അപ്പോൾ പ്രിൻസി. പറഞ്ഞു.
“ടീച്ചറെ വ്യക്തിപരമായ വൈരാഗ്യം ഇവിടെ വെച്ച് തീർക്കരുത്. ടീച്ചർ അന്ന് വന്ന് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു അന്വേഷണം നടത്താതെ വിനോദിനെ സസ്പൻഡ് ചെയ്തു. അതിനു ശേഷമാണ് എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്, അതൊക്കെ പോകട്ടെ. ഇപ്പോൾ ടീച്ചറുടെ പ്രശ്നം എന്താണ്? ടൂറിൻ്റെ ചാർജ്ജ് ഏൽക്കുന്നുവൊ, അതോ വേറെ ആരെയെങ്കിലും അറേഞ്ച് ചെയ്യണൊ? ഇപ്പോൾ പറയണം.”
ആ ഹിഡുംബി ഒന്നും പറയാതെ പുറത്തേക്ക് നടന്നു. പ്രിൻസിയുടെ അനുവാദം വാങ്ങി പുറകെ ഞാനും ഇറങ്ങി. ചവിട്ടി കുലുക്കി നടന്നു പോകുന്ന അവളുടെ ഒപ്പം ഞാൻ എത്തി
” എടി പൊന്നുമോളെ, നീ ഈ വിനോദ് ആരാണെന്ന് അറിയാൻ പോകുന്നതേയുള്ളു. ഇത്രയും ദിവസം ഞാൻ ക്ഷമിച്ചത്, ഞാനായിട്ട് ഒരു വിഷയം ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതിയാണ്. ഞാൻ ഒന്ന് ഒതുങ്ങി എന്ന് കരുതി നീ എൻറെ തലയിൽ കയറി ഇരുന്നു ചെവി കടിക്കാൻ ശ്രമിച്ചാൽ, ഇനി ഞാൻ ക്ഷമിച്ചു എന്ന് വരില്ല. ഇത് നീ ഓർമ്മയിൽ വച്ചോ.”
അവൾ തിരിച്ച് എന്നെ വെല്ലുവിളിച്ചു .
” പോടാ, നീ ആരോടാണ് കളിക്കുന്നതെന്നു നിനക്കറിയാമോ? അധികം അഭ്യാസം എടുത്താൽ, ഞാൻ നേരിട്ട് കൊട്ടേഷൻ കൊടുക്കും. രണ്ടുകാലിൽ നീ എഴുന്നേറ്റ് നടക്കില്ല, ഇത് നീയും ഓർമ്മയിൽ വച്ചോ.
“നീ ഒന്ന് പോടീ. എൻറെ ശരീരത്തിൽ ഒരു തരി മണ്ണ് വീണാൽ, നിൻറെ അച്ഛനും ചേട്ടന്മാരും കുടുംബത്തിൽ കിടന്നുറങ്ങില്ല. അതോർത്താൽ നിനക്ക് നന്ന്.”
ഇതും പറഞ്ഞ് ഞാൻ അവളിൽ നിന്നും വിട്ടകന്നു പോയി. എനിക്ക് ടൂർ പോകുന്നത് ഒട്ടും താല്പര്യം ഇല്ലായിരുന്നു എങ്കിലും, അവളുടെ മനോഭാവം കൊണ്ടുതന്നെ പോകാൻ തന്നെ തീരുമാനിച്ചു. ആ സംഭവത്തിനു ശേഷം ക്ലാസിൽ, എന്നോടുള്ള വൈരാഗ്യം കൂടുതൽ ശക്തിയോടെ അവൾ പ്രകടിപ്പിച്ചു തുടങ്ങി. എൻറെ മുന്നിൽ വച്ച് പ്രിൻസിപ്പൽ അവളെ കുറ്റപ്പെടുത്തിയതും, അവിടെനിന്നും ഇറങ്ങിയതിനു ശേഷം ഞാനവളെ വെല്ലുവിളിച്ചതും എല്ലാംകൂടി അവളെ ശരിക്കും ഒരു ഭദ്രകാളിയാക്കി. അവൾ ക്ലാസ്സിൽ വരുമ്പോൾ ഞാൻ, അവളെയും അവൾ എന്നെയും തീരെ അവഗണിച്ചു. ക്ലാസ്സ് കലുഷിതം ആണെങ്കിലും വൈകിട്ട് ചേട്ടത്തി ലാൻ്റ് ഫോണിൽ വിളിക്കുമ്പോൾ ആണ് ഒരു ആശ്വാസം. എന്നും വൈകിട്ട് കിടക്കുന്നതിനു മുമ്പ് ചേട്ടത്തി വിളിച്ച് ക്ലാസിലെ വിവരങ്ങൾ തിരക്കാറുണ്ട്, ഞാൻ എല്ലാ വിവരവും പറയാറുണ്ട്.
