റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

ഓട്ടത്തിന്റെ ഇടയ്ക്ക് അവളാ പറഞ്ഞത് കാട്ടുകൊമ്പനാ അലറിയതെന്ന്..മാനും മയിലും കുയിലുകളുമൊക്കെ ഉണ്ട് എന്ന് പറഞ്ഞെങ്കിലും കാട്ടുകൊമ്പനും അവിടെയുള്ള കാര്യം എനിക്ക് പുതിയ അറിവായിരുന്നു..

ഓടി ഓടി ഒരു വിധം കാടിന് പുറത്തെത്തി…അവിടെ വീണു കിടക്കുന്ന ഒരു മരത്തിൽ ഇരുന്നിട്ട് രണ്ടാളും കുറേ സമയം മിണ്ടാതെ നിന്നു…
അവൾ ഇടയ്ക്കണ്ണിട്ട് എന്നെ നോക്കി…ഞാൻ ആദ്യം നോക്കി പേടിപ്പിച്ചെങ്കിലും പിന്നെ ഒരു കള്ളച്ചിരി പാസ്സാക്കി… അപ്പോഴാണ് അവൾക്കും സമാധാനമായത്..എണീറ്റു നിന്ന് ചിരിച്ചു ചിരിച്ചു പൊടുന്നനെ അവൾ എന്നെ ആലിംഗനം ചെയ്തു..

തരിച്ചു പോയി ഞാൻ…. ഒരു നിമിഷം ഞാൻ വിറങ്ങലിച്ചു പോയി.പിന്നെ സ്വയബോധം വീണ്ടെടുത്തു.മടിച്ചു നിന്നില്ല, അവളെ ചേർത്തു പിടിച്ചു വാരിപ്പുണർന്നു..എന്താണെന്നറിയില്ല..കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നു…

ഒരു ദിവസമായില്ല കണ്ടു മുട്ടിയിട്ട്.. അപ്പോഴേക്കും ഇങ്ങനെയൊരു ബന്ധം ഉടലെടുക്കുമോ..ഇതാണോ പ്രണയം.. ഇതിനെയാണോ കവികൾ വാഴ്ത്തിപ്പാടുന്നത്…

അന്ന് മുഴുവൻ നമ്മൾ പ്രണയബന്ധിതരായി ബുള്ളറ്റിൽ നാടു മുഴുവനും കറങ്ങി നടന്നു…സൂര്യൻ അസ്തമയത്തിനായി തയ്യാറെടുത്ത് നിക്കുമ്പോഴേക്കും നമ്മൾ കൂടണഞ്ഞു…

മാഷും മൂപ്പനും എത്തിച്ചേർന്നിരിക്കുന്നു.. കണ്ടിട്ട് അവർ നേരത്തേ എത്തിയത് പോലെ തോന്നുന്നു…

“ഹാ… എത്തിയല്ലോ..എവിടെയായിരുന്നു രണ്ടാളും ”

അവളായിരുന്നു മറുപടി പറഞ്ഞത്…

മാഷിന്റെ  മുഖത്തേക്ക് എനിക്ക് നോക്കാൻ തോന്നുന്നില്ല.. എന്തോ ചമ്മലാണോ കുറ്റബോധം ആണോ എന്നറിയില്ല…എന്നോടുള്ള വിശ്വാസത്തിൽ ഇഷയെ കൂടെയാക്കി പോയി..പക്ഷേ, ഞാൻ ചെയ്തതോ..

മാഷ് എന്നെ തന്നെ നോക്കിയിരിക്കുന്നു… വർഷങ്ങളായി കാണുന്ന ഈ മുഖത്ത് ആദ്യമായി ഇങ്ങനെ ഒരു മാറ്റം വന്നത് മാഷിന് മനസ്സിലായി..പക്ഷേ, ഒന്നും ചോദിച്ചില്ല…

എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു..പിന്നീട് ഉറക്കിലേക്കുള്ള ഒരുക്കത്തിലായിരുന്നു…

കുളിച്ചു വന്നപ്പോഴേക്കും മാഷും റാംജിയും ഉറങ്ങിയിരുന്നു..ഇഷ വാതിലിനരികെ കാത്ത് നിൽക്കുന്നു..ആ നിർത്തത്തിൽ അത്ര പന്തി തോന്നിയില്ല…
അത് കൊണ്ട് തന്നെ ഞാൻ റൂമിലേക്ക് കയറിയില്ല… പുറത്തേക്കിറങ്ങി. അവിടെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു…

മനസ്സിൽ വല്ലാത്ത ഒരു അങ്കലാപ്പ്… മനസ്സ് കളങ്കം കൊണ്ട് നിറഞ്ഞു കവിഞ്ഞ പോലെ…. എന്തുപറ്റി എനിക്ക്..
ഇഷയോട് എന്തോ ചോദിക്കാനുണ്ടോ എനിക്ക്…
ഇല്ല…
അതല്ല,ഉണ്ട്…

ചിന്തിച്ചു കൊണ്ടേയിരിക്കേ അവൾ പുറത്തേക്ക് വന്നു…

മെല്ലെ ചാരുകസേരയുടെ പിടിയിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു..കുറച്ചു നേരം അങ്ങനെ ഇരുന്നു നമ്മൾ..
അവളാണ് ആ നിശബ്ദതയ്ക്ക് കണിഞ്ഞാണിട്ടത്.

“ഫൈസി… എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ”

എന്റെ മനസ്സ് വായിച്ചത് പോലെ അവൾ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി.

“ഇല്ലല്ലോ.. എന്തേ “

Updated: March 24, 2022 — 9:52 am

16 Comments

  1. പാവം പൂജാരി

    ചെറുതെങ്കിലും അതി മനോഹരം ♥️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear???

  2. Is it a real life story? But narrated so..
    Wonderful …
    Congratulations. All the best..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Real alla bro…
      Just imagination ???

      Thank u??

  3. Bro….

    Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….

    But, Congrats…….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Actually..
      എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
      പോസ്റ്റ്‌ ചെയ്യാൻ വൈകി ?
      Thanks dear?

  4. ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??

  5. മണവാളൻ

    ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤

    //അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//

    അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?

    സ്നേഹത്തോടെ
    മണവാളൻ ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      ആഹാ… വരികൾ പൊളി ??
      ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???

      Thanks dear??

  6. Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?????
      കൊണ്ടു വന്നിട്ടുണ്ട് ???

  7. മനോഹരമായ കഥ ????❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  8. Feel good story bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear??

Comments are closed.