റാന്തൽ വെട്ടത്തിലെൻ പെണ്ണ്
✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന്
എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം..
രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര..
ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക് പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്…
മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും ഉറങ്ങില്ലെന്ന് പറഞ്ഞ മനുഷ്യനാ…വിട്ടിട്ട് ഏകദേശം രണ്ടര ദിവസം ആയി..പകുതി നേരവും പുള്ളി നല്ല ഉറക്കമായിരുന്നു..
ബാബു മാഷ്.. അഞ്ചാം ക്ലാസ്സ് മുതൽ തുടങ്ങിയ ആത്മബന്ധം.. എന്റെ കണക്ക് മാഷായിരുന്നു…ഏവരിലും പ്രിയപ്പെട്ട മാഷ്.. പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെയായിരുന്നു മാഷ് കാണാറുള്ളത്….എന്ത് ആവശ്യം വന്നാലും അപ്പോൾ എന്നെ വിളിക്കും…അത് പോലെ തന്നെ , എന്നെ രണ്ട് ദിവസം മുമ്പാണ് മാഷ് വിളിച്ചു പറയുന്നത്…ഫൈസീ..നമുക്ക് ഒരാഴ്ച മാറി നിന്നാലോ എന്ന്..
മാഷ് ഇടയ്ക്കിടെ കുറേ യാത്രകൾ പോകാറുണ്ട്…തനിച്ചായിരുന്നു ആ യാത്രകളൊക്കെ..സ്കൂളിൽ ഞങ്ങളെ പഠിപ്പിക്കുന്ന സമയത്തേയുള്ള ശീലമാണ്…മാഷിന് അവിടെ വേറെ ഭാര്യയും മക്കളുമുണ്ടെന്നാണ് ഞങ്ങളൊക്കെ പറഞ്ഞു നടന്നത്..അതൊക്കെ പോട്ടെ, യാത്രയിൽ കൂടെ കൂട്ടാത്ത ദേഷ്യത്തിൽ മാഷിന്റെ സഖി റീമേച്ചി പോലും അങ്ങനെ പറയാറുണ്ട്..
യാത്ര രാജസ്ഥാനിലേക്കാണെന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും , ഡ്രൈവ് ചെയ്തു പോകുന്നത് കൊണ്ട് അതൊരു ത്രില്ലായി തോന്നി….മാഷിനറിയാം,എനിക്ക് ഡ്രൈവിങ്ങിലുള്ള കമ്പം..
“മാഷേ… സ്ഥലമെത്തിയെന്ന് ഇവൾ പറഞ്ഞു മാഷേ….
മാഷേ… എണീക്ക്..”
വെള്ളം ഒഴിക്കേണ്ടി വരോ പടച്ചോനെ…..
ഹാ…വേണ്ട…
എണീറ്റു…
“എത്തിയോ ഫൈസീ ? ”
“എത്തി.. പക്ഷേ ഇവിടെ ഒരിത്തിരി വെളിച്ചം പോലും കാണുന്നില്ലല്ലോ മാഷേ ”
“ഇനിയും പോകാനുണ്ട്.. അത് ഓൾക്ക് അറീല്ല… ഞാൻ പറഞ്ഞു തരാം ”
ഒരു പത്ത് മിനിറ്റ് കൂടി കുണ്ടും കുഴിയുള്ള റോഡിലേക്കൂടി ഇഴഞ്ഞു നീങ്ങി….വല്ലാത്തൊരു സുഗന്ധം..ഈ കാറ്റിനിത്ര സുഗന്ധം എവിടുന്ന് വന്നു.. ഈ നാടിന്റെയാണോ..ഏതോ ഒരു പുണ്യഭൂമിയിൽ എത്തിയ ഒരു ഫീലിംഗ്..
