റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

“നീ എന്നെ കുറിച്ച് ചിലപ്പോൾ ചിന്തിക്കുന്നുണ്ടാകാം..ഒരു ദിവസം പോലുമാകാതെ ഞാൻ എങ്ങനെ നിന്നോട് ഇങ്ങനെ അടുത്തുവെന്ന്.. ഒരു ആണിന് പെണ്ണിനോട് പ്രണയം തോന്നാൻ വളരെ ചുരുങ്ങിയ സമയം മതി.. പക്ഷേ പെണ്ണിന് അങ്ങനെയല്ല…അവൾ വളരെ ചിന്തിച്ചു മാത്രമേ തീരുമാനം എടുക്കൂ…അവൾ പ്രണയിക്കുമ്പോൾ അവളെ മുഴുവനായും സമർപ്പിക്കുകയാണ്..അവളുടെ മാനം, വിശ്വാസം, സുരക്ഷ..അങ്ങനെ എല്ലാം.. അപ്പോൾ ഞാനെന്താണിങ്ങനെയെന്ന് നീ ചിന്തിച്ചില്ലേ..
ഞാൻ ഒരു മോശക്കാരിയാണെന്ന് നീ സംശയിച്ചു,അല്ലേ ഫൈസി ”

“ഒരിക്കലുമില്ല.. ഞാൻ ഒരിക്കലും നിന്നെ മോശക്കാരി ആയി കണ്ടിട്ടില്ല… കാരണം നിന്റെ ആ കണ്ണുകളിലുണ്ടായിരുന്നു എന്നോടുള്ള പ്രണയത്തിന്റെ തീവ്രത..
പക്ഷേ, എനിക്ക് മനസ്സിലായില്ല, നിനക്ക് എന്നോട് ഇത്ര പെട്ടെന്നു ഇങ്ങനെയൊരു  പ്രണയമെന്ന്.. ആ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു.. അത് സത്യമാണ്.. അല്ലാതെ എന്റെ പെണ്ണിനെ ഒരിക്കലും ഞാൻ തെറ്റുകാരി ആയി കണ്ടിട്ടില്ല ”

“ഫൈസി….നീ അറിയാത്ത പല കാര്യങ്ങളുമുണ്ട്.. നിന്റെ ഇവിടേക്കുള്ള വരവ് പോലും എന്റെ ഒരു വർഷത്തെ കഠിനപ്രയത്നമാണ്…”

ഞാൻ ഒരു നിമിഷം പകച്ചു നിന്നു..അവൾ തുടർന്നു..

“ഫൈസി എന്ന വ്യക്തിയെ ഞാൻ അറിയുന്നത് ബാബു മാഷിലൂടെയാണ്… മാഷിന്റെ സംസാരങ്ങളിൽ എപ്പോഴും ഫൈസി ഉണ്ടായിരുന്നു.. മാഷിന്റെ പ്രിയ ശിഷ്യൻ..എനിക്ക് വല്ലാത്ത ആവേശമായിരുന്നു ഫൈസിയുടെ കഥകൾ കേൾക്കാൻ… ഫൈസി എന്ന വ്യക്തിയെ കുറിച്ചും അവന്റെ സ്വഭാവഗുണങ്ങളെ കുറിച്ചും എല്ലാം ഞാനറിഞ്ഞു…ആവേശമായിരുന്നു എനിക്ക് നിന്നെ കുറിച്ച് കേൾക്കുവാൻ..ആ ആവേശം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി…

അടങ്ങാത്ത ആവേശമായിരുന്നു ഫൈസി എന്ന വ്യക്തിയോട്.. ഫേസ്ബുക്കിലൂടെ ഞാൻ എന്നും കാണാറുണ്ടായിരുന്നു ഫൈസിയെ..ഫോട്ടോയിൽ നോക്കി ഇരിക്കും…അങ്ങനെ ആരും അറിയാതെ, ആരോടും പറയാതെ  ഞാൻ എന്റെ ഫൈസിയെ പ്രണയിച്ചു…

