റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

സമയം പോകുന്നത് അറിഞ്ഞില്ല…
പെട്ടെന്നാണ് വാതിൽ തുറന്നത്.

“എന്ത് ഉറക്കാടാ ഇത്.. എത്ര നേരമായി ഞങ്ങളൊക്കെ എണീറ്റിട്ടു ”
“മാഷ് റെഡിയായോ.. ഇതെവിടെക്കാ.. ഞാൻ ഇപ്പോൾ റെഡി ആകാം ”

“വേണ്ട.. നീ ഇവിടെ ഇരിക്ക്..ഞാനും റാംജിയും  പോയി വരാം ”

“ഞാനാ..ഇവിടെയാ… അതും ഇവളുടെ കൂടെ..
നടക്കൂല്ല മാഷേ…സദാചാരം ”

“അതൊക്ക നമ്മൾ മലയാളികൾക്കാണെടാ..ഇവരൊക്കെ ഉള്ളിൽ നന്മ മാത്രമുള്ള മനുഷ്യരാ”

“എന്നാലും ”

“നീ ഇവളുടെ കൂടെ നല്ല കമ്പനി ആയതല്ലേ..രാത്രി ബള ബളാന്നു സംസാരിക്കുന്നത് കണ്ടല്ലോ രണ്ടും..
ഇവൾ നിന്നെയും കൂട്ടി ഇവിടെയൊക്കെ കറങ്ങും … പലതും കാണാനുണ്ട് ഇവിടെയൊക്കെ..ഇവൾ കൊണ്ടു പോകും നിന്നെ ”

ഉള്ളിൽ ഭയങ്കര സന്തോഷമായെങ്കിലും പുറത്ത് കാണിച്ചില്ല.. മ്ലാനത മാത്രം.

എല്ലാം കാണിച്ചു കൊടുക്ക് എന്ന് അവളോട് പറഞ്ഞിട്ട് മാഷ് റാംജിയെയും കൂട്ടി പോയി…അവരുടെ വണ്ടി മറയുന്നത് വരെ ഞങ്ങൾ അവരെ നോക്കി നിന്നു..

ഇഷ…എന്തോന്ന് പേരാണല്ലേ… വല്ല പ്രിയ എന്നോ ദിവ്യ എന്നൊക്കെ ഇട്ടൂടായിരുന്നോ..

അവൾ പോയി ചായയും കപ്പ കൊണ്ട് ഉണ്ടാക്കിയ ഒരു പലഹാരവും എടുത്തു വന്നു..ഒരുമിച്ചു ഭക്ഷണം കഴിച്ചു… ഭക്ഷണമൊക്കെ കഴിച്ചത് യാന്ത്രികമായിരുന്നു…ഞങ്ങൾ പല കാര്യങ്ങൾ സംസാരിച്ചിരുന്നു.. പരസ്പരം മനസ്സിലാക്കുകയായിരുന്നു ആ നേരങ്ങളിലൊക്കെയും…അവളും ഞാനും തമ്മിൽ പലയിടത്തും നല്ല സാമ്യം തോന്നി… അവൾ കൂടെ ഉണ്ടാകുമ്പോൾ വല്ലാത്ത ഒരു സുഖം..ആ നിമിഷങ്ങൾ അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നിപ്പോയി…

ഞാനും ഇഷയും കൂടി പുറത്തേക്ക് ഇറങ്ങി… കാർ എടുക്കാൻ പോയപ്പോൾ അവൾ തടസ്സം നിന്നു..അവിടെയുള്ള ബുള്ളറ്റിലേക്ക് അവളുടെ കണ്ണുകൾ പോയി..

ബുള്ളറ്റ് എടുത്തു.. നല്ല പഴഞ്ചൻ ഉശിരൻ ബുള്ളറ്റ്….ഇഷ പിന്നിൽ ഇരുന്നു… എന്റെ ചുമലത്ത് കൈ വെച്ചു.. അവളുടെ ആദ്യ സ്പർശനം… മനസ്സൊക്കെ കുളിരുന്ന പോലെ..ജീവിതത്തിൽ ആദ്യമായിട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ..ഉമ്മയും പെങ്ങളും അല്ലാതെ ഒരു പെണ്ണ് ആദ്യമായി എന്റെ കൂടെ ബുള്ളറ്റിൽ..

