“സാർ എനിക്കൊന്നും അറിയില്ല, ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ നേരത്തേ ഉറങ്ങി. ഇവൻ എപ്പോൾ വന്നെന്നൊ ഒന്നും എനിക്കറിയില്ല. എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിൽ ഇവൻ്റെ പേരിൽ കേസെടുക്കണം സാർ.”
SI കുട്ടികളോട് പറഞ്ഞു
“നിങ്ങൾ എല്ലാവരും പുറത്ത് പോകണം. ടീച്ചർ ബാക്കി കാര്യങ്ങളൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് സംസാരിക്കാം, വരു.”
എന്നോടായി Sl പറഞ്ഞു.
“നീ നടക്ക്, ഇവൻ്റെ ഡ്രസ്സും മറ്റും ആരെങ്കിലും എടുത്ത് വണ്ടിയിൽ വെക്ക്, ടീച്ചറെ എടുക്കാനുള്ളതൊക്കെ എടുത്തൊ.”
അവൾ ഒരു സൂട്ട് കേസും എടുത്ത് നടന്നു, ഞാനും പോലീസ് കാരും പുറത്ത് എത്തിയപ്പോൾ രാവിലെ ആയിരുന്നിട്ട് കൂടി ഹോട്ടലിന് പുറത്ത് ഒരു വിധം ആളുണ്ടായിരുന്നു. ഞങ്ങൾ പോലീസ് വണ്ടിയിൽ കയറി, വണ്ടിയിൽ വെച്ച് അവൾ എന്നെ രൂക്ഷമായി നോക്കുന്നതും പല്ലുകൾ ഞെരിക്കുന്നതും കണ്ടു. വണ്ടി സ്റ്റേഷനിൽ എത്തി, ഞങ്ങൾ ഇറങ്ങി. ഇത്രയൊക്കെ സംഭവം ഉണ്ടായിട്ടും ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും വന്നില്ല, പകരം എന്നെ ദഹിപ്പിക്കുവാനുള്ള ദ്വേഷ്യമാണ് ആ കണ്ണുകളിൽ. സ്റ്റേഷനിലേക്ക് കയറുന്നതിനിടയിൽ ഞങ്ങളുടേതായ സാധനങ്ങൾ ഇറക്കി സ്റ്റേഷനിൽ വെച്ചു. SI ഞങ്ങളെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി അവൾ അകത്തേക്ക് പുറകേ ഞാനും.
“പളനി ”
ഒരു കോൺസ്റ്റബിൾ മുറിയിലേക്ക് വന്നു. SI അയാളോട്
“ഇങ്കേ ആരേയും കടത്തിവിടാതെ, ഇവർകിട്ടെ കൊഞ്ചം പേശട്ടുമാ”
” ശരിയങ്കെ”
അയാൾ മുറിക്ക് പുറത്തേക്ക് പോയി. എസ് ഐ ഞങ്ങളോട് രണ്ട് പേരോടും അയാളുടെ മുൻപിൽ ഉള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. അവൾ പല്ലു കടിച്ചു കൊണ്ട് എൻ്റെ നേരേ കൈയ്യോങ്ങി വന്നു. എങ്ങനെ സംഭവിച്ചതിനു ശേഷം അവൾക്ക് എന്നെ അരച്ചു കലക്കി കൊടുത്താൽ വലിച്ചുകുടിക്കാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് അവളുടെ പ്രവർത്തിയിൽ അറിയാം. ഇതു കണ്ട് SI
“ഇതൊക്കെ ഇവിടെ വേണ്ട.”
അവൾ Sl യോട്
“സാർ എനിക്ക് വീട്ടിൽ ഒന്ന് വിളിക്കണം.”
“ok.”
എന്നിട്ട് SI എന്നോട്
“നിനക്ക് ആരേയെങ്കിലും വിളിക്കാനുണ്ടൊ?”
ഞാൻ ആലോചിച്ചപ്പോൾ ഇപ്പോൾ ആരേയും വിളിക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ പറഞ്ഞു
“ഇല്ല സാർ”
” എന്താടാ നിനക്ക് ആരെയും വിളിക്കാൻ ഇല്ലേ, നിനക്ക് കുടുംബക്കാർ ആരുമില്ലേ? ടീച്ചറെ ഞാൻ പറഞ്ഞേക്കാം അപ്പുറത്ത് പോയി ഫോൺ ചെയ്തോളൂ. എന്നിട്ട് തിരിച്ച് ഇവിടെ തന്നെ വരണം, എനിക്ക് കുറച്ച് കാര്യങ്ങൾ ടീച്ചറോട് പറയാനുണ്ട്. ok”
SI യുടെ മുറിയിൽ നിന്നും അവൾ പുറത്തേക്കിറങ്ങി.
SI
“പളനി”
നേരത്തെ വന്ന കോൺസ്റ്റബിൾ വാതിൽ തുറന്നു വന്നു.
” ആ ടീച്ചർക് വീട്ടിലേക്ക് കൂപ്പിടണമെന്ന് സൊന്നാച്ച്, ഒന്ന്റ് അറേഞ്ച് പണ്ണുങ്കെ.”
” ആമാങ്കെ ”
കോൺസ്റ്റബിൾ പുറത്തേക്ക് പോയി. SI എന്നോട്
“നീ ഇന്ത കോളേജിലെ സ്റ്റുഡൻ്റ് താനെ, ആ ടീച്ചറുടെ പേച്ചിൽ നിന്നും അവർ ഇന്നസെൻ്റ്സ് തെരിഞ്ചിത്. ടീച്ചറെ റേപ്പ് ചെയ്യാൻ മുതിർന്ന നിന്നെ എന്താണ് ചെയ്യേണ്ടത്?”
എന്ന് പറഞ്ഞ് SI എഴുന്നേറ്റ് വന്ന് എൻ്റെ നെഞ്ചിൽ ഒരു ചവിട്ട്. ഞാൻ കസേരയോടെ മലർന്ന് വീണു, ശബ്ദം കേട്ട് കോൺസ്റ്റബിൾമാർ അകത്തേക്ക് വന്നു. അവരോടായി SI
“ഒന്നുമെയില്ലെെ, ഇവനിക്കിട്ടെ നാൻ പേശിയിട്ടിരിക്കൈ. നീങ്ക പോങ്കേ, അന്ത ടീച്ചറോട് ഇങ്ക വര സൊല്ല് ”
SI എൻ്റെ കഴുത്തിന് പിടിച്ചു പൊക്കി ചുവരോട് ചേർത്ത് നിർത്തിയപ്പോൾ അവൾ കയറി വന്നു. അയാൾ എന്നെ വിട്ടു കസേരയിൽ പോയിരുന്നു, അവളോടും ഇരിക്കാൻ പറഞ്ഞു. അവൾ
“സാർ വീട്ടുകാർ പുറപ്പെട്ടിട്ടുണ്ട്. ഒരു ഹെൽപ്പ് വേണം ”
രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ
bro,
nannaittundu.
Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
Itharam kadha vaikkan rasamane.
Waiting
Thanks….bro.
Nannayind.❤❤❤
Next part Page kootamo?
Sramikkam March ayathukondu officil nalla thirakkanu. Thanks
ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,
എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.
നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഉടനെ പ്രതീക്ഷിക്കാം. നന്ദി.
Ok bro ?
Nice
Thanks