വസന്തം പോയതറിയാതെ -12 [ദാസൻ] 469

അപ്പോൾ ഒന്ന് കയറി കാണാമോ എന്ന് ചോദിച്ചു അതിന്, അവർ പറഞ്ഞത് ഡോക്ടർ വന്ന് ചോദിച്ചിട്ട് പറയാം എന്നാണ്. ഞാനപ്പോൾ താരയോട്

” ഇപ്പോൾ സമാധാനമായില്ലേ, ഇനി വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ ഒന്നു മാറി വരൂ. ഇവിടെ നിന്നും എത്ര ദൂരം വരും വീട്ടിലേക്ക് ”

” മൂന്ന് കിലോമീറ്റർ ”

” അപ്പോൾ ഇവിടെ അടുത്താണല്ലോ, വേഗം പോയി വരാം. ഇന്നലെ മുതൽ ഉടുത്തു നിൽക്കുന്ന ഡ്രസ്സ് അല്ലേ, സാരിയിൽ മുഴുവൻ ചോരയാണല്ലോ അതൊക്കെ ഒന്നു മാറി വരൂ. ”

” ഏതായാലും ഡോക്ടർ വന്ന് വിവരം അറിഞ്ഞ മോനെയും കണ്ടു എന്നിട്ട് ആലോചിക്കാം ”

” ഇന്നലെ മുതൽ പട്ടിണി അല്ലേ, വാ നമുക്ക് ഓരോ ചായ കുടിക്കാം ”

” എനിക്ക് ഇപ്പോൾ ഒന്നും ഇറങ്ങില്ല ”

” ഇപ്പോൾ നേഴ്സ് പറഞ്ഞത് കേട്ടില്ലേ, മോന് കുഴപ്പമൊന്നുമില്ല. ഇനി താര ആഹാരം കഴിക്കാതെ ഓരോന്ന് വലിച്ചുവച്ചാൽ മോൻ സുഖമായി ഇറങ്ങുമ്പോൾ അമ്മയെ ഹോസ്പിറ്റലൈസ് ചെയ്യേണ്ടിവരും. അതുകൊണ്ട് ഞാൻ പറയുന്നത് കേൾക്കണം. ഇപ്പോൾ ആഹാരം ഒന്നും കഴിക്കേണ്ട ഒരു ചായ കുടിക്കാം ”

അങ്ങനെ നിർബന്ധിച്ചു ഞാൻ താരയെയും കൊണ്ട് ഹോട്ടലിലേക്ക് പോയി. ഞങ്ങൾ ചായ കുടിച്ചു വന്നപ്പോൾ നഴ്സ് ഞങ്ങളെ അന്വേഷിച്ചിട്ടുണ്ടായിരുന്നു. മോന് അമ്മയെ കാണണമെന്ന് പറഞ്ഞതുകൊണ്ട് ഡോക്ടറെ വിളിച്ചു ചോദിച്ചു, അമ്മയെ കാണിച്ചുകൊള്ളാൻ പറഞ്ഞു. താര മോനെ കാണാൻ അകത്തുകയറി ഇറങ്ങിവന്നത് വളരെ ആശ്വാസത്തോടെയാണ് എന്നിട്ടും, വീട്ടിൽ പോയി വരാൻ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല. ഡോക്ടർ വന്നു വിവരങ്ങൾ അന്വേഷിച്ച്, കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ എന്റെ നിർബന്ധത്തിനു വഴങ്ങി, ഞാൻ താരയെ കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. ഒരു ഇടത്തരം വീട്, തുറന്നു അകത്തുകയറിയപ്പോൾ ഭക്ഷണപദാർത്ഥങ്ങൾ പുളിച്ചതിന്റെയും മറ്റും മണം. അകത്തു വേറെ കണ്ടപ്പോഴുള്ള കാഴ്ച ഓണത്തിന് വേണ്ടി ഒരുക്കിയ സാധനങ്ങൾ എല്ലാം അതേപടി ഇരിക്കുന്നു. അതിന്റേതാണെന്ന് ഈ മണം. അതെല്ലാം എടുത്തുകളയാനും മറ്റും ഒതുക്കാനും ഞാനും സഹായിച്ചു. അതുകണ്ട് താര

” വേണ്ട ചേട്ടാ, ഞാൻ ചെയ്തോളാം ”

” ഓ…. കുഴപ്പമില്ല, ഇതൊക്കെ കഴിഞ്ഞ് വേണ്ടേ ഹോസ്പിറ്റലിലേക്ക് പോകാൻ ”

അധികം കഴിയുന്നതിന് മുൻപ് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ മോനെ റൂമിലേക്ക് മാറ്റി.

