വരും ജന്മം ഒരുമിക്കാം സഖീ [Athira Vidyadharan] 42

വരും ജന്മം ഒരുമിക്കാം സഖീ…

Author : Athira Vidyadharan

 
 

“നിനക്കായ് തോഴീ പുനർജ്ജനിക്കാം…ഇനിയും ജന്മങ്ങൾ ഒന്നുചേരാം”…

അന്ന് സ്കൂളിൽ Nss പ്രോഗ്രാം നടക്കുവായിരുന്നു.പതിവുപോലെ അന്നും അവൻ താമസിച്ചാണ് എത്തിയത്.ക്ലാസ്സിന്റെ വാതിൽക്കലെത്തിയപ്പോൾ രണ്ടു പെൺകുട്ടികൾ പാട്ടുപാടുന്നതാണ് കണ്ടത്.വെറും പാട്ടല്ല കേട്ടോ..നാടൻപാട്ട്.എന്തോ അറിയില്ല അതിൽ ഒരു കുട്ടിയെ കണ്ണിമചിമ്മാതെ അവൻ നോക്കി നിന്നു.എന്തോ ഒരു പ്രത്യേക ഭംഗി അവൾക്കുള്ളതായി അവനുതോന്നി.ടീച്ചർ ക്ലാസ്സിൽ കയറാൻ പറഞ്ഞിട്ട് അതുപോലും ശ്രദ്ധിക്കാതെ അവളെത്തന്നെ നോക്കി നിന്നു.പിന്നീട് എല്ലാവരേയും പരിചയപ്പെടുന്ന കൂട്ടത്തിൽ അവളേയും പരിചയപ്പെട്ടു.അങ്ങനെ അവർ നല്ല കൂട്ടുകാരായി.ആ ഏഴാം ക്ലാസ്സുകാരന്റെ ഇഷ്ടം പ്രണയമായി വളരാൻ അധികനാൾ വേണ്ടി വന്നില്ല.ഇഷ്ടം ഒരുനാൾ അവളോട് തുറന്നു പറഞ്ഞു.പക്ഷേ അവളുടെ മറുപടി മൗനം മാത്രമായിരുന്നു.ഒരുപാടുനാൾ കടന്നുപോയി.കണ്ണടച്ചു തുറക്കും മുൻപേ സ്കൂൾ ജീവിതം കഴിഞ്ഞു കലാലയ ജീവിതത്തിലേക്ക് അവർ രണ്ടാളും കടന്നുകഴിഞ്ഞിരുന്നു.ഇടയ്‌ക്കെപ്പോഴെങ്കിലുമുള്ള കൂടിക്കാഴ്ച്ചകൾ…അതുമാത്രം…പക്വത വന്ന പ്രായത്തിൽ വീണ്ടും അവന്റെ ഇഷ്ടം പറഞ്ഞു.നമ്മൾ രണ്ടാളും രണ്ടു ജാതിയിൽപ്പെട്ടവരാണ്..വീട്ടുകാർ ഒരിക്കലുമിത് സമ്മതിക്കാൻ പോകുന്നില്ല.അവൾ ഒരുപാട് പറഞ്ഞിട്ടും അവന്റെ മനസ്സുമാത്രം മാറിയില്ല.അവന്റെ ഏട്ടൻ ഇതറിഞ്ഞപ്പോൾ ജാതിയുടെ പേരിൽ എതിർത്തു.പിന്നീട് കുറച്ചുനാൾ കഴിഞ്ഞു അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.അത് അവളായിരുന്നു.അവന്റെ കൂട്ടുകാരന്റെ കൈയ്യിൽ നിന്ന് നമ്പർ വാങ്ങി വിളിച്ചതാ..എന്റെ കല്യാണമാ അടുത്ത ആഴ്ച്ച പതിഞ്ഞസ്വരത്തിൽ അവൾ പറഞ്ഞു.എന്നെ ഒഴിവാക്കാൻ ഇങ്ങനെ ഒരു കള്ളം പറയേണ്ട..ഞാൻ ഒഴിഞ്ഞു പൊക്കോളാം.അവന്റെ കണ്ണുകൾ ദേഷ്യവും സങ്കടവും വന്നു നിറഞ്ഞു.അല്ലാ..എന്റെ കല്യാണമാ..വരണം..അത് പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറി.അങ്ങനെ ആ ദിവസം വന്നെത്തി.അവനും കൂട്ടുകാരും കല്യാണത്തിനു പോയി.അവനൊരു ഗിഫ്റ്റ് അവൾക്ക് കൊടുത്തു. ഇത്‌ സൂക്ഷിച്ചുവെക്കണം..അതോ..കളയുമോ?എന്ന ചോദ്യത്തിന്..ദേ,ഇങ്ങു വാ..ആ ഷോക്കേസ്സ് നോക്ക്..അവൾ പറഞ്ഞു.പ്ലസ്ടുവിനു പഠിക്കുമ്പോൾ ടൂർ പോയപ്പോൾ അവൾക്കായി അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ കൊടുത്തുവിട്ട ചെറിയൊരു സമ്മാനമായിരുന്നു അത്.അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല..നിറഞ്ഞൊഴുകി.പെട്ടെന്ന് ആരും കാണാതെ അവനതു തുടച്ചു.അങ്ങനെ കല്യാണ സമയമായി.അവന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.സ്വന്തമെന്നു കരുതി സ്നേഹിച്ചവൾ മറ്റാരുടെയോ സ്വന്തമാകുന്ന നിമിഷം.ആർക്കാണ് അത് സഹിക്കാൻ പറ്റുന്നത്.കല്യാണം കഴിഞ്ഞു.അവൾ ഒരുപാട് നിർബന്ധിച്ചപ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്തു. കണ്ണീര് വീണതുകൊണ്ടാവാം സദ്യയ്ക്ക് നല്ല ഉപ്പുരസം ഉണ്ടായിരുന്നു.സദ്യ കഴിച്ച്‌ ഒരു തുള്ളി കണ്ണുനീരോടെ കൂട്ടുകാർക്കൊപ്പം അവൻ പടികളിറങ്ങി..അവൾക്ക് എന്നും നന്മകൾ മാത്രം വരണേന്നു പ്രാർത്ഥിച്ചുകൊണ്ട്.അവൾ എന്ന മുറിപ്പാട് ഇന്നും ഉണങ്ങാതെ അവന്റെ മനസ്സിനെ കുത്തിനോവിച്ചുകൊണ്ടേയിരിക്കുന്നു

                               ആതിര വിദ്യാധരൻ

6 Comments

  1. അടിപൊളി ??

  2. നിധീഷ്

    ♥♥♥

  3. Nice kutti story kutteee….✌

  4. ❤❤❤❤❤❤❤
    ഇനി പറ ആരെയാ തേച്ചത്

  5. ❤️❤️

Comments are closed.