വസന്തം പോയതറിയാതെ – 2
Author :ദാസൻ
ഒരു പാട് വൈകി എന്നറിയാം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മാർച്ച് മാസമായയതിനാൽ ജോലിഭാരം കൂടുതൽ ആയിരുന്നു, അതിനാലാണ് വൈകിയത്. ഇനി ഇതു പോലെ താമസിക്കില്ല. എനിക്കറിയാം ഒരു കഥ വായിക്കുമ്പോൾ അടുത്ത ഭാഗത്തിനായി നമ്മൾ കാത്തിരിക്കും, അത് വൈകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികം. ഇത്രയും വൈകാൻ പാടില്ലായിരുന്നു. എഴുതി വലിച്ചു നീട്ടുന്നില്ല, നിങ്ങളുടെയൊക്കെ അനുവാദത്തോടെ കഥയിലേക്ക്. ……
ആ ടൂറിന് പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. ടൂറിൻ്റെ കാര്യത്തിൽ എല്ലാം തീരുമാനമായി, ഒരാഴ്ചയുണ്ട് പോകാൻ. അടുത്ത ബുധനാഴ്ച വൈകീട്ടാണ് പുറപ്പെടുന്നത് ശനിയാഴ്ച രാത്രിയോടെ ഇവിടെ തിരിച്ചെത്തും, അങ്ങിനെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ആ പ്രശ്നത്തിനു ശേഷം, ഞാൻ അടിച്ച എൻറെ ബാച്ചിലെ കുട്ടികൾ പിന്നീട് എന്നോട് വന്ന് കമ്പനി കൂടി. അതിൽ ഒരു കുട്ടി, എൻറെ കൂടെ മലയാളം MA ക്ക് ഉണ്ടായിരുന്ന ഹരിശങ്കറിൻ്റെ സഹോദരൻ ജയശങ്കർ ആണ്. ആ സംഭവം കഴിഞ്ഞ് പിറ്റേദിവസം ജയശങ്കർ വന്ന് എന്നോട് സോറി പറഞ്ഞു.
” ചേട്ടനെ എനിക്കറിയില്ലായിരുന്നു, ഈ സംഭവം എൻ്റെ വീട്ടിൽ പറഞ്ഞപ്പോൾ എൻറെ ചേട്ടനെ ഫ്രണ്ട് ആണെന്ന് അപ്പോഴാണ് അറിയുന്നത്. അതുകൊണ്ട് ചേട്ടൻ എന്നോട് ക്ഷമിക്കണം”
അങ്ങനെ അവൻ വഴി മറ്റുള്ള കുട്ടികളും എന്നോട് അടുക്കാൻ തുടങ്ങി. ഈ പറയുന്ന ഹരിശങ്കർ ഈ പൂതനയുടെ കസിനാണ്. പക്ഷേ അവർക്ക് സാമ്പത്തികം ഇല്ലാത്തതുകൊണ്ട്, ഇവരുമായി അധികം അടുപ്പമില്ല. എങ്ങനെ കോളേജ് ലൈഫ് മുന്നോട്ടുപോകുമ്പോൾ
വീട്ടിൽ എകാന്തതയാണ്, കാരണം ഇപ്പോൾ അച്ഛനും അമ്മയും ഞാനും മാത്രമാണുള്ളത്, ചേട്ടത്തി ഉണ്ടായിരുന്നപ്പോൾ സമയം പോയതറിഞ്ഞിരുന്നില്ല. ചേട്ടത്തി എന്തെങ്കിലുമൊക്കെ കലപില സംസാരിച്ചുകൊണ്ട് നടക്കുമായിരുന്നു. ആൾ ഇവിടുന്നു പോയിട്ട് രണ്ടാഴ്ച ആകുന്നു, അച്ഛൻ ഞായറാഴ്ച അവിടെ വരെ പോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീട് മൂകമാണ്, കോളേജിലെ ഈ വിഷയങ്ങൾക്ക് മുമ്പ് ഞാനും ചേട്ടത്തിയും എന്തെങ്കിലും കാര്യമൊക്കെ പറഞ്ഞ് തർക്കിച്ചുകൊണ്ടിരിക്കുമായിരുന്നു. കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ ഞാൻ, എന്നിലേക്ക് തന്നെ ഉൾവലിഞ്ഞു. അതുകൊണ്ടുതന്നെ വീട്ടിൽ മൂന്ന് മനുഷ്യജീവനുകൾ ജോലികൾ കഴിഞ്ഞു വന്നാൽ അവരവരുടേതായ മുറികളിൽ ചുരുങ്ങുന്നു. ഇങ്ങനെ ദിവസങ്ങൾ കടന്നു പോയി ചേട്ടത്തിയെ കാണാൻ പോകേണ്ട ദിവസം എത്തി, അങ്ങിനെ ഞങ്ങളുടെ വണ്ടിയിൽ ഞങ്ങൾ മൂന്നു പേരും യാത്ര തിരിച്ചു. അവിടെ എത്തി ചേട്ടത്തിയെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് എൻറെ കോഴ്സിനെ പറ്റിയാണ്.
