അച്ഛന് രോഗബാധിതനായി പെട്ടന്ന് മരണത്തിനു കീഴടങ്ങി. ചികിത്സക്കു പണം തികയാതെ വന്നപ്പോള് വീടും സ്ഥലവും ബാങ്കില് പണയം വയ്ക്കേണ്ടി വന്നു. പക്ഷെ, അതൊന്നും അച്ഛന്റെ ജീവന് രക്ഷിച്ചില്ല. അച്ഛന്റെ പെട്ടന്നുണ്ടായ മരണം ഞങ്ങള് 2 പേരെയും തളര്ത്തിക്കളഞ്ഞു. അച്ഛന്റെ മരണം, എന്റെ നടക്കാത്ത വിവാഹം, ബാങ്ക് കടങ്ങള്, അങ്ങനെ ഒരുപാട് വിഷമങ്ങള് എല്ലംകൂടിയായപ്പോള് പാവം അമ്മക്ക് അതൊന്നും താങ്ങാന് കഴിഞ്ഞില്ല. അങ്ങനെ അമ്മയും എന്നെവിട്ടുപോയി.
ഞാന് തനിച്ചായി. നിന്റെ ഈ ഒളിച്ചോട്ടത്തിനു പിന്നില്, ന്യായീകരിക്കാന് കഴിയുന്ന എന്തൊക്കയോ കാരണങ്ങള് ഉണ്ടാവാമെന്ന് എന്റെ മനസ്സില് തോന്നിയിരുന്നു. വേഷങ്ങള് മാറി മാറി ധരിക്കുന്നതുപോലെ, മനസ്സില് ഇഷ്ടംതോന്നിയ ആളിനെ മാറ്റി പ്രതിഷ്ടിക്കാന് എനിക്കായില്ല. അതുകൊണ്ട്, മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന് പിന്നീട് ചിന്തിച്ചിട്ടേയില്ല. കാലം അവര്ക്കായി കാത്തുവച്ചിരുന്ന സമ്മാനങ്ങളോര്ത്ത് അവരുടെ 2 പേരുടെയും മിഴികള് ഈറനണിഞ്ഞു. പതിയെ മിഴികള് തുടച്ചുകൊണ്ട് ദേവു ചോദിച്ചു, നിന്റെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്ഷമായി? വിവാഹമോ,, ആരുടെ വിവാഹം? അന്ന്, ഇഷ്ടമാണെന്ന് നീ എന്നോട് പറഞ്ഞ നിമിഷം മുതല് എന്റെ മനസ്സില് നീ മാത്രമേയുള്ളു, ചന്തു പറഞ്ഞു.
അപ്പോള് ശിവാനി,,,? ദേവുവിന്റെ മനസ്സില് കൗതുകവും ജിജ്ഞാസയും ആശങ്കയും ആശ്ചര്യവുമൊക്കെ കാര്മേഘംപോലെ വന്നുനിറയുന്നു. ആ മൂടാപ്പുകളൊക്കെ വകഞ്ഞുമാറ്റിക്കൊണ്ട് ചന്തു വീണ്ടും സംസാരിച്ചു തുടങ്ങുന്നു. അന്ന്, ഇവിടെ നിന്നും ഞാന് ജോലിക്കായി യാത്ര തിരിച്ചു. എനിക്ക് ജോലികിട്ടിയത് തമിഴ്നാട്ടില് ഒരു കമ്പനിയില്. സൈറ്റ് എഞ്ചിനീയര് ആയി ഞാന് അവിടെ ജോലിയില് പ്രവേശിച്ചു. ഒരുപാട് സ്ഥലങ്ങളില് കമ്പനിക്ക് വര്ക്ക് ഉണ്ടായിരുന്നു. അങ്ങനെ പല വര്ക്കിംഗ് സൈറ്റ്കളിലും ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്ക്കായി എനിക്ക് പോകേണ്ടിയിരുന്നു.