റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

ഇഷൂ…ഉറങ്ങേണ്ടേ.. ”

“അതല്ല.. ഇന്നത്തെ ദിവസത്തിന്റ പ്രത്യേകത അറിയോ നിനക്ക് ”

“അതെന്താ.. നിന്റെ പിറന്നാൾ ആണോ ”

“അല്ല.. ഇന്നു പ്രണയത്തിന്റെ ദിനമാണ്..കമിതാക്കളുടെ ദിനം”

ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് ഓർമ വന്നു.. ഫെബ്രുവരി പതിനാല്.. ഇന്നലെ വരെ ഞാൻ വെറുത്ത നാളുകൾ..
വിഡ്ഢിദിനം എന്ന് ഞാൻ പറഞ്ഞു നടന്ന ദിനം,ഇന്നെനിക്ക് നല്ലൊരു പ്രണയത്തെ തന്നിരിക്കുന്നു…
എന്റെ ഇഷ..എന്റെ പ്രണയം..

എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി ആ ദിനത്തോട്..

അവളുടെ ആ മൃദുവാർന്ന മേനി എന്നിലേക്ക് ഒന്നൂടെ ചേർത്തു പിടിച്ചു ഞാൻ…. എന്റെ സ്വന്തം പെണ്ണെന്ന അഹങ്കാരത്തോടെ…

രാവിലെ മാഷും റാംജിയും വിളിക്കുമ്പോഴാണ് രണ്ടു പേരും എഴുന്നേൽക്കുന്നത്.. ആ ചാരുകസേരയിൽ കിനാവും കണ്ടു എപ്പോഴോ നമ്മൾ രണ്ടു പേരും ഉറക്കിലേക്ക് വഴുതിപ്പോയിരുന്നു…

അവരുടെ മുമ്പിൽ ആകെ ചമ്മി നിന്നു രണ്ടാളും… ഏതൊരു അച്ഛനും കാണാൻ പറ്റാത്ത ആ രംഗം കണ്ടിട്ടും ആ അച്ഛൻ ചിരിച്ചു കൊണ്ടു വരവേറ്റത് സ്വന്തം മകളോടും അവളുടെ പ്രണയത്തോടുമുള്ള വിശ്വാസം കൊണ്ടാകാം..

“പോകേണ്ടേടാ… ഇപ്പോൾ പുറപ്പെട്ടാലല്ലേ അവിടെ സമയത്ത് എത്താൻ പറ്റൂ… എനിക്ക് ക്ലാസ്സുണ്ട്..”

“ഒരു ദിവസം കൂടി നിന്നൂടെ ”

“പറ്റില്ല മോനേ.. നമുക്ക് ഇനിയും വരാല്ലോ.. അങ്ങനെ പറിച്ചു കളയാൻ പറ്റില്ലല്ലോ നിനക്കിവളെ”

ഹൃദയം പറിച്ചെടുക്കുന്ന വേദനയിൽ ഞാൻ അവളോട്‌ യാത്ര ചൊല്ലി.. ഉടനെ തിരികെയെത്തും എന്ന വാക്കിനാൽ.. വളരെ വികാരഭരിത നിമിഷങ്ങളായിരുന്നു അത്..നമ്മൾ രണ്ടു പേരെയും മാത്രമല്ല,മാഷിനെയും റാംജിയെയും കണ്ണീരിലാഴ്ത്തി ആ നിമിഷങ്ങൾ…. അവളുടെ കരച്ചിൽ ഏത് കഠിനഹൃദയവും പിളർക്കാൻ പറ്റുന്നത്ര കാഠിന്യമേറിയതായിരുന്നു.

