വസന്തം മറന്ന പൂക്കൾ
ശ്യാം
“അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ പോസ്റ്റിങ്ങ്. ഇപ്പോള് ഭാഗ്യത്തിന് വീടിനടുത്തുള്ള സ്കൂളിലേക്ക് തന്നെ സ്ഥലം മാറ്റം കിട്ടി.
ഒരുതരത്തില് പറഞ്ഞാല്, കുട്ടികളുടെ കൂടെ ഒരുപാട് സമയം ചിലവഴിക്കാന് സാധിക്കുന്ന ഇങ്ങനെ ഒരു ജോലി തന്നെ അവള്ക്കു ലഭിച്ചത് ഒരു വലീയ അനുഗ്രഹമാണ്. അവളുടെ വിഷമങ്ങളില് നിന്നും, സങ്കടങ്ങളില് നിന്നും, ഏകാന്തതയില് നിന്നുമൊക്കെ കരകയറാന് അവള്ക്ക് ഇത്തരത്തില് ഉള്ള ഒരു നല്ല മാറ്റം അനിവാര്യമായിരുന്നു. ജോലിയില് ദേവു അങ്ങേയറ്റം സത്യസന്ധയും ആത്മാര്ത്ഥത പുലര്ത്തുന്നവളുമായിരുന്നു. ദേവുവിന്റെ വീട്ടില് നിന്നും അവള് ജോലിചെയ്യുന്ന സ്കൂളിലേക്ക് കുറച്ച് ദൂരമുണ്ട്. ആ സ്കൂള് വളരെയേറെ കാലപ്പഴക്കമുള്ള ഒരു സര്ക്കാര് സ്കൂളാണ്.
ഇന്നത്തെ ഈ ആധുനിക ലോകത്തിന്റെ തിരക്കുകളിലും whatsapp, facebook പോലെയുള്ള നവ മാധ്യമങ്ങളുടെ മായിക ലോകത്തുമോക്കെയായി ജീവിതം ആഘോഷിക്കുന്ന പുതുതലമുറക്ക് സര്ക്കാര് സ്കൂളിലെ വിഭവങ്ങള് തികച്ചും പുതുമയേറിയ ഒന്നായിരിക്കും. ഇളകിയാടുന്ന കാലുകളുള്ള ബെഞ്ചും ഡസ്കും, മഴ പെയ്യിതാല് മഴത്തുള്ളികള് ക്ലാസ്സ് റൂമിലേക്ക് ഇറ്റിറ്റു വീഴുന്ന ഓടു മേഞ്ഞ മേല്ക്കൂരകളും, കുറുകി പറന്ന് നടക്കുന്ന പ്രാവുകള് കൂടുകൂട്ടുന്നതും, പൂത്തുലഞ്ഞ് പടര്ന്നു പന്തലിച്ചു നില്ക്കുന്ന വാഹ മരങ്ങളും, പൂന്തേനും പൂമ്പൊടിയും തേടി പാറി പറന്നുനടക്കുന്ന വണ്ടുകളും, അങ്ങനെ പറഞ്ഞാല് തീരാത്ത ഒരുപാട് ഒരുപാട് ഓര്മ്മകള് നിറഞ്ഞുനില്ക്കുന്ന പഴയ ആ സ്കൂള് ജീവിതം. ബന്ധങ്ങല്ക്കൊന്നും വലിയ വില കല്പ്പിക്കാത്ത ഇന്നത്തെ തലമുറക്ക് അതൊന്നും ഇഷ്ടമാവുകയുമില്ല.