വാല്യക്കാരെ വിളിച്ചു കൂട്ടി, ചൂട്ടു കത്തിച്ചു എല്ലാവരും കൂടി എത്തിയപ്പോൾ അവൾ അമ്മൂട്ടി ആഴങ്ങളിൽ പിടഞ്ഞു തീരുന്നിരുന്നു…. അവളുടെ ഓപ്പോളുടെ നിലവിളി കാതിലലച്ച് ഞങ്ങളുടെ നെഞ്ചിൽ..”” ന്റെ കുട്ടിക്ക് അപസ്മാരം ഉള്ളതല്ലേ, അവള്ക്ക് ഒറ്റക്ക് പറ്റിയിട്ടുണ്ടാവില്ല നീന്തി കയറാൻ… നിങ്ങൾ രണ്ടു തടിയന്മാര് കാവല് നിന്നോ, അവള് മുങ്ങി മരിക്കാൻ ……?” അവളുടെ പഠിപ്പ് മുടക്കിയിരുന്നത് അപസ്മാരം ആയിരുന്നു എന്ന് അവളുടെ മരണ ശേഷം മാത്രമാണ് ഞങ്ങളും നാടും അറിഞ്ഞത് .. പനി എന്നാ പേരില് അവൾ പറഞ്ഞിരുന്ന അസുഖം… വാടിയ ആമ്പൽ പൂ പോലെ അമ്മൂട്ടി….. തെക്കേ തൊടിയിൽ അലിഞ്ഞു തീർന്നു…. ആ കുളം, പിന്നെ ഞാനും അപ്പുവും അങ്ങോട്ട് പോയിട്ടില്ല… ഒരിക്കലും, അവള് മരിക്കാൻ ഞങ്ങൾ കാവൽ നിന്നെന്നത് കുറ്റബോധം ഞങ്ങളെ കാർന്നു തിന്നു… പിന്നെയെപ്പോഴോ അപ്പു പറഞ്ഞു അവനവളെ സ്നേഹിച്ചു തുടങ്ങിയിരുന്നെന്നു നന്നേ ചെറുതിലെ… എനിക്ക് വാക്കുകളില്ലായിരുന്നു….. കണ്ണ് നിറഞ്ഞൊഴുകിയ സങ്കടം മാത്രം… വിദ്യ , എനിക്കവളെ സ്നേഹിക്കാൻ പറ്റുന്നില്ല… അമ്മൂട്ടി മരിച്ചത് ഞാനും ഉത്തരവാദിയാണെന്ന വേദന വല്ലാത്ത യാന്ത്രികമായ ജീവിതത്തിലേക്ക് എന്നെ എത്തിച്ചു… പിന്നെപ്പോഴോ അമ്മാവന്റെ നിർബന്ധം വിദ്യ എന്റെ ജീവിതത്തിലേക്ക്… വിദ്യ പാവമാണ് പക്ഷെ അവൾ പകരമല്ല.. അമ്മൂട്ടിയ്ക്ക്….. അവളുടെ ചിരിക്ക്…. ഭക്ഷണം തീർത്ത ശേഷം പോകാൻ നേരം മൊബൈൽ ഫോണിൽ ഫെയിസ് ടൈമിൽ വിദ്യ.. ” ഏട്ടാ… മോളാ നമുക്ക്, ഇത്തിരി മുന്പാ അവൾ പിറന്നത്.. ഏട്ടൻ നോക്ക്യേ” മൊബൈലിൽ ചോരക്കുഞ്ഞിന്റെ മുഖം.. ഞാൻ ചിരിച്ചു… “വിദ്യാ.. നമ്മുടെ മകൾ … ” വിദ്യയുടെ ശബ്ദം,” അമ്മൂട്ടി ന്നു വിളിക്കണം ഏട്ടാ നമുക്കവളെ…. ” ഞാൻ ഒരു ഉറപ്പിനു വേണ്ടി അപ്പുവിന്റെ തോളിൽ അമർത്തി പിടിച്ചു… അമ്മൂട്ട്യെ പറ്റി ഒന്നുമറിയാത്ത വിദ്യയും ആ പേരിലെങ്ങനെ എത്തി…. ഇന്നിപ്പോ അമ്മൂട്ടി നിറഞ്ഞു നില്ക്കുന്നു വീണ്ടും വീണ്ടും ? ഇല്ല , അമ്മൂട്ടി അങ്ങനെ എന്നെ വിട്ടു പോവില്ല……
?????❣️