അവിടേക്ക് എത്താൻ കാവും പാലകൂട്ടവും കടക്കണം.. എന്നാലും ഞങ്ങൾ വരും. അവിടെ തന്നെ കുളിയും. അമ്മു കുളിച്ചു വരാൻ നേരം ഞങ്ങൾ കാവല് പുറത്ത്…ഇങ്ങനെയാണെലും ഇടയ്ക്കിടെ അമ്മു സ്കൂളിൽ മുടങ്ങും, ചിലപ്പോഴൊക്കെ,എത്ര ചോദിച്ചാലും അവളുടെ മയങ്ങുന്ന ചിരി , പിന്നെ അടക്കി പറയും, പനി പിടിച്ചിട്ടാന്നു മാത്രമേ പറയു…… മുതിരുന്നു നമ്മളെന്നോർമ്മിപ്പിച്ച് കൊണ്ട് പാട വരമ്പിലെ വാക പലവട്ടം പൂത്തു , കൊഴിഞ്ഞു. ഇഷ്ടങ്ങൾ മിട്ടായിൽ നിന്നും കുപ്പി വളകളിലേയ്ക്കും ചാന്തു കുപ്പിയിലേക്കും, മാറി. അമ്മൂട്ടി പെറ്റിക്കോട്ടിൽ നിന്നും, മുഴു പാവടയിലെയ്ക്കും, പ്രണയം ചേക്കേറി ഞങ്ങൾ ആണ് കുട്ടികൾക്കിടയിൽ , അവളറിഞ്ഞില്ല , ഒരിക്കലും…പ്രീഡിഗ്രി എന്നൊരു കടമ്പ അമ്മൂട്ടിക്ക് കടക്കാനായില്ല. രണ്ടാം വർഷം അവൾക്കൊരുപാടു അധ്യയന ദിവസങ്ങള് നഷ്ടപെട്ടു , ശനി , ഞായർ ഞങ്ങൾ ഒത്തു കൂടി. മന്ദാര പൂ പൂകുന്ന പോലെ ചേലിൽ അമ്മൂട്ടി വരും, എന്റെ മനസിലെ കുന്നിക്കുരുവിന്റെ എണ്ണം കൂടി വന്നു… അത്ര തന്നെയോ, അതോ, കൂടുതലോ അപ്പുവും പ്രണയിച്ചിരുന്നു, ഞാൻ അറിഞ്ഞില്ല, അമ്മുവും… എല്ലാം പങ്കിടുന്ന ഞങ്ങൾ ഇത് മാത്രം പരസ്പരം പറഞ്ഞില്ല… എന്ത് കൊണ്ട്? ഉത്തരമില്ല… വിധിയുടെ തമാശയ്ക്ക് വേദി ഒരുങ്ങുന്നതാവാം കാരണം. അന്നൊരു ഞായർ , ഭഗവതിക്കാവിൽ ഉത്സവത്തിന്റെയന്നു, ഞങ്ങൾ കറങ്ങി തിരിഞ്ഞെത്തിയത് കുളക്കടവിൽ… അതിന്റെ ഓരത്തിരുന്നു ഞങ്ങൾ കോളേജ് വിശേഷങ്ങൾ പങ്കിട്ടു… പിന്നെ എപ്പോഴോ അമ്മൂട്ടി പറഞ്ഞു, “”കുളിക്കണം, നിങ്ങൾ പോ, ഞാൻ വരാം, എന്നെ കെട്ടിച്ചു വിടാൻ വീട്ടില് കോപ്പ് കൂട്ടുന്നുണ്ട്, ഇനിയെന്നാ ഒന്ന് ഇങ്ങനെ കുളിക്കാൻ കിട്ടുക, നിങ്ങൾ കോളേജിന്നു വരണ്ടേ ഇനി ഇത് പോലെ ഒരു ദിവസം കിട്ടാൻ? ””അപ്പൂം ഞാനും പരസ്പരമൊന്ന് നോക്കി… ഞങ്ങൾ കാവൽ നിന്ന് അവളുടെ നീരാട്ടിനു… സമയം… പിന്നെയും പിന്നെയും പോകെ പോകെ… അമ്മൂട്ടിക്ക് പൊതുവെ ഒരുപാട് നേരം വേണം നീന്തി തുടിച്ചു കുളിക്കാൻ… പക്ഷെ ഇത്തവണ, അവളുടെ ശബ്ദമില്ല.. അമ്മൂ… അമ്മൂ…… വിളി ഒച്ചത്തിൽ , ഞങ്ങൾ രണ്ടാളും, മാറി മാറി….. ഉത്തരമില്ല…. എത്തി നോക്കാൻ പേടി.. കുളിക്കുകയല്ലേ??? ഇരുട്ടി… വീണ്ടും, വിളിച്ചു….. ഇല്ല, ഉത്തരമില്ല…. പതിയെ പടവിലേയ്ക്ക് എത്തി നോക്കി… ഒരു വെളുത്ത തുണി പോലെന്തോ കുളത്തിൽ…. ഭയന്നോടി ഞങ്ങൾ രണ്ടും…… അണച്ചു കൊണ്ട് തറവാട്ടിൽ എത്തി,
?????❣️