തിരികെയുള്ള യാത്രയിൽ അവളെ കുറിച്ച് കൂടുതൽ അറിഞ്ഞു.. മാഷിലൂടെ…. അവളോടുള്ള പ്രണയം കൂടി കൂടി വരികയായിരുന്നു..അവൾ എനിക്ക് വേണ്ടി ചെയ്ത യാതനകളൊക്കെ കേട്ടു കണ്ണ് നിറഞ്ഞു പോയി….തിരികെയുള്ള യാത്രയിൽ സംസാരമൊക്കെ അവളെ കുറിച്ചായതിനാൽ നാടെത്തിയത് അറിഞ്ഞില്ല…

ആ ദിവസങ്ങൾ കഴിഞ്ഞു ഇന്നേക്ക് നാല് വർഷം ആകുന്നു….ഈ നാല് വർഷത്തിനിടയിൽ പലതും സംഭവിച്ചു,ഞങ്ങളുടെ ജീവിതത്തിൽ..
വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഞാൻ അവളെ കാണാൻ പോകും…അങ്ങനെ കണ്ടിട്ടും കാണാതെയും പരിധികളിൽ നിന്നിട്ട് പരിധി വിട്ടു പ്രണയിച്ചു… മെസ്സേജുകളായും കത്തുകളായും അങ്ങനെ പല വിധത്തിലും ഞങ്ങളുടെ പ്രണയം അങ്ങനെ വ്യാപിക്കുകയായിരുന്നു …

എല്ലാ കഥകളിലും ഉണ്ടാകുന്നത് പോലെ ജാതി-മതം-സദാചാരം എല്ലാം ഉണ്ടായി നമ്മുടെ ജീവിതത്തിലും.. അവളുടെ നാട്ടിൽ വലിയൊരു പ്രശ്നം തന്നെയായിരുന്നു…
ഒരു മുസ്‌ലിം, അതും അന്യ നാട്ടുകാരൻ..പല രീതിയിലും പ്രശ്നങ്ങൾ കൂടി കൂടി വന്നുവെങ്കിലും അവളിലും എന്നിലും ഞങ്ങളുടെ പ്രണയത്തിലും അത് ഒട്ടും തടസ്സം സൃഷ്ടിച്ചില്ല..

ഇന്ന് ഞാനൊരു യാത്ര പോകുകയാണ്…. അതുമൊരു fഅവളുടെ അടുത്തേക്ക് തന്നെ..പക്ഷേ,എപ്പോഴും പോകുന്നത് പോലെയല്ല..ഇന്നത്തെ പോക്കിന് കൂടെ ആരും ഇല്ല…തനിച്ചാണ്…
ഞാൻ എന്റെ പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് വിളിച്ചു കൊണ്ടു വരാൻ പോകുകയാണ്…പല രീതിയിലെ പ്രശ്നങ്ങൾക്ക് ശേഷം എന്റെ വീട്ടിൽ നിന്നുള്ള സമ്മതവും കൂടെ കൂട്ടിനുണ്ട്..റാംജിയുടെ സമ്മതം അന്ന് തന്നെ ഉള്ളതാണല്ലോ..

ജാതി-മത വേലികൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് അവളെയും കൂട്ടി എന്റെ കണ്ണൂരിലേക്ക്… എന്റെ സ്വന്തം നാട്ടിലേക്ക്.. ജാതി-മത വ്യത്യാസം ഇല്ലാതെ മനുഷ്യനെ മനുഷ്യനായി സ്നേഹിക്കാൻ അറിയുന്ന നാട്ടിലേക്ക്, വരും ഞാൻ…
അതിനായുള്ള യാത്ര ഞാൻ തുടങ്ങുന്നു..
ഈ പ്രണയദിനത്തിൽ.. ഈ ഓർമ ദിനത്തിൽ….

 

ശുഭം!!

Updated: March 24, 2022 — 9:52 am

16 Comments

  1. പാവം പൂജാരി

    ചെറുതെങ്കിലും അതി മനോഹരം ♥️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear???

  2. Is it a real life story? But narrated so..
    Wonderful …
    Congratulations. All the best..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Real alla bro…
      Just imagination ???

      Thank u??

  3. Bro….

    Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….

    But, Congrats…….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Actually..
      എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
      പോസ്റ്റ്‌ ചെയ്യാൻ വൈകി ?
      Thanks dear?

  4. ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??

  5. മണവാളൻ

    ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤

    //അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//

    അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?

    സ്നേഹത്തോടെ
    മണവാളൻ ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      ആഹാ… വരികൾ പൊളി ??
      ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???

      Thanks dear??

  6. Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?????
      കൊണ്ടു വന്നിട്ടുണ്ട് ???

  7. മനോഹരമായ കഥ ????❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  8. Feel good story bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear??

Comments are closed.