വസന്തം മറന്ന പൂക്കൾ 22

തലവദനയോക്കെ പാടേ മാറിയത് അവള് അറിഞ്ഞതേയില്ല. സദ്യയൊരുക്കി കാത്തിരുന്നിട്ടും ഉച്ചയൂണിനും ചന്തുവിനെ കണ്ടില്ല. സമയം കടന്നുപൊയിക്കൊണ്ടേയിരുന്നു. സൂര്യഭഗവാന് പടിഞ്ഞാറന് ദിക്ക് ലക്ഷ്യമാക്കി യാത്രയും ആരംഭിച്ചിരിക്കുന്നു. സന്ധ്യയായി. ദേവു പതിവുപോലെ നിലവിളക്കും കത്തിച്ചുവച്ചിട്ട് ചന്തുവിന്റെ വരവും പ്രതീഷിച്ച് നടവഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നു. അവളുടെ മനസ്സില് നിരാശയും വിഷമവുമൊക്കെ കൂടുകൂട്ടാന് തുടങ്ങിയിരിക്കുന്നു. ഇനി ചന്തു വരാതിരിക്കുമോ? കടിഞ്ഞാണില്ലാത്ത കുതിരയെപോലെ അവളുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുവാന് തുടങ്ങുന്നു.

ഇത്തിരി സമയം കൂടി കഴിഞ്ഞപ്പോള് അതാ ഒരാള് കുന്നുകയറി വീട്ടിലേക്കു വരുന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കടന്നുവന്നത് അവന് തന്നെയായിരുന്നു, ചന്തു,,,! താടിയും മുടിയുമൊക്കെ നീട്ടിവളര്ത്തി അലക്ഷ്യമായി പാറിപ്പറന്നു കിടക്കുന്നു. വസ്ത്രങ്ങളില് ദൂരയാത്ര ചെയ്യിതത്തിന്റെ മുഷിച്ചിലുണ്ട്. ഒരു തോള് സഞ്ചിയും കയ്യിലൊരു ബാഗും കരുതിയിട്ടുണ്ട്. ഇരുട്ടില് നിന്നും നിലവിളക്കിന്റെ പ്രഭയിലേക്ക് അടുത്തപ്പോഴാണ് അവള് അത് ശ്രദ്ധിച്ചത്. അവന്റെ തോളില് ഒരു കൊച്ചു കുഞ്ഞ് തളര്ന്ന് ഉറങ്ങിക്കിടക്കുന്നു. അവന്റെ വിവാഹം കഴിഞ്ഞുവല്ലോന്ന് ഓര്ത്തപ്പോള്, അവളുടെ മനസ്സില് വിഷമം വീണ്ടും നിഴലിച്ചു തുടങ്ങി. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ, അവള് ചന്തുവിനെ സ്വീകരിച്ചു. എന്തു കോലമാ ചന്തു ഇത്?

പറയ് നിന്റെ വിശേഷങ്ങള്. വിശേഷങ്ങള് ഒരുപാടുണ്ട് പറയാന്. കുഞ്ഞിനു ചെറിയ പനിയുണ്ട്, പിന്നെ യാത്രാക്ഷീണവും. നീ ഇവളെ എന്നെടുത്ത് അകത്തു കിടത്താമോ? വല്ലാതെ വിശക്കുന്നു. ആദ്യം ഒന്നു ഫ്രഷ് ആകണം. ഇത്രയും പറഞ്ഞു കുഞ്ഞിനെ അവന് ദേവൂന്റെ കയ്യില് കൊടുത്തു. ചന്തു ഫ്രഷ് ആയി തിരികെയെത്തിയപ്പോഴേക്കും ദേവു ഭക്ഷണം തയ്യാറാക്കിവച്ചിരുന്നു. അവന് കുഞ്ഞിന്റെ കാര്യം തിരക്കി. അവള് ഇത്തിരി കഞ്ഞി കുടിച്ചിട്ട് നല്ല ഉറക്കമായിന്ന് ദേവു പറഞ്ഞു. ദേവു ഭക്ഷണം കഴിച്ചുവോ, ചന്തു ചോദിച്ചു. ഇല്ലെന്ന് അവള് മറുപടി പറഞ്ഞു. എങ്കില് വാ, നമുക്ക് ഒരുമിച്ചു കഴിക്കാം. അങ്ങനെ ചന്തുവിന്റെ നിര്ബന്ധം കാരണം, ഒരുപാട് നാളുകള്ക്കുശേഷം അവര് ഒന്നിച്ചു ഭക്ഷണം കഴിച്ചു.