വസന്തം പോയതറിയാതെ – 2 [ദാസൻ] 300

SI പറഞ്ഞു

“സൊല്ലുങ്കെ, എന്ത ഹെൽപ്പ് താൻ വേണം”

അവൾ

” ആ ഫോട്ടോ എടുത്തത് ആരെന്ന് അറിഞ്ഞാൽ ഈ വാർത്ത കൊടുക്കാതെയിരിക്കാൻ പറ്റില്ലെ, ഈ നായ എൻ്റെ അടുത്ത് കിടന്നുവെന്ന് പറഞ്ഞാൽ അതിൽപ്പരം നാണക്കേടില്ല. പ്ലീസ് സർ”

” ശരിയങ്കെ, പാക്കട്ടുമാ.”

അയാൾ പുറത്തേക്ക് പോയി. അവൾ ചീറിക്കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു.

” എടാ നായെ…. നീ വിചാരിക്കുന്നുണ്ടാവും കേസായി കഴിയുമ്പോൾ കോടതിയിൽ വെച്ച്, നിൻ്റെ വക്കീൽ എന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മോശപ്പെടുത്തി സംസാരിച്ച് ആളാകാമെന്ന് അത് നടക്കില്ല. ഇനി എന്താണ് നടക്കുന്നതെന്ന് നീ കണ്ടൊ? ഇനി എൻ്റെ അടുത്ത് കൂടിപ്പോലും നീ വരില്ല.”

അപ്പോഴേക്കും SI വന്നു.

“ok ആയിട്ടുണ്ട് ടീച്ചർ, ഇനി എങ്ങിനെ ഇവൻ്റെ കേസ്. റേപ്പ് അറ്റംറ്റ് പോടട്ടുമാ”

“വേണ്ട സാർ, ഇവനെപ്പോലുള്ളവൻ എൻ്റെ ശരീരത്തിൽ എന്തെല്ലാം ചെയ്തെന്ന് വക്കീൽ ചോദിച്ച് നാണം കെടുന്നതിലും നല്ലത് മരിക്കുന്നതാണ്. ഇപ്പോൾ ഇത്രയും പേർ അറിഞ്ഞു ഇനി കോടതിയിൽ കയറിയിറങ്ങി സമയം കളയാൻ ഇല്ല സർ, എനിക്ക് പരാതിയില്ല”

ഇതു കേട്ട് SI എന്നോട്

“നീ ഒന്ന് പുറത്തേക്ക് നിന്നെ”

ഞാൻ പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് ഇറങ്ങുന്ന വഴി ഞാൻ ആലോചിക്കുകയായിരുന്നു. എൻ്റെ ഭാഗത്ത് നിന്നും ഒരിക്കലും ഇങ്ങിനെ സംഭവിക്കരുതായിരുന്നു. ആ മദ്യപാനമാണ് എല്ലാത്തിനും കാരണം. വേണ്ട… വേണ്ട എന്ന് ഒരുപാട് തവണ പറഞ്ഞതാണ്, അവർ സമ്മതിക്കാതെയിരുന്നപ്പോൾ രണ്ടെണ്ണം കഴിക്കാമെന്ന് കരുതി കഴിച്ചു. പക്ഷെ എവിടെയാണ് പിഴച്ചത്, ഞാൻ ഇതിനു മുമ്പും കഴിച്ചിട്ടുള്ളതാണ്. ഇങ്ങിനെ ഒരവസ്ഥ ഉണ്ടായിട്ടില്ല. ഒരിക്കലും അവളോടല്ല ഒരു പെണ്ണിനോടും ഇങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. എൻ്റെ കുറ്റബോധം എൻ്റെ തലകുനിക്കുന്നു. അതു കൊണ്ടാണ് അവൾ എന്തു പറഞ്ഞിട്ടും അടിച്ചിട്ടും എതിർക്കാതിരുന്നത്. അവളെ വെല്ലുവിളിച്ചിട്ടുണ്ട്, അതൊക്കെ അന്നേരത്തെ ആവേശത്തിന് ചെയ്തതാണ്. ഇനി എന്ത് ശിക്ഷ കിട്ടിയാലും വാങ്ങുക. ഇതൊന്നുമല്ല പ്രശ്നം, എങ്ങിനെ അമ്മയേയും അച്ഛനേയും അഭിമുഖീകരിക്കും. ചേട്ടത്തി വിചാരിക്കില്ലെ ഇങ്ങിനെയൊരു ആഭാസനെയാണല്ലൊ അനിയനെന്ന് കരുതിയത്. എല്ലാം നശിച്ചു, ഇനി ഞാൻ ഇവരുടെ എങ്ങിനെ നോക്കും. ഈ വഴി തന്നെ ജയിലിലേക്ക് പോകുന്നതാണ് നല്ലത്. ചിന്തകൾക്ക് വിരാമിട്ടു കൊണ്ട് കോൺസ്റ്റബിൾ വന്നു

