ആ വഴിയിലൂടെ നടന്ന് തുടങ്ങുമ്പോള്തന്നെ കാണാം, മുന്നിലായി ഒരു വലീയ പാറ. ആ പാറ കയറി മുകളില് ചെല്ലുമ്പോള് കുറേ വീടുകള് ഉണ്ട്. പക്ഷെ, വഴിയമ്പലത്തിന്റെ അടുത്തുനിന്ന് നോക്കുമ്പോള്, അതായത് ആ കുന്നിന്റെ താഴെ നിന്ന് നോക്കുമ്പോള്, ആ വലീയ പാറയുടെ മുകളിലായി ഒരേ ഒരു വീടുമാത്രമേ കാണാന് കഴിയുകയുള്ളു. അത്, അതാണ് ദേവുന്റെ വീട്. ഓടുമേഞ്ഞ ഒരു ചെറിയ വീട്. വീടിന് ചുറ്റും ഒരുപാട് പൂക്കള് നിറഞ്ഞുനില്ക്കുന്നു.
ദേവു സ്കൂളില് നിന്നും നേരത്തേ തന്നെ വീട്ടിലെത്തിയ ആ ദിവസം ഒരു വെള്ളിയാഴിച്ചയായിരുന്നു. പതിവുകളെല്ലാം പാടേ തെറ്റിയൊഴുകിയ ഒരു ദിവസമായിരുന്നു അത്. അവിടെ മഴ പെയ്യിതിട്ട് ഒരുപാട് നാളുകളായി. മഴക്കാലവുമല്ല. എന്നിട്ടും അന്ന്, അവിടെ കാലംതെറ്റി ഒരു മഴ പെയ്യിതു. കാലംതെറ്റി പെയ്യിത മഴയല്ലെ, അത് നല്ല കാറ്റും, ഇടിയും മിന്നലുമൊക്കെയായി ഒരുപാടങ്ങ് പെയ്യിതു. മഴ ഇപ്പോഴും തോര്ന്നിട്ടില്ല. നേരം സന്ധ്യയോടടുക്കുന്നു. അതെ, രാവും പകലും കൂടി ദിവസം പങ്കുവെച്ചപ്പോള് രാവിനും പകലിനും കിട്ടാതെപോയ, രാവിന്റെയും പകലിന്റെയും സൗന്ദര്യം ഒന്നിച്ച് സന്നിവേശിക്കപ്പെട്ട വശ്യ സുന്ദരിയായ സന്ധ്യ. തലവേദന കാരണം വിശ്രമിക്കുന്നതിനിടയില് ഒന്ന് മയങ്ങിപ്പോയ ദേവു ഉറക്കമുണര്ന്ന് സന്ധ്യാദീപം കത്തിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്.
മഴയുടെ പരാക്രമത്താല് കറന്റ് പോയി. ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന ചിമ്മിനി വിളക്ക് കത്തിച്ചിട്ട് അവള് വീണ്ടും ജോലികളില് മുഴുകുന്നു. മഴയുടെ മൂടാപ്പിനെയും ഇരുട്ടിനെയും വകഞ്ഞുമാറ്റികൊണ്ട് നേരിയ പ്രകാശം പറക്കുന്നു. കുന്നിന് മുകളില് മഴയുടെയും ഇരുട്ടിന്റെയും പശ്ചാത്തലത്തില് ചിമ്മിനി വിളക്കിന്റെ നേരിയ പ്രകാശം തൂകി പുഞ്ചിരിച്ചു നില്ക്കുന്ന ദേവുവിന്റെ വീട് ഒരു പ്രത്യേക കാഴ്ചതന്നെ ഒരുക്കിയിരിക്കുകയാണ്. ഒരുക്കങ്ങളൊക്കെകഴിഞ്ഞ് ദേവു ഉമ്മറത്ത് നിലവിളക്ക് കതിച്ചുവച്ചിട്ട് തിരിഞ്ഞ് അകത്തേക്ക് നടക്കുന്നു. അപ്പോള് അതാ,, പുറകില് നിന്നും ഒരു കുയില് നാദം. ദേവു ചേച്ചീ,,,! ദേവു തിരിഞ്ഞ് നോക്കുന്നു. ആഹ, ആരിത്,, അമ്മു അല്ലേ,,,? കയറിയിരിക്ക് മോളേ. പോസ്റ്റ്മാന് കുട്ടന് ചേട്ടന്റെ മകളാണ് അമ്മു. നടുവിന് ബെല്റ്റ് ഇട്ടിരിക്കുന്നതു കാരണം കുന്നുകയറി വരാന് കുട്ടന് ചേട്ടന് ബുദ്ധിമുട്ടാണ്.