47 Comments

  1. സബ്‌മിറ്റ് ചെയ്തു ❤️❤️❤️

    1. ?❤️?

  2. ത്രിലോക്

    മോനെ ദാസാ

  3. അടുത്ത ഭാഗം പബ്ലിഷ് ചെയ്യുന്നതെന്നാണ് ദാസേട്ടൻ…?!

    1. എന്താണ് ബോസ് ഒരു റെസ്പൊൺസും ഇല്ലാത്തത്?

      1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

    2. സബ്‌മിറ്റ് ചെയ്തിട്ട് രണ്ടുദിവസമായി.

  4. നായകനുള്ള അടുത്തപണി ലോഡിങ് ആണല്ലോ… ????

    1. ❤️❤️❤️

  5. ശശി പാലാരിവട്ടം

    ഇനി നായകന് ഒരു മാറാരോഗവും കൂടി വന്നാൽ പൂർത്തി ആയി. അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അയാൾക്ക് ജീവിതത്തിൽ സന്തോഷിക്കാൻ എന്തേലും കൊടുതൂടെ.സ്വന്തം കഥാപാത്രം ആണെന്ന് കരുതി ഇങ്ങനെ കഷ്ടപെടുത്തമോ

    1. Mr. പാലാരിവട്ടം താങ്കളുടെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. ❤️❤️❤️. എനിക്കറിയാം പാലാരിവട്ടം.

      1. പാലാരിവട്ടം എന്നാ സ്ഥലം എനിക്കറിയാം എന്നാണ് ഉദ്ദേശിച്ചത്.

  6. റിപീറ്റ് ഒക്കെ വരുന്നടെ മൂന്ന് ആംഗിൾ കഥ പറയുമ്പോൾ അതു ഒഴിച്ച് ഈ ഭാഗവും സൂപ്പർ. ?

    1. നന്ദി ❤️❤️❤️

    1. ❤️❤️❤️

  7. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    ഈ ഭാഗവും നന്നായിട്ടുണ്ട്….

    ഒരു കാര്യത്തിൽ എതിർപ്പുണ്ട്.. : ഇങ്ങനെ ഓരോ ഭാഗവും തരാൻ താമസിക്കുന്നത്

    എഴുതുന്നത് പാടാണെന്ന് അറിയാം..

    കഴിയുമെങ്കിൽ അടുത്ത ഭാഗം എത്രയും വേഗം തരണം

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ?️Ꮆяɘץ?`?§₱гє??

    1. Ok❤️❤️❤️

  8. ദാസേട്ടാ വായിച്ചപ്പോൾബോറായിതോന്നിയില്ല കഥാനായകനും അതിന്റെ കൂടെ അഞ്ച് കൂട്ടുകാരും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണം അതുവായിച്ചിട്ട് സൂപ്പറെന്നു പറയുന്നവരാണ് കൂടുതലും point of view കഥയ്ക്കാവശ്യമെങ്കിൽ ബോറാകില്ല ഈ കഥയ്ക്ക് point of view നല്ലതാണ്

    1. ❤️❤️❤️

  9. ദാസേട്ടൻ ഇങ്ങനെ പോയാൽ അടുത്ത ഭാഗം മുതൽ താരയുടെ വീക്ഷണവും ചേർത്ത് 4 പേരുടെ വായിക്കേണ്ടി വരുമോ?!

    കഥ മുന്നോട്ടു പോയില്ലെങ്കിൽ പോലും ഈ വേറിട്ട എഴുത്ത്. ബോർ ആക്കിയില്ല! എങ്കിലും കഥ മുന്നോട്ടു പോകട്ടെ അടുത്ത ഭാഗം മുതൽ …..!

    1. Ok ❤️❤️❤️

  10. 2 side view super
    Story super

    1. ❤️❤️❤️

  11. Ishta pettu

    1. ❤️❤️❤️

  12. Kazhinha partilulla athe karyangal evide veendum 3 thavana vayikendi vannu?? aake oru 4 page ethilekkullath undayullu….?pakshe veendum veendum vayikaan prerippikkunna ee ezhuth reethi undallo 1+ aanu….⭐️

    1. Sorry സഹോ. ❤️❤️❤️

  13. ? നിതീഷേട്ടൻ ?