“ഉങ്കളെ സാർ കൂപ്പിടുങ്കെ”

ഞാൻ SI യുടെ മുറിയിലേക്ക് ചെന്നു.

“ഇന്ത ടീച്ചർക്ക് പരാതിയില്ലാത്തതിനാൽ നിനക്ക് രക്ഷ, പക്ഷെ നിങ്ങളെ കസ്റ്റഡിയിൽ എടുത്തതിനാൽ എനിക്ക് ഏതാവത് പ്രോബ്ലംസ് ഇല്ലാതിരിക്കാൻ, നിങ്ങൾ രണ്ടു പേരും ഇവിടെ അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹിതരാകണം. അതിനു ശേഷം ഭാവി നിങ്ങൾക്ക് തീരുമാനിക്കാം, ഒരുമിച്ചു ജീവിക്കണൊ എന്ന്. ok അല്ലെ?”

ഇവൾ ഇതിന് സമ്മതിച്ചൊ? സമ്മതിച്ചെങ്കിൽ ഇവളുടെ മനസ്സിൽ എന്തായിരിക്കും? എന്നുള്ള നൂറ് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു. ഞാൻ പറഞ്ഞു

“അത് വേണൊ സർ. ഞാൻ തെറ്റുകാരനാണ്, ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.”

ഇത് കേട്ടപ്പോൾ അവൾ എന്നെ രൂക്ഷമായി ദഹിപ്പിക്കുന്ന തരത്തിൽ നോക്കി, ആ നോട്ടം നേരിടാനാകാതെ തല കുമ്പിട്ടു. SI എന്നോട്

“ടീച്ചർ സമ്മതിച്ചു, നിനക്ക് സമ്മതിച്ചാൽ എന്താണ്?”

ഞാൻ ചെയ്ത തെറ്റിന് ഇത് ഒരു ശിക്ഷയെയല്ല, ഇനി അവൾ എന്ത് ചെയ്താലും സഹിക്കുക തന്നെ. ഞാൻ പറഞ്ഞു

“ശരി സർ”

അവൾ എന്നോടായി

” എനിക്ക് ഈ ഒരു ഓപ്ക്ഷനേയുള്ളു അതുകൊണ്ടാണ് ഞാൻ ഇതിന് സമ്മതിച്ചത്, അല്ലാതെ നിന്നോട് സിമ്പതി കൊണ്ടൊന്നുമല്ല. കോടതി കയറിയിറങ്ങി എന്തിനാണ് നാണം കെടുന്നതെന്ന് ഓർത്തിട്ടാണ്. നിന്നെ ഒതുക്കുന്ന കാര്യം പിന്നീട്.”

12 Comments

  1. ? നിതീഷേട്ടൻ ?

    രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ

  2. bro,
    nannaittundu.
    Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
    Itharam kadha vaikkan rasamane.
    Waiting

    1. Thanks….bro.

  3. Nannayind.❤❤❤
    Next part Page kootamo?

    1. Sramikkam March ayathukondu officil nalla thirakkanu. Thanks

  4. ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,

    1. എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.

  5. നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഉടനെ പ്രതീക്ഷിക്കാം. നന്ദി.

      1. Ok bro ?

    1. Thanks

Comments are closed.