ തലയിലൂടെ ഒഴിക്കാൻ. അതിന് മുൻപ് അവളെ പോയി ഒന്ന് സോപ്പിടട്ടെ.

Updated: December 5, 2017 — 7:13 pm

1 Comment

  1. അവസാനത്തെ വരികൾ ഒരുപാട് ഇഷ്ട്ടമായി

Comments are closed.