കാണണമായിരുന്നു എനിക്ക് എന്റെ ഫൈസിയെ..എന്റെ ആഗ്രഹം മനസ്സിലാക്കിയ മാഷ് ആദ്യം എതിർത്തെങ്കിലും എപ്പോഴെങ്കിലും കാണാമെന്ന് വാക്ക് തന്നു… ഇപ്പോഴാണ് അത് സഫലീകരിച്ചത്.പക്ഷേ, ഇന്നലെ ആ വെള്ളിവെളിച്ചത്തിൽ എന്റെ പ്രിയനെ ഞാൻ കണ്ടപ്പോൾ പരിസരം മറന്നു പോയി ഞാൻ..ഞാൻ ഈ ലോകത്തേ ആയിരുന്നില്ല… ഞാനും എന്റെ ഫൈസിയും മാത്രമുള്ള മായാലോകത്തായിരുന്നു ഞാൻ… അതു കൊണ്ടാണ് ഞാൻ നിന്നോട് കൂടുതൽ അടുത്തത്.. ഒരു അപരിചിതത്വവും തോന്നിയില്ല നിന്നോട്…നിന്നോട് അടുക്കുവാൻ എനിക്കൊരു തടസ്സവും തോന്നിയില്ല…എന്റെ പ്രണയത്തെ മുന്നിൽ കിട്ടിയപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി ഫൈസീ..
തെറ്റുകൾ വന്നെങ്കിൽ എന്നോട് പൊറുക്കണം നീ ”

എനിക്ക് എന്നെത്തന്നെ  പിടിച്ചു വെക്കാൻ കഴിഞ്ഞില്ല…
എന്തോ,എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…
അവളുടെ വാക്കുകളിലുണ്ടായിരുന്നു,അവളുടെ ഉള്ളിൽ ജ്വലിച്ചു നിക്കുന്ന  പ്രണയതീക്ഷ്ണത…അത് വേറെ ഒന്ന് കൊണ്ടും കെടുത്താനാകില്ല..ആളിക്കത്തുകയാണ് അവളിലെ പ്രണയം..

അവളെ ഞാൻ കെട്ടിപ്പുണർന്നു…എന്റെ ബലിഷ്ഠമായ കരങ്ങളിൽ അവൾ ഒരു കിളിയെ പോലെ മയങ്ങി…അവളുടെ ചുണ്ടുകൾ എന്റെ രോമങ്ങളെ തലോടിയിരിക്കുന്നു..അവ തമ്മിൽ എന്തെല്ലോ കുശുകുശുക്കുന്ന പോലെ തോന്നി…

എനിക്ക് അവളുടെ ആ പ്രണയം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകും.. അതു കൊണ്ടു തന്നെയല്ലേ ഈ ജീവിതനൗകയിൽ ആരോടും തോന്നാത്ത പ്രണയം അവളെ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയത്തിൽ തുളച്ചു കയറിയത്..

ആ നിമിഷം ഞാൻ ഉറപ്പിച്ചു…ഇവൾ തന്നെയാണെൻ ജീവിതത്തിലേക്ക് എന്റെ കൈ പിടിക്കേണ്ടവൾ…

“ഫൈസീ….സമയം എത്രയായി….”

“ഒരു മണി കഴിഞ്ഞല്ലോ..

Updated: March 24, 2022 — 9:52 am

16 Comments

  1. പാവം പൂജാരി

    ചെറുതെങ്കിലും അതി മനോഹരം ♥️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear???

  2. Is it a real life story? But narrated so..
    Wonderful …
    Congratulations. All the best..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Real alla bro…
      Just imagination ???

      Thank u??

  3. Bro….

    Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….

    But, Congrats…….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Actually..
      എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
      പോസ്റ്റ്‌ ചെയ്യാൻ വൈകി ?
      Thanks dear?

  4. ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??

  5. മണവാളൻ

    ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤

    //അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//

    അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?

    സ്നേഹത്തോടെ
    മണവാളൻ ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      ആഹാ… വരികൾ പൊളി ??
      ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???

      Thanks dear??

  6. Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?????
      കൊണ്ടു വന്നിട്ടുണ്ട് ???

  7. മനോഹരമായ കഥ ????❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  8. Feel good story bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear??

Comments are closed.