വിവാഹ വാർഷികം [കാർത്തികേയൻ] 113

എന്തുപറ്റി സുധേ.. ആരായിരുന്നു ഫോണിൽ.? നിന്റെ മുഖം എന്താ വല്ലാണ്ടായേ.. രാവിലെയും ഞാൻ ശ്രദ്ധിച്ചതാണ്. എന്തു പറ്റി? തോമസ്സുമായി വല്ല പിണക്കവും ?

തോമസ്സ് ഇന്ന് വരില്ലത്രേ.,

എന്തോ ജോലിത്തിരക്കാണ്.. അതുപറയാൻ വിളിച്ചതാണ്.

സുധ യാന്ത്രികമായി പറഞ്ഞു.

റീത്താമ്മയുടെ മുഖത്ത് സംസാരിച്ചു തിമിർക്കാൻ വിഷയം കിട്ടിയതിന്റെ തിളക്കം.

ഇതിപ്പോ ആദ്യമായിട്ട് ആണോ? റീത്താമ്മ അന്വേഷണം ആരംഭിച്ചു.

അതെ സുധ പറഞ്ഞു.

റീത്താമ്മ പിന്നെയും എന്തൊക്കെയോ ചോദിച്ചു. ചിലതിനൊക്കെ അവർ തന്നെ ഉത്തരം കണ്ടെത്തി.

ഭർത്താവിനെ കാണാനില്ലെന്ന പരാതി കൊടുത്തതിനു ശേഷം പിന്നീടുള്ള അന്വേഷണത്തിൽ മനസ്സിലായത് അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നതാണ്. അവിടം തൊട്ട് ആണെന്ന വർഗ്ഗത്തോടുള്ള വെറുപ്പും വിദ്വേഷവും പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു റീത്താമ്മ ഒരു പ്രകടനം തന്നെ നടത്തി. ഇടയ്ക്ക് സുധയെ നുള്ളിനോവിക്കാനും റീത്താമ്മ മറന്നില്ല.

സുധയുടെ മനസ്സിൽ വീര്യം കൂടിയ വിത്ത് വിതയ്ക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തോടെ റീത്താമ്മ സംഭാഷണം അവസാനിപ്പിച്ചു പുറത്തേക്ക് നടന്നു.

പോകുന്ന വഴിയിൽ ഒരു പിടി പയറും പാവലും പൊട്ടിക്കാനും അവർ മറന്നില്ല.

സ്കൂൾ വിട്ട് മകൾ വന്നതും അവൾക്ക് ചായ ഉണ്ടാക്കികൊടുത്തതും ബാക്കി വീട്ടുജോലികളും
എല്ലാം ഒരു യന്ത്രം പോലെ അവൾ ചെയ്തു. അവളുടെ മനസ്സിൽ എന്തെല്ലാമോ കടന്നുകൂടിയിരുന്നു.

അന്നവൾ വിളക്ക്‌ വെച്ചില്ല.

ജോലികളെല്ലാം പെട്ടെന്ന് തീർത്തു പതിവിലും നേരത്തേ കിടന്നുറങ്ങി. മനസ്സിൽ റീത്താമ്മ വെച്ച വിഷം പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

11 Comments

  1. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    A nice one ?????????

  3. Nice bro ❤️?

    1. കാർത്തികേയൻ

      Thanks bro

  4. കഥാനായകൻ

    ♥️

    1. കാർത്തികേയൻ

      ?❤️?

  5. Super story?

    1. കാർത്തികേയൻ

      ?❤️

  6. Randu vaarthakil paranjaal – Just Beautiful

    1. കാർത്തികേയൻ

      Thank you ??❤️

Comments are closed.