രുദ്രതാണ്ഡവം 4 [HERCULES] 1335

 

ഗൗരിക്കെന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ചമ്മലും നാണവും കാരണം അവളൊന്നും മിണ്ടിയില്ല. പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ട് അവൾ ഇരുന്നു. അഭിയുടെ സാമീപ്യം പോലും അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന പ്രതീതിയായിരുന്നു അവൾക്ക്.

 

കാർ വലിയ ഒരു ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴാണ് ഗൗരിക്ക് സ്വബോധം വന്നത്.

 

” എടാ… ഇതെവിടെക്കാ… “

 

ഗൗരി അഭിയോട് ചോദിച്ചു.

 

” ആഹ് ബെസ്റ്റ്…. അപ്പോ ഞാൻ പറഞ്ഞയൊന്നും നീ കേട്ടില്ലേ…? “

 

അവൾ ഇല്ലായെന്ന് തലയാട്ടി.

 

” ഞാൻ ചോദിച്ചതിനൊക്കെ മൂളുന്നുണ്ടായല്ലോ…. ഇതെന്റെ വീടാ… ഇങ്ങോട്ട് വന്നിട്ട് നിന്റെ വീട്ടിലേക്ക് പോയാമതീലെ എന്ന് ചോദിച്ചപ്പോഴും മൂളിക്കൊണ്ടിരുന്നു. അതാ ഇങ്ങു വന്നേ…. ആഹ് എന്തായാലും വന്നെയല്ലേ… ദേവൂസിനേം കണ്ടിട്ട് ഞാൻ കൊണ്ടുചെന്നാക്കാം. ” 

 

കാർ മുറ്റത്തുവന്നുനിന്നപ്പോഴേക്കും ദേവകി പുറത്തേക്ക് വന്നു. അഭിയോടൊപ്പം വന്നവർക്കൊക്കെ അവർ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.

 

” കേറിവാ മക്കളെ… ഞാൻ കഴിക്കാനെടുത്തുവെക്കാട്ടോ… “

 

അവരോട് പറഞ്ഞ് ദേവകി തിരിഞ്ഞുനടന്നു.

 

” അയ്യോ വല്യമ്മേ… ഞങ്ങള് കഴിച്ചതാ…  “

അജിൽ പറഞ്ഞ്.

 

” കഴിച്ചെങ്കി കണക്കായിപ്പോയി… ആദ്യായിട്ട് വീട്ടിവന്ന് ഒന്നും കഴിക്കാണ്ട് പൊയ്ക്കൂടാ… നിങ്ങളിരിക്ക്. “

അതും പറഞ്ഞ് വല്യമ്മ അടുക്കളയിലേക്ക് പോയി.

 

പിള്ള വായും തുറന്ന് പിടിച്ച് വീടൊക്കെ വീക്ഷിക്കുകയായിരുന്നു.

ഗൗരിയുടെ അവസ്ഥയും മറിച്ചല്ല.

 

” എന്തുവാടെയിത് കൊട്ടാരമോ… ഹോ കണ്ടിട്ട്തന്നെ തലകറങ്ങുന്നു… “

 

” എന്തുവാടെ…. നിങ്ങളിവിടെയിരുന്നേ… ഞാനിപ്പോ വരാം.”

അഭി അവരോട് പറഞ്ഞ് അടുക്കളയിലേക്ക് പോയി.

 

അവർ മൂന്നുപേരും ഹാളിലെ സോഫയിൽ ഇരുന്നു.

 

അഭി ഫ്രിഡ്ജിൽ നിന്ന് മുന്നേ തയ്യാറാക്കിവച്ച ജ്യൂസ്‌ എടുത്ത് ഗ്ലാസുകളിലേക്ക് നിറച്ചു.

 

” ദേവൂസേ ഫുഡ്‌ വിളമ്പിക്കോട്ടോ… ഞാനിത് കൊടുത്തേച്ചും അവരേം കൂട്ടിവരാം. “

 

” എടാ ജ്യൂസ്‌ ഭക്ഷണം കഴിച്ചിട്ട് കൊടുത്താമതി. അത് അവിടെ വച്ചേക്ക്. നീ ചെന്നവരെ വിളിച്ചോണ്ട് വാ.. “

 

” ആഹ് എന്ന അങ്ങനെ ചെയ്യാ… “

 

അഭി അവരെ വിളിക്കാനായി തിരിച്ച് ഹാളിലേക്ക് പോയി.

 

***************

 

പുറത്ത് കാർ വന്നുനിന്ന ശബ്ദം കെട്ടാണ് ശോഭ ഇല്ലത്തിനുപുറത്തേക്ക് വന്നത്.

 

കാറിൽനിന്നിറങ്ങിയ ആളെകണ്ടതും അവൾ പടികളിറങ്ങി മുറ്റത്തേക്കിറങ്ങി അയാളുടെ കാലുതൊട്ട് വന്ദിച്ചു.

 

അത് അവരുടെ വല്യച്ഛനായിരുന്നു.

72 Comments

  1. ഞാൻ വായിക്കാൻ തുടങ്ങിയെ ഉള്ളു …കഥകൾ സൂപ്പർ ആണ് . ഇതേ സ്പിരിറ്റിൽ മുന്നോട്ടു പോവണം …

  2. dear kuttappan
    please upload next part

  3. Powli mone.. Waiting aan next part nu????

  4. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. കുട്ടപ്പൻ

      താങ്ക്സ് ?

  5. സാഗറും ടീമും അടി വാങ്ങാൻ ഉള്ള തീരുമാനത്തിൽ ആണല്ലേ…..? ഗൗരിക്ക് അഭിയോട് പ്രേമം തോന്നി എന്ന് തോന്നുന്നു…… എന്തായിരിക്കും ശോഭ കണ്ടത്….

    1. കുട്ടപ്പൻ

      ആരാ തല്ല് വാങ്ങുന്നെ എന്ന് കണ്ടറിയാം ??.

      ഗൗരി ഒരു പാവല്ലേ. അഭിക്ക് ചേരും ?.

      ശോഭ കണ്ടത്….. പിന്നെ പറയാം ??

      Tnx സിദ്ധപ്പാ… ❤

  6. സൂര്യൻ

    ?

    1. കുട്ടപ്പൻ

      ?

  7. രുദ്രദേവ്

    ബ്രോ,

    വായിച്ചിട്ടില്ല….ഓരോ കഥകൾ ആയി വായിച്ചു തീർത്തു വരുന്നു. നാളെ വായിച്ചു അഭിപ്രായം പറയാം ട്ടോ…

    1. കുട്ടപ്പൻ

      സമയമെടുത്തു വായിച്ചാൽമതി ഏട്ടാ ?

    1. കുട്ടപ്പൻ

      ?

Comments are closed.