“നീ അതൊന്നും കാര്യമാക്കേണ്ട. ഇൻ്റേണൽ മാർക്കിൻ്റെ കാര്യത്തിൽ മാത്രമേ പ്രശ്നമുള്ളൂ. അത് ഈ ടൂർ പോകുന്നതോടു കൂടി പ്രശ്നങ്ങളൊക്കെ തീരും. അവൾക്ക് നിന്നോടുള്ള മനോഭാവത്തിൽ മാറ്റം വരണം, അതിന് ശ്രമിക്കണം. എന്നുകരുതി അവളുടെ കാലു പിടിക്കാൻ അല്ല ഞാൻ പറഞ്ഞത്. നീ അവളോട് കൂടുതൽ ഏറ്റുമുട്ടാൻ നിൽക്കണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്.”
ഇങ്ങനെയുള്ള ഉപദേശങ്ങൾ ചേട്ടത്തി ഇടയ്ക്കിടയ്ക്ക് എനിക്ക് തരാറുണ്ട്. അതൊക്കെ കൊണ്ടു തന്നെയാണ് അവളോട് ഒരു ഏറ്റുമുട്ടലിന് നിൽക്കാതിരുന്നത്, എന്നിട്ടും അവൾ ആയിട്ട് തന്നെ അതിന് വഴിവെച്ചു. ടൂർ പോകുന്നതിന് തലേ ദിവസവും ചേട്ടത്തി വിളിച്ച് ഉപദേശിച്ചു. ചേട്ടത്തിയുടെ ഉപദേശത്തിൻ്റെ പേരിൽ ടൂർ പോകേണ്ട ദിവസം രാവിലെ വണ്ടി വന്നപ്പോൾ ഏറ്റവും മുന്നിലെ സീറ്റിൽ നിലയുറപ്പിച്ചു. വണ്ടി കോളേജ് ഗ്രൗണ്ട് വിട്ട് പുറത്തേക്ക് നീങ്ങി, അപ്പോൾ മുതൽ അവൾ എന്നെ നിരീക്ഷിക്കാൻ തുടങ്ങി. എങ്ങിനെയാണ് എന്നെ ഇടക്ക് വെച്ച് ഇറക്കിവിടാൻ കഴിയുക എന്ന് നോക്കുകയായിരിക്കും. എൻ്റെ ഉപദേശിയുടെ കർശന നിർദേശം ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല കുട്ടിയായി ഇരുന്നു. ആദ്യം മൈസൂർക്കാണ് നീങ്ങിയത്, അവിടെ മൈസൂർ കൊട്ടാരവും മറ്റു സ്ഥലങ്ങളൊക്കെ കണ്ട് തിരിച്ച് ബാംഗ്ലൂർ അടുത്ത് ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തി. അവിടെ ഓരോ മുറിയിലും നാലു പേര് വെച്ച് തങ്ങി. എൻറെ റൂമിൽ കൂടിയത്, അന്ന് അടികിട്ടിയ മൂന്നു പേരാണ്. ടൂറിൻ്റെ ആദ്യ ദിവസം തന്നെ അവർ കളിയും ചിരിയുമായി എന്നോട് നല്ലതുപോലെ ഇണങ്ങി. റൂമിൽ കയറി കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്നും ഞാൻ പുറത്തിറങ്ങിയപ്പോൾ, ഒരു ഫുൾ ബോട്ടിൽ മദ്യവുമായി അവർ മൂന്നുപേരും എന്നേയും കാത്തിരിക്കുന്നു. അവർ എന്നെ ഒരുപാട് നിർബന്ധിച്ചു, ഞാൻ വഴങ്ങിയില്ല. അവസാനം അവർ
രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ
bro,
nannaittundu.
Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
Itharam kadha vaikkan rasamane.
Waiting
Thanks….bro.
Nannayind.❤❤❤
Next part Page kootamo?
Sramikkam March ayathukondu officil nalla thirakkanu. Thanks
ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,
എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.
നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഉടനെ പ്രതീക്ഷിക്കാം. നന്ദി.
Ok bro ?
Nice
Thanks