വസന്തം പോയതറിയാതെ – 2 [ദാസൻ] 300

” ചേട്ടൻ അടിക്കുന്ന ഇല്ലെങ്കിൽ ഞങ്ങളും അടിക്കുന്നില്ല, പക്ഷേ ടൂർ തീരുന്ന ദിവസം രാത്രി നമ്മൾ ഒത്തുകൂടും. അന്ന് ചേട്ടൻ അടിക്കണം.”

ആ തീരുമാനത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു. ഇതിനിടയിൽ എൻ്റെ കൂടെയുണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾ (രാജൻ) പതിയെ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിക്കു പുറത്തിറങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേട്ടത്തിയെ വിളിക്കാൻ ഹോട്ടലിന് താഴെയുള്ള ടെലഫോൺ ബൂത്തിൽ പോയി, ചേട്ടത്തി ഇങ്ങിനെ ഇരിക്കുകയാണല്ലൊ അതു കൊണ്ട് വിശേഷങ്ങൾ അറിയാൻ മിക്കവാറും വിളിക്കാറുണ്ട്. മുറിക്ക് പുറത്തിറങ്ങി. ഹോട്ടലിലെ ഇടനാഴിയിൽ നടക്കുമ്പോൾ രാജനും, അന്ന് എന്നോട് പ്രേമാഭ്യർഥന നടത്തിയ സൗമ്യ എന്ന പെണ്കുട്ടിയും ചിരിച്ച് കുഴഞ്ഞ് നിൽക്കുന്നു. എന്നെ കണ്ടപ്പോഴേക്കും അവർ ഒന്നു ചമ്മി. ഞാൻ അത് കാര്യമാക്കാതെ ചേട്ടത് മുന്നോട്ട് നടന്നു. ഫോൺ ചെയ്യൽ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവരെ അവിടെ കണ്ടില്ല. റൂമിൽ ചെല്ലുമ്പോൾ രാജനും ഉണ്ട്. കുറച്ചുനേരം വർത്തമാനം പറഞ്ഞതിനുശേഷം ഞങ്ങൾ കിടന്നു. നേരം വെളുത്തു വീണ്ടും യാത്രയായി, സ്ഥലങ്ങളും മറ്റും കണ്ട് നടക്കുന്നതിനിടയിൽ രാജനും സൗമ്യയും വളരെ ഫ്രീയായി ഇടപഴുകി നടക്കുന്നു. ഇടയ്ക്കിടെ സൗമ്യ എന്നെ നോക്കുന്നുണ്ട്, ഞാൻ കാണാത്ത ഭാവത്തിൽ നടന്നു. വൈകീട്ട് ഞങ്ങൾ ബാംഗ്ലൂർ വിട്ടു രാത്രി 9 മണിയോടെ മേട്ടുപ്പാളയത്തിൽ ബുക്ക് ചെയതിരുന്ന ഹോട്ടലിൽ എത്തി. അവിടേയും ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് റൂമിൽ ഉണ്ടായിരുന്നത്. റൂമിൽ എത്തി ഓരോരുത്തരായി ഫ്രഷായി വന്നപ്പോൾ, അവർ ആ കുപ്പിയെടുത്ത് വെച്ചു.

“ചേട്ടാ, ഇന്ന് ഞങ്ങളോടൊപ്പം കൂടണം. കഴിഞ്ഞ ദിവസം സമ്മതിച്ചതാണ്.”

“ഞാനൊന്ന് വീട്ടിലേക്ക് വിളിക്കട്ടെ, എന്നിട്ടാവാം.”

ഞാൻ ചേട്ടത്തിയേയും അമ്മയേയും വിളിക്കാൻ താഴെ ഫോൺ ബൂത്ത് അന്വേഷിക്കാൻ ഇറങ്ങിയപ്പോൾ രണ്ടു പേർ സ്റ്റെയറിൻ്റെ അടുത്ത് നിന്നും സംസാരിക്കുന്നതു കണ്ടു. അടുത്തേക്ക് ചെന്നപ്പോഴാണ് അവർ എന്നെ കാണുന്നത്, രാജനും സൗമ്യയും. സൗമ്യ പറയുന്നത് കേട്ടാണ് ഞാൻ അവരുടെ അടുത്തേക്ക് എത്തിയത്

“ടീച്ചർ OK ആണ് ”

എന്നെ കണ്ടപ്പോൾ സംസാരം നിന്നു പെട്ടെന്ന് അവർ പരിഭ്രാന്തരാകുന്നതു പോലെ എനിക്ക് തോന്നി, അവരുടെ ചുറ്റിക്കളി ഞാൻ കണ്ടതുകൊണ്ടാകാം. ഞാൻ സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി ഫോൺ ബൂത്തിൽ മൂന്ന് നാല് പേർ വിളിക്കാനുണ്ടായിരുന്നു. മൂന്ന് ടെലഫോൺ ക്യാബിൻ ഉണ്ടായിരുന്നതിനാൽ 15 മിനിറ്റ് കൊണ്ട് എനിക്ക് വിളിക്കാൻ സാധിച്ചു. അതു കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയപ്പോൾ രണ്ട് പാക്കറ്റ് മിസ്ചറും രണ്ട് ചില്ല് ഗ്ലാസ്സും കുപ്പിയുമായി എന്നേയും കാത്തിരിക്കുന്നു. ഒഴിവാക്കാൻ പറ്റാത്തതു കൊണ്ട് അവരോടൊപ്പം കൂടി. ഞാൻ അവരോട്

” ഞാൻ വെറുതെ ഒരു കമ്പനിക്ക് ഇരിക്കാം.”

“അതു മതി, ഒന്നൊ രണ്ടെണ്ണം അടിച്ചാൽ മതി.”

അങ്ങിനെ ഞങ്ങൾ തുടങ്ങി ആദ്യം ഒരെണ്ണം ഒഴിച്ച് എനിക്ക് തന്നു.

” ചേട്ടൻ അടിക്കണം ആദ്യം ”

അങ്ങിനെ അത് വാങ്ങി അടിച്ചു, കുറച്ചു മിസ്ച്ചർ എടുത്ത് വായിൽ ഇട്ടു. എല്ലാവരും ഓരോ റൗണ്ട് അടിച്ചു. അടുത്തത് ഒഴിച്ചത് രാജന് കൊടുത്തു, അതുമായി അവൻ അടിക്കാനുള്ള തയ്യാറെടുപ്പുമായി എഴുന്നേറ്റു. ഇതിനിടയിൽ മറ്റു രണ്ടു പേർ ടീച്ചറുടെ കാര്യം എടുത്തിട്ടു, അവർ തമ്മിൽ തർക്കമായി. കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചു വന്നു

“ഏയ്, ഇത് നമ്മുടെ ചേട്ടന് കൊടുക്കാതെ എനിക്ക് തന്നത് ശരിയായില്ല.”

എന്ന് പറഞ്ഞ് എന്നെ ആ ഗ്ലാസ് മദ്യം ഏല്പിച്ചു.

“അതൊന്നും കുഴപ്പമില്ല, എനിക്ക് സാവധാനം മതി.”

12 Comments

  1. ? നിതീഷേട്ടൻ ?

    രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ

  2. bro,
    nannaittundu.
    Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
    Itharam kadha vaikkan rasamane.
    Waiting

    1. Thanks….bro.

  3. Nannayind.❤❤❤
    Next part Page kootamo?

    1. Sramikkam March ayathukondu officil nalla thirakkanu. Thanks

  4. ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,

    1. എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.

  5. നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഉടനെ പ്രതീക്ഷിക്കാം. നന്ദി.

      1. Ok bro ?

    1. Thanks

Comments are closed.