സുധ പിന്നെ കണ്ടത് ഓഫീസ് വിട്ടുവരുന്ന തോമസിനെയാണ്.
പക്ഷെ അയാളിന്നെങ്ങോട്ടാണ് പോകുന്നത്. നല്ല പരിചയമുള്ള വീട്. ഉമ്മറത്ത് പല വർണ്ണങ്ങളിൽ ഉള്ള ബൾബുകൾ കത്തുന്നു. അകത്തെ ഒരു മുറിയിൽ നിന്നും നേരിയ ഒരു മഞ്ഞവെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. തോമസ്സ് പരിചിതനെപ്പോലെ അകത്തേക്ക് കയറിച്ചെല്ലുന്നു. സുധ പിന്നാലെയും.. എന്നാൽ. ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ സുധയ്ക്ക് ധൈര്യം കിട്ടിയില്ല. അവൾ വീടിനു ചുറ്റും നടന്നു. തന്റെ ഭർത്താവിന്റെ വസ്ത്രങ്ങളൊക്കെ അവിടെ അലക്കിയിട്ടിരിക്കുന്നു. സുധയ്ക്ക് അമ്പരപ്പായി. ആ നിമിഷം ഭൂമി കീഴ്മേൽ മറിയുന്ന പോലെ തോന്നി അവൾക്ക്.
റീത്താമ്മയുടെ ചില പരാമർശങ്ങൾ അവളോർത്തു.
തന്റെ ഭർത്താവ് തന്നെ കബളിപ്പിക്കുകയായിരുന്നോ?
വെളിച്ചം വന്നുകൊണ്ടിരുന്ന മുറിയുടെ ജനാലയ്ക്കരികിൽ അവൾ നിന്നു. അതെ തന്റെ ഭർത്താവ് ആ മുറിയിലേക്ക് കടന്നിരിക്കുന്നു.
ആ മുറിയിലെ സ്ത്രീസാന്നിധ്യം അവൾക്ക് മനസ്സിലായി. നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
പ്രണയിച്ചു നടന്നതും, വീട്ടുകാരെ ധിക്കരിച്ച് കല്യാണം കഴിച്ചതും, മകളുണ്ടായതും ഓരോന്നാ
യി അവളുടെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.
ഒരു നെടുവീർപ്പിട്ടുകൊണ്ട് എന്തോ തീരുമാനിച്ച മട്ടിൽ അവൾ തിരികെ നടന്നു. അവസാനമായി തന്റെ പ്രിയതമന്റെ മുഖം ഒന്നുകൂടെ കാണുവാൻ അവൾ ജനലിലൂടെ നോക്കി. അവൾ ഞെട്ടിത്തരിച്ചു നിന്നുപോയി.
നേരം ഒരുപാട് വെളുത്തിരിക്കുന്നു. താനെന്തേ എണീക്കാൻ ഇന്നിത്ര വൈകി?! പുറത്തെന്താ ഇത്ര ബഹളം.
സുധ വേഗം ഉമ്മറത്തേക്ക് ചെന്നു. തോമസും മകളും കൂടെ വീട് അലങ്കരിക്കുകയാണ്. അവൾക്ക് ഒന്നും മനസ്സിലായില്ല. വർണ്ണബൾബുകൾ ഒക്കെ തൂക്കുന്നുണ്ട്. സുധയെ കണ്ടപാടെ തോമസ്സ് ചോദിച്ചു.
എന്തുറക്കമാ തന്റെ.. ഞാൻ ഇന്നലെ വന്നതുപോലും താൻ അറിഞ്ഞില്ല. അവസാനം ന്റെ മോൾ കസേര കയറ്റി വെച്ചു അതിൽ കയറി നിന്ന് എനിക്ക് വാതിൽ തുറന്നുതന്നു. അല്ലെങ്കിൽ ഇന്നലെ പുറത്തുകിടക്കേണ്ടി വന്നേനെ ഞാൻ.
സുധ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചു പുറത്തേക്കോടി. വീടിന് പുറകിലെ അയയിൽ കിടന്നിരുന്ന തുണിയെല്ലാമെടുത്തു തന്റെ മുറിയിൽ പോയി. അലമാര തുറന്ന് തങ്ങളുടെ വെഡിങ് ആൽബം എടുത്തു. ചെറിയ ഒരു ആൽബം ആയിരുന്നു അത്. അധികം ഫോട്ടോസ് ഒന്നുമില്ല. അങ്ങനെയുള്ള വിവാഹം ആയിരുന്നല്ലോ അവരുടേത്. അവൾ ഓരോന്നെടുത്തു നോക്കാൻ തുടങ്ങി.
നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
A nice one ?????????
Nice bro ❤️?
Superb bro
Thanks bro
♥️
?❤️?
Super story?
?❤️
Randu vaarthakil paranjaal – Just Beautiful
Thank you ??❤️