രാമകൃഷ്ണ ഭട്ടത്തിരിപ്പാട്.
” എന്താ വല്യച്ചാ മുന്നറിയിപ്പൊന്നുമില്ലാതെ. “
” പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിട്ടല്ല കുട്ട്യേ… ഇവിടെ അടുത്തൊരിടം വരെ വരേണ്ടിവന്നു. അപ്പോയിവിടെ വരാതെ പോകുന്നതെങ്ങിനെയാ… “
അതിന് മറുപടിയെന്നോണം ശോഭ ഒന്ന് ചിരിച്ചു.
” അല്ല… നാരായണനെ കണ്ടില്ലല്ലോ… “
അയാൾ ആരാഞ്ഞു.
” അച്ഛനിപ്പോഴെത്തും… അമ്പലത്തിലേക്ക് പോയതാ… വരാനുള്ള സമയമായി. “
അവൾ പറഞ്ഞുകഴിഞ്ഞതും പഠിപ്പുരതാണ്ടി
നാരായണ ഭട്ടതിരിപ്പാട് അങ്ങോട്ടേക്ക് കടന്നുവന്നു.
” ഏട്ടൻ നേരത്തെ എത്തിയോ..? “
ഉമ്മറത്തിരിക്കുന്ന രാമകൃഷ്ണനോടായി അദ്ദേഹം ചോദിച്ചു.
” ഇല്ല നാരായണാ… ദേ ഇപ്പൊ വന്നേയുള്ളു.”
” വിശേഷിച്ചെന്തേലുമുണ്ടോ ”
” ഒന്നും ഉണ്ടായിട്ടല്ല നാരായണ… ഇവിടെ അടുത്തൊരിടംവരെ വന്നപ്പോ ഇങ്ങ് വന്നെയാ… “
” ശോഭേ ഏട്ടനെന്തേലും കുടിക്കാൻ എടുക്കൂ… “
” അയ്യോ ഞാനത് മറന്നു. ഇപ്പൊ എടുക്കാട്ടോ വല്യച്ചാ… “
അത് മറന്നുപോയതിൽ സ്വയം പഴിച്ചുകൊണ്ട് അവർ പറഞ്ഞു.
” പയ്യെ മതി മോളെ… എനിക്ക് ദൃതിയൊന്നുമില്ല. “
അദ്ദേഹത്തിന്റെ മറുപടിക്ക് ഒന്ന് ചിരിച് അവർ അകത്തേക്ക് നടന്നു.
വേഗം തന്നെ ചായക്കുള്ള വെള്ളം തിളപ്പിക്കാൻ വച്ചു.
ഒരു പത്രത്തിലേക്ക് ഉണ്ണിയപ്പവും മറ്റ് പലഹാരങ്ങളും നിരത്തി.
വെള്ളം തിളച്ചുതുടങ്ങിയപ്പോൾ അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ചു. തിളപ്പിച്ചുവച്ച പാൽ അതിലേക്കൊഴിച്ചു പഞ്ചസാരയുമിട്ട് ഒന്ന് ഏന്തി.
പിന്നെയത് രണ്ടുഗ്ളാസുകളിലേക്ക് പകർന്ന് നാരായണനും രാമകൃഷ്ണനുമായി കൊണ്ടുകൊടുത്തു.
ഒപ്പം പലഹാരങ്ങളും.
അവർ ഇരുവരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ചായ കുടിച്ചു തീർത്തു.
” ദേവു എന്ത്യെ മോളെ… “
രാമകൃഷ്ണൻ ചോദിച്ചു.
” അവള് മുറിയിലുണ്ട് വല്യച്ചാ… ഞാൻ വിളിച്ചോണ്ട് വരാം. “
അതും പറഞ്ഞ് ശോഭ മുകളിലേക്കുള്ള പടികൾ കയറി.
ദേവുവിന്റെ മുറിയുടെ കതക് തുറന്ന ശോഭയുടെ ദേഹത്തേക്ക് ഒരു വിറയൽ ബാധിച്ചു. ശരീരം തളരുന്നത് പോലെ തോന്നി അവർക്ക്.
” ദേവൂ… “
എന്ന ശോഭയുടെ ചങ്കുപൊട്ടിയുള്ള അലർച്ച ആ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
തുടരും
ഞാൻ വായിക്കാൻ തുടങ്ങിയെ ഉള്ളു …കഥകൾ സൂപ്പർ ആണ് . ഇതേ സ്പിരിറ്റിൽ മുന്നോട്ടു പോവണം …
dear kuttappan
please upload next part
Powli mone.. Waiting aan next part nu????
അടിപൊളി ♥️♥️?
താങ്ക്സ് ?
സാഗറും ടീമും അടി വാങ്ങാൻ ഉള്ള തീരുമാനത്തിൽ ആണല്ലേ…..? ഗൗരിക്ക് അഭിയോട് പ്രേമം തോന്നി എന്ന് തോന്നുന്നു…… എന്തായിരിക്കും ശോഭ കണ്ടത്….
ആരാ തല്ല് വാങ്ങുന്നെ എന്ന് കണ്ടറിയാം ??.
ഗൗരി ഒരു പാവല്ലേ. അഭിക്ക് ചേരും ?.
ശോഭ കണ്ടത്….. പിന്നെ പറയാം ??
Tnx സിദ്ധപ്പാ… ❤
?
?
ബ്രോ,
വായിച്ചിട്ടില്ല….ഓരോ കഥകൾ ആയി വായിച്ചു തീർത്തു വരുന്നു. നാളെ വായിച്ചു അഭിപ്രായം പറയാം ട്ടോ…
സമയമെടുത്തു വായിച്ചാൽമതി ഏട്ടാ ?
??
?