അങ്ങനെ ആ നാട് മുഴുവനും കാണാൻ പോകുകയാണ് നമ്മൾ….

അവൾ ഒരു കാടിനെ കുറിച്ചു പറഞ്ഞിരുന്നു..അവിടേക്കാണ് യാത്ര..ബുള്ളറ്റ് പോകാൻ പറ്റാത്ത സ്ഥലം എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി നടന്നു..
ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചു നടക്കുകയായിരുന്നു ഞങ്ങൾ… പ്രത്യേകിച്ച് വിഷയമൊന്നുമില്ലെങ്കിലും ഭാവി തന്നെയായിരുന്നു വിഷയം.. അവൾ അവളുടെ ജീവിതത്തിൽ ഉണ്ടായ ഓരോ കഥയും അവളുടെ ആഗ്രഹങ്ങളും  എന്നോട് പറഞ്ഞു തുടങ്ങി..

പരസ്പരം സംസാരിച്ചു സംസാരിച്ചു കാടിന്റെ ഉള്ളിലേക്ക് എത്തിയതൊന്നും ഞങ്ങൾ അറിഞ്ഞില്ല..ഏതോ ഒരു മായാലോകത്ത് അറിയാതെ എത്തിപ്പെടുകയായിരുന്നു…പ്രണയമെന്ന മഹാസാഗരത്തിൽ നീന്തിത്തുടിക്കുകയായിരുന്നു ഞങ്ങൾ…ഞങ്ങൾ പോലും അറിയാതെ..
പ്രണയത്തെ പറ്റിയൊന്നും സംസാരിച്ചില്ലെങ്കിലും പ്രണയത്തിന്റെ അകത്തളത്തിലേക്ക് വഴുതി വീഴുകയായിരുന്നു രണ്ടു പേരും… അറിയാതെ കൈകൾ തമ്മിൽ ഒന്ന് ചേർന്നു…അങ്ങനെ കൈകൾ തമ്മിൽ കോർത്തു പിടിച്ചു പ്രണയത്തിന്റെ മേൽക്കോയ്മ താണ്ടി നടന്നു നീങ്ങി..

പെട്ടെന്നൊരു അലർച്ച…

ഞെട്ടിപ്പോയി…അപ്പോഴാണ് പരിസരബോധം വന്നത് രണ്ടിനും..
ഞാൻ  മാത്രമല്ല… വഴികൾ അറിയുന്ന അവൾ പോലും വഴിയറിയാതെ പകച്ചു നിന്നത് കണ്ടപ്പോൾ ആ യാഥാർഥ്യം ഞാനും മനസ്സിലാക്കി…
പെട്ടു… നല്ല ഒന്നാന്തരം പെടൽ…. പിന്നെ,അവളുടെ കൈയും പിടിച്ചു ഒരു ഓട്ടം വെച്ച് കൊടുത്തു.

Updated: March 24, 2022 — 9:52 am

16 Comments

  1. പാവം പൂജാരി

    ചെറുതെങ്കിലും അതി മനോഹരം ♥️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear???

  2. Is it a real life story? But narrated so..
    Wonderful …
    Congratulations. All the best..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Real alla bro…
      Just imagination ???

      Thank u??

  3. Bro….

    Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….

    But, Congrats…….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Actually..
      എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
      പോസ്റ്റ്‌ ചെയ്യാൻ വൈകി ?
      Thanks dear?

  4. ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??

  5. മണവാളൻ

    ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤

    //അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//

    അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?

    സ്നേഹത്തോടെ
    മണവാളൻ ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      ആഹാ… വരികൾ പൊളി ??
      ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???

      Thanks dear??

  6. Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?????
      കൊണ്ടു വന്നിട്ടുണ്ട് ???

  7. മനോഹരമായ കഥ ????❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  8. Feel good story bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear??

Comments are closed.