” നീ ഒരു കാരണവശാലും കോഴ്സ് മുടക്കരുത്, അതു കഴിഞ്ഞ് ഞാൻ പറഞ്ഞ കാര്യം മറക്കണ്ട.”
ഞങ്ങൾക്ക് അവിടെ നിന്നും തിരിച്ചു പോരാൻ ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല, കാരണം വീട്ടിൽ വന്നാൽ ഞങ്ങൾ മൂന്നുപേരും പരസ്പരം ഒന്നും സംസാരിക്കാറില്ല.ഞാൻ അച്ഛനോടും അമ്മയോടും അത്യാവശ്യത്തിനു മാത്രം സംസാരിക്കും. അങ്ങിനെ ടൂർ പോകേണ്ട ദിവസം അടുത്ത് കൊണ്ടിരിക്കെ ആ ഈനാംപേച്ചി ടീച്ചർ, എന്നെ ടൂർ പ്രോഗ്രാമിൽ നിന്നും പുറത്താക്കാൻ പല വഴികളും നോക്കി. പ്രിൻസിപ്പൾ ൻ്റെ അടുത്ത്
“ആ വിനോദ് മറ്റു കുട്ടികളെ വഴിതെറ്റിക്കാനുള്ള മയക്കുമരുന്നും മദ്യവുമായാണ് ടൂർ വരുന്നത്. അവനെ ഇതിൽ നിന്നും ഒഴിവാക്കണം, അല്ലെങ്കിൽ ഞാൻ ഒഴിവാകും”
എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസി എന്നെ വിളിപ്പിച്ചു. ഞാൻ പറഞ്ഞു
“സാർ, ടീച്ചർക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ പിൻമാറാം. ഞാൻ ഈ ടൂർ പ്രോഗ്രാമിൽ നിന്നും പിൻമാറുന്നു. എന്നാലും എന്നിൽ ആരോപിച്ച കാര്യങ്ങൾ തെളിയിക്കണം. ഇത്രയും നാളും ഞാൻ ഇവിടെ പഠിച്ചിട്ട് എത് കുട്ടിയെയാണ് മയക്കുമരുന്നിന് അഡിറ്റ് ആക്കിയതെന്ന് സാർ പറയണം. ഇന്നുവരെ ഏതെങ്കിലും ടീച്ചർമാരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടൊയെന്ന് അന്വേഷിക്കണം.”
രാജനും സൗമ്യയും നല്ലൊരു പണി കൊടുത്ത പോലുണ്ട്, ഇവൾ foolam ദേവി തന്നെ
bro,
nannaittundu.
Eppozhathepoleyum thangalude nayigamarkku ” oru ellu kooduthala ”
Itharam kadha vaikkan rasamane.
Waiting
Thanks….bro.
Nannayind.❤❤❤
Next part Page kootamo?
Sramikkam March ayathukondu officil nalla thirakkanu. Thanks
ഇപ്പോ വരുന്ന മിക്ക കഥകളിലും ഇത് തന്നെ, പോലീസ് പിടിക്കുക ഉടനേ കല്യാണം നടത്തുക,
എൻ്റെ കഥയുടെ പശ്ചാത്തലം 1989-90,91 കാലഘട്ടമാണ്. ഇപ്പോഴാണെങ്കിൽ എപ്പോൾ അകത്ത് പോയെന്ന് നോക്കിയാൽ മതി. അന്ന് ഇങ്ങിനെ പിടിക്കപ്പെടുന്ന കേസുകൾ ക്രിമിനൽ കേസ് പരിധിയിലാണ് വരുന്നത്. അഭിപ്രായത്തിന് നന്ദി….. ബ്രോ.
നന്നായിട്ടുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഉടനെ പ്രതീക്ഷിക്കാം. നന്ദി.
Ok bro ?
Nice
Thanks