റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

അങ്ങനെ കയ്യിലുള്ള ഒരു ബേഗും എടുത്ത് ഞാൻ അവളെ ആനയിച്ചു..അവളുടെ കയ്യിൽ ഒരു റാന്തൽ വിളക്ക് ഉണ്ടായിരുന്നു… കുറേ കാലത്തിനു ശേഷം കണ്ടു റാന്തലൊക്കെ..നമ്മുടെ നാട്ടിലൊക്കെ അതിന്  വംശനാശം സംഭവിച്ചല്ലോ…
പറയാൻ വിട്ടു.. ആ വീട്ടിൽ വൈദ്യുതി എത്തിയില്ലായിരുന്നു..ആ  വീട്ടിലേക്ക് വരുന്ന വഴിക്കൊന്നും കണ്ടില്ല..

അവൾ പ്രതേകതരം ഒരു വസ്ത്രധാരണമായിരുന്നു…നമ്മുടെ നാട്ടിലെ ധാവണി പോലൊക്കെ ഉണ്ടെങ്കിലും അതിനേക്കാൾ സുന്ദരമായിരുന്നു ആ വസ്ത്രരീതി..ആ റാന്തൽ വെളിച്ചത്തിൽ അവളുടെ മുഖം ചുവന്നു തുടുത്ത പോലെ…നല്ല ഉരുണ്ട്, ചിത്രപ്പണികളൊക്കെയുള്ള മൂക്കുത്തി,പിന്നെ വലിയ ജിമ്മിക്കി കമ്മലൊക്കെ കുത്തി ഒരു സുന്ദരി.. ഇത് പോലെയുള്ള പെൺകുട്ടികളെ നാടോടിനൃത്ത മത്സരത്തിലൊക്കെയേ കണ്ടിട്ടുള്ളൂ..എന്നാലും അതൊക്കെ വെറും ഛായം തേച്ചത് മാത്രമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്…എന്തു സുന്ദരിയാണവൾ..ഇഷ…

ഇഷയെ നോക്കി നിന്ന് എന്റെ ദിശ മാറുന്നതൊന്നും എനിക്ക് മനസ്സിലായില്ല…റൂമിൽ എത്തി… കട്ടിൽ ഒന്നുമില്ല… വലിയൊരു പായയിൽ കമ്പിളിപുതപ്പ് പിരിച്ചു വെച്ചിരിക്കുന്നു..പിരിച്ച രീതി കണ്ടപ്പോഴേ മനസ്സിലായി, നമ്മൾ എല്ലാവരും അവിടെയാണ് കിടക്കാൻ പോകുന്നത് എന്ന്..ആ വീട്ടിൽ ആകെ ആ റൂം മാത്രമേ കാണുന്നുള്ളൂ..

അത് വരെ എന്നോട് ഇഷ ഒരു വാക്ക് പോലും മിണ്ടിയില്ലായിരുന്നു…

മിണ്ടി..

“ബുദ്ധിമുട്ട് ആയോ.. ഇവിടെ ഇത്ര സൗകര്യമേ ഉളളൂ ”

“അയ്യോ.. ഒരു ബുദ്ധിമുട്ടും ഇല്ല ”

പതിയെ ഞങ്ങൾ സംസാരിച്ചു തുടങ്ങി…അവളെ കുറിച്ച് ഞാനും എന്നെ പറ്റി അവളും ചോദിച്ചു തുടങ്ങി..പെണ്ണ് കാണുന്ന പോലെ അല്ല.. ഡിഗ്രിക്ക് പഠിക്കുകയാ..
അവളിൽ നിന്നാണ് ഞാൻ എല്ലാം അറിയുന്നത്…അവരുടെ വീടല്ല അത്… ഇവർ ജയ്പൂരിലാണ്..ഇന്നു വൈകിട്ട് ഇങ്ങോട്ട് വന്നതാ.. ബാബു മാഷും നാഥുറാം സേട്ടും ഇവിടെയുള്ള പാവങ്ങളെ സഹായിക്കാൻ വേണ്ടി പല ചാരിറ്റി പ്രവർത്തികളും നടത്തുന്നുണ്ട്..അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ഒത്തു കൂടൽ…

മാഷ് കുറേ തവണ ഇങ്ങോട്ട് വന്നിട്ടുണ്ട്… മാഷിനെ ഇവരൊക്കെ എത്ര ബഹുമാനിക്കുന്നു എന്ന് ഇഷയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാമായിരുന്നു.. മാഷിനെയും മാഷിന്റെ സാമൂഹ്യപ്രവർത്തനങ്ങളും അറിയാമെങ്കിലും അറിഞ്ഞതൊക്കെ ആയിരത്തിൽ ഒന്നു മാത്രമാണ് എന്ന് ഇപ്പോഴാ  മനസ്സിലാകുന്നത്..മാഷിനെ തമാശക്ക് ആണെങ്കിൽ പോലും വേറെ ഭാര്യയും മക്കളുമുണ്ടെന്ന് പറഞ്ഞതിൽ ആദ്യമായി കുറ്റബോധം തോന്നി..

ഇഷയോട് സംസാരിക്കുന്തോറും അവളിലേക്ക് ലയിക്കുകയായിരുന്നു ഞാൻ…അവളിൽ ഏതോ ഒരു കാന്തശക്തി ഒളിഞ്ഞു കിടക്കുന്നുണ്ട്..അത് എന്നെ അവളിലേക്ക് അടുപ്പിക്കുകയാണ്..അവൾ സംസാരിക്കുമ്പോൾ അവളുടെ ആ മൂക്കുത്തി കാണാൻ വല്ലാത്ത ഒരു ചേല്…

അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..ജീവിതത്തിൽ ആദ്യമായാണെന്നു തോന്നി ഇത്ര സുന്ദരമായ ഉറക്കം എന്നെ തേടി വന്നിട്ട്..

രാവിലെ മിഴികൾ തുറക്കുമ്പോൾ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷിയാവുകയായിരുന്നു…
അവൾ എന്നോട് മുഖം ചേർന്നു ഉറങ്ങുന്നു…ഇത്തിരി അകലത്തിൽ ആണെങ്കിലും ആ അകലം എനിക്ക് തോന്നിയില്ല..പകലിന്റെ വെട്ടത്തിൽ ഞാൻ അവളെ കണ്ടു….എന്തു സുന്ദരിയാണവൾ… ആകാശത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ പോലെ… അവളുടെ ചെമ്പിച്ച മുടിയിഴകൾ അവളുടെ മുഖത്തെ പാതി മറച്ചിരിക്കുന്നു…സൂര്യന്റെ പ്രകാശത്തിൽ അവളുടെ മൂക്കുത്തി മിന്നിത്തിളങ്ങുന്നു…ആ മൂക്കുത്തി അവൾക്ക് വേണ്ടി മാത്രം പടച്ചോൻ ഉണ്ടാക്കിയതാണോ..അവളുടെ സൗന്ദര്യം ആ മൂക്കുത്തിയിലേക്കും ഇറങ്ങി വന്നിരിക്കുന്നു..

ഒരുപാട് നേരം അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. സമയം പോയതറിഞ്ഞില്ല… സൂര്യകിരണം അവളുടെ കണ്ണുകളിലേക്ക് തുളച്ചു കയറി.. മെല്ലെ അവൾ കണ്ണുകൾ തുറന്നു..വസന്തകാലത്ത് നല്ല കോടമഞ്ഞിൽ പൂക്കൾ വിടരുന്ന പോലെ സുഖമുള്ള കാഴ്ച… തവിട്ട് നിറമുള്ള,ആരെയും വശീകരിക്കുന്ന കണ്ണുകൾ.. അവളും എന്നെ തന്നെയാണ് നോക്കുന്നത്..പരസ്പരം രണ്ടു പേരും കണ്ണോടു കണ്ണ് നോക്കി നിന്നു… എന്റെ ജീവിതത്തിൽ ഇതു വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും സുന്ദരമായ നിമിഷം…

Updated: March 24, 2022 — 9:52 am

16 Comments

  1. പാവം പൂജാരി

    ചെറുതെങ്കിലും അതി മനോഹരം ♥️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear???

  2. Is it a real life story? But narrated so..
    Wonderful …
    Congratulations. All the best..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Real alla bro…
      Just imagination ???

      Thank u??

  3. Bro….

    Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….

    But, Congrats…….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Actually..
      എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
      പോസ്റ്റ്‌ ചെയ്യാൻ വൈകി ?
      Thanks dear?

  4. ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??

  5. മണവാളൻ

    ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤

    //അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//

    അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?

    സ്നേഹത്തോടെ
    മണവാളൻ ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      ആഹാ… വരികൾ പൊളി ??
      ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???

      Thanks dear??

  6. Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?????
      കൊണ്ടു വന്നിട്ടുണ്ട് ???

  7. മനോഹരമായ കഥ ????❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  8. Feel good story bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear??

Comments are closed.