    മൂന്നു് പേരുടെ perspective il പറഞ്ഞത് നന്നായിട്ടുണ്ട്, അവരുടേതായ മനോവിജരങ്ങളിലൂടെ കടന്നുപോകുമ്പോൾ കര്യങ്ങൾ കുറച് കൂടി convincing ആകുന്നു ????. താര അവളെ വിനുവിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുത് , ഇങ്ങനെ ഒര് sahajarythil രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല എങ്കിലും, ഗൗരി അവള്ക്ക് ഒരു ചാൻസ് കൊടുതൂടെ. കാത്തിരിക്കുന്നു??

    1. നോക്കാം ❤️❤️❤️

  14. കഥാനായകൻ

    ദാസേട്ടാ കഥ എന്നത്തേയും പോലെ നന്നായിട്ടുണ്ട്. ചില കമന്റ്‌ കണ്ടു ആവർത്തന വിരസത തോന്നി എന്ന്. പക്ഷെ എന്നിക്ക് പേർസണലി തോന്നിയില്ല കാരണം ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂ വച്ചു കഥ മുന്പോട്ട് പോകുമ്പോൾ ഇങ്ങനെ അല്ലെ വരുള്ളൂ.

    അടുത്ത ഭാഗം വേഗം തരണേ ♥️

    1. നന്ദി സഹോ. ❤️❤️❤️

  15. Nte ponn mone paranjathenne pinem pinem nthina ingna repeat adippikunn marana bore aann vayikunnq nammakk

    1. Sorry സഹോ. ???

  16. ഈ ഭാഗത്തിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. താരയുടെ മകന്റെ അപകടവും, ചികിത്സ വേഗം ലഭിക്കുവാൻ കളക്ടർ ഗൗരിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകളുമാണ് കാര്യമായിട്ടുള്ളത്. അതു കഴിഞ്ഞാൽ ഇവരുടെയെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകളും മാത്രം. കഥയെ പിന്നോട്ട് വലിച്ചതുപോലെ തോന്നി. കഥാകൃത്തിന്റെ നിരീക്ഷണം എങ്ങനെയാണെന്നറിയില്ലല്ലോ.

    1. എനിക്കും വായിച്ചപ്പോൾ ആവർത്തന വിരസത തോന്നി.അഭിപ്രായത്തിന് നന്ദി ❤️❤️❤️

  17. ഇനിയും കഥാപാത്രങ്ങൾ ഉണ്ടല്ലോ .. അവരുടെ ഒക്കെ പോയിൻ്റ് ഓഫ് view ൽ കഥ പറഞ്ഞാൽ 100 page nice ആയി ഒപ്പിക്കാം

    1. ക്ഷമിക്കു സഹോ. ആവർത്തിക്കാതിരിക്കാം ❤️❤️❤️

  18. എന്നും നോക്കും വന്നോ വന്നോ എന്ന് കാണാ ഞ്ഞാൽ
    നിരശയവും. വൈകിപ്പിക്കാതെ തന്നുടെ അടുത്ത് പാർട്ടും. ഇ ഭാഗവും വളരെ ഇഷ്ട്ടപെട്ടു,???

    1. ❤️❤️❤️

  19. Avarthana virasatha thonni
    3 perum koodi ore sambhavangal repeat cheyyunnu
    17 page olam angane thanne poyi
    Nalla kadhayayathu kondaanu kathirunnu vayikunnath nirashapoedutharuth plz

    1. ഇനി ആവർത്തിക്കാതിരിക്കാം ❤️❤️❤️

  20. ❤️❤️❤️❤️❤️❤️??

    1. ഇങ്ങനെ 3ആൾടെ ഭാഗത്തു നിന്നും ഉള്ള എഴുത് ന്തോ പോലെ
      ഒരേ കാര്യം റിപീറ്റ് ചെയ്യും പോലെ ഉണ്ട്

      1. ശരിയാണ് ഇപ്പോൾ നോക്കിയപ്പോൾ വിരസത തോന്നി. ഇനി ശ്രദ്ധിക്കാം. ❤️❤️❤️

  21. ദാസേട്ട ഈ പാർട്ടും പൊളിച്ചു ടൈം എടുക്കാതെ തരാമോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ആണ് ഈ കതയോട്

    1. ❤️❤️❤️

Comments are closed.