ദൂരെ ഒരു വെള്ളിവെളിച്ചം കണ്ടു തുടങ്ങി.. റാന്തലിന്റ വെളിച്ചമാണ്..പതിയെ ഒരു പ്രായമായ ഒരാളുടെയും ഒരു പെൺകുട്ടിയുടെയും നിഴൽ കണ്ടു തുടങ്ങി… അടുത്തെത്തുന്തോറും അവരുടെ മുഖം മെല്ലെ തെളിഞ്ഞു…എന്നാലും മുഴുവൻ ഇരുട്ടല്ലേ… തെളിയുന്നതിനും ഒരു പരിധി ഇല്ലേ… അത് കൊണ്ട് ശരിക്കും കണ്ണിലേക്ക് ആവാഹിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന മധ്യവയസ്‌ക്കനും ഒരു ഇരുപത് വയസ്സൊക്കെ പ്രായമായ ഒരു പെൺകുട്ടിയും..മകളായിരിക്കും..അവർ നമ്മളെ സ്വീകരിച്ചു…ഭക്ഷണമൊക്കെ തയ്യാറായിരുന്നു…കുളിച്ചു.. ഭക്ഷണമൊക്കെ കഴിഞ്ഞു…ഭക്ഷണം കഴിക്കുമ്പോൾ മാഷും ആ മനുഷ്യനും സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു…രാജസ്ഥാനി ഭാഷ ആണെന്ന് തോന്നുന്നു.. ഹിന്ദി ചുവ ഉണ്ടെങ്കിലും എനിക്കൊന്നും മനസ്സിലായില്ല.. എന്നോട് അദ്ദേഹം ഹിന്ദിയിൽ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു..ആ പെൺകുട്ടിയെ കാണുന്നില്ലായിരുന്നു… എന്റെ കണ്ണുകൾ മുക്കിലും മൂലയിലും അവളെ തിരഞ്ഞു.
ഭക്ഷണം കഴിച്ചു ഞാൻ പുറത്ത് ഇറങ്ങിയപ്പോഴാണ് ആ മനുഷ്യൻ ആ പെൺകുട്ടിയെയും കൂട്ടി വന്നത്…എന്നെ പരിചയപ്പെട്ടു..
“മോനെ ഫൈസി…ഞാൻ നാഥുറാം..ഇവൾ ഇഷ..എന്റെ മകളാണ് ”
(ഹിന്ദിയിൽ തന്നെയാ സംസാരം..ട്ടോ )
“ഫൈസി.. നീ പോയി കിടന്നോ..നമ്മൾ കുറച്ചു സംസാരിക്കട്ടെ..നിനക്ക് ഇഷ റൂം കാണിച്ചു തരും ”
“ഓക്കേ മാഷേ “
ചെറുതെങ്കിലും അതി മനോഹരം ♥️?
Thank u dear???
Is it a real life story? But narrated so..
Wonderful …
Congratulations. All the best..
Real alla bro…
Just imagination ???
Thank u??
Bro….
Kidilan. Buy ithu pranayadinathil, i.e., Feb.14 nu post cheyyendathayirunnu…….
But, Congrats…….
Actually..
എഴുതിയത് പ്രണയദിനത്തിൽ തന്നെയായിരുന്നു ??
പോസ്റ്റ് ചെയ്യാൻ വൈകി ?
Thanks dear?
ഒതുക്കുങ്ങൽ ചെറുകുന്ന് ആണോ ?
കണ്ണൂരിലെ ഒരു ചെറിയ.. മനോഹരമായ ഗ്രാമമാണ് ചെറുകുന്ന് ??
ശഫീഖ് ഇക്കാ ❤❤❤❤ Im speechless❤
//അവളുടെ ആ മനോഹരനാദം സംഗീതം പോൽ എൻ കാതുകളിൽ അലയടിച്ചു… ആ അധരങ്ങളിൽ നിന്ന് മൊഴികൾ ഊർന്നു വീഴുവാൻ കൊതിച്ചു കൊണ്ടേയിരുന്നു എൻ ഹൃദയം..ആ മനോഹര നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഉറക്കം എന്നെ തലോടി വന്നത് എന്ന് ഞാനറിഞ്ഞില്ല..//
അല്ലേലും ഈ ഉറക്കം തെണ്ടീടെ കാര്യം ഇങ്ങനെയാ എന്തെങ്കിലും ഒന്ന് ആസ്വദിച്ചു വരുമ്പോൾ ഉടനെ കേറി വരും ?
സ്നേഹത്തോടെ
മണവാളൻ ❤
????
ആഹാ… വരികൾ പൊളി ??
ഉറക്കിൽ പോലും എത്ര മനോഹരമാണ് വരികൾ ???
Thanks dear??
Super.kondu Vado pahaya.nammudae nattil enth jathi enth matham.❤️❤️❤️
?????
കൊണ്ടു വന്നിട്ടുണ്ട് ???
മനോഹരമായ കഥ ????❤
Thank uuu??
Feel good story bro ❤❤❤